Thurump-24
← പി.രാമൻ
|
തുരുമ്പ് | |
---|---|
ഗ്രന്ഥകർത്താവ് | പി.രാമൻ |
മൂലകൃതി | തുരുമ്പ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഡി.സി. ബുക്സ് |
വര്‍ഷം |
2006 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 52 |
പിറന്നാള്‍
നീ പിറന്ന ജൂണ്‍ 11
എന്നത്തേയും പോലെ
അന്നുതന്നെ അസ്തമിച്ചു.
നീ പിറന്നതറിയാതെ
എന്റെ കണ്മുന്നില്ത്തന്നെ.
ജൂണ്‍ 11
ഓരോ കൊല്ലവും
എന്നെ കടന്നുപോകുന്നു.
ഒരേപോലെ തോന്നിച്ച
ഇരുള്‍രൂപങ്ങളായി.
ഇരുള്‍രൂപങ്ങളെ ഇമചിമ്മിത്തുരന്ന്,
ഞാന്‍ കണ്ടിട്ടും കേട്ടിട്ടുമില്ലാതിരുന്ന നീ പിറന്ന
ആ ജൂണ്‍ 11–ല്‍ നിന്നുള്ള വെളിച്ചം,
ഇങ്ങു പോന്നത്,
ഇന്നേ ഞാനറിഞ്ഞുള്ളൂ.
നീ പിറന്ന ദിവസത്തില്നിന്നുള്ള വെളിച്ചം
ഇന്ന് ഇവിടെ എത്തിയപ്പോള്‍.
|