close
Sayahna Sayahna
Search

Difference between revisions of "Thurump-11"


(Created page with "‌__NOTITLE____NOTOC__← പി.രാമൻ {{SFN/Thurump}}{{SFN/ThurumpBox}} ==ഒരിക്കല്‍== <poem> പഴയ നാളുകള്‍ ആ...")
 
(No difference)

Latest revision as of 17:30, 16 October 2014

‌← പി.രാമൻ

തുരുമ്പ്
Thurump-03.jpg
ഗ്രന്ഥകർത്താവ് പി.രാമൻ
മൂലകൃതി തുരുമ്പ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡി.സി. ബുക്സ്
വര്‍ഷം
2006
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 52


ഒരിക്കല്‍

പഴയ നാളുകള്‍
ആനന്ദകരം
പഴയ സ്നേഹിതര്‍ക്ക്
സ്നേഹം തരിമ്പും കുറഞ്ഞിട്ടുമില്ല.
എന്നിട്ടും
ആ പഴയ കെട്ടിടങ്ങളെ
ശത്രുപാളയത്തേക്ക്
മാററിസ്ഥാപിച്ചിരിക്കുന്നു ഞാന്‍.
പഠിച്ചിറങ്ങിയ കലാലയങ്ങളും
പണ്ടു പണിയെടുത്ത ആപ്പീസുകളും
ഉള്‍പ്പെടെ.

അവ തേട്ടിവിടുന്ന ചൂട്
എന്റെ മുഖത്തടിക്കുന്നു.

അവയ്ക്കസൂയയാണ്
അവയ്ക്കുള്ളില്‍ പെരുമാറിപ്പോന്ന മനുഷ്യരെ
അവിടെ വിങ്ങിക്കിടന്ന കാററിനെ
വിയര്‍പ്പില്‍ പൊരിച്ച ഉഷ്ണത്തെ
ഞാന്‍ സ്നേഹിച്ചതിലുളള
അസൂയ.

ആ കെട്ടിടങ്ങളെ വിഴുങ്ങുന്ന ആലിന്റെ
വിത്തുകൾ

ചാത്തനേറായി
ഇവിടെ വന്ന് വീണ്

വിണ്ട് പൊട്ടും ഞാൻ;
ഒരിക്കൽ.