Thurump-22
← പി.രാമൻ
| തുരുമ്പ് | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | പി.രാമൻ |
| മൂലകൃതി | തുരുമ്പ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര് | ഡി.സി. ബുക്സ് |
വര്‍ഷം |
2006 |
| മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
| പുറങ്ങള്‍ | 52 |
എണീററുപോകുന്നവരോട്
പറന്നുയരുന്ന പക്ഷികളെന്നാണോ വിചാരം?
നിങ്ങള്‍ ഇത്രകാലം പതിഞ്ഞുണ്ടായ മിനുസം
ഇനി ഞാന്‍ എങ്ങനെ സഹിക്കും?
പൊയക്കോളിന്. പക്ഷേ എന്റെ പിറുപിറുപ്പ്
നിങ്ങളുടെ തൊട്ടുപിന്നില്‍ത്തന്നെയുണ്ട്.
ഇരിക്കുമ്പോള്‍ ചന്തിചെന്ന്
നരകത്തില്‍ തട്ടട്ടെ എന്ന്
എണീററുപോകുന്നവരോട്
കല്ലുബെഞ്ച് കുരച്ചു.
അപ്പുറത്തെ പേരാല്വേടുകള് വേഗം കൂട്ടി
താഴെ തളര്‍ന്നു കിടക്കുകയായിരുന്ന വഴിപോക്കന്റെ
മയക്കത്തിലേക്കിറങ്ങി.
| ||||||
