close
Sayahna Sayahna
Search

അകലം


അകലം
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇല്ല കടക്കാന്‍ പളുങ്കു തടാകങ്ങള്‍,
ഇല്ല സ്പര്‍ശത്തിന്‍ ജ്വലിക്കും കടലുകള്‍,
ഇല്ല ശരീരത്തിന്‍ പൊള്ളും സഹാറകള്‍,
ഇല്ല ഞരമ്പില്‍ക്കിനിയുന്ന യൗവ്വനം
ഉള്ളതു ശാന്ത സമുദ്രമാ-
മെന്നലിവെന്‍
മനസ്സെന്‍
പ്രണയം…
നിന്‍ മാറിന്‍
ശാന്ത സ്വസ്ഥ ദ്വീപില്‍
നിന്‍ മനസ്സിന്നലിയാ-
ത്തുരുത്തില്‍,
നിന്‍ മുഖത്തിന്‍
സൗമ്യസൂര്യനു കീഴില്‍
എന്നെ മറന്നുറങ്ങാന്‍
എന്‍ നഗ്നതയിലു-
ദരത്തിലെന്നപോല്‍
നിന്നെയുറക്കുവാന്‍,
ശീതോഷ്മളമെന്റെ
വാഴ്‌വാലെ പൊതിഞ്ഞു സൂക്ഷിക്കുവാന്‍…
എല്ലാം വെറുതെ
അകന്നുപോവും നീ
എല്ലാം വെറുതെ
തനിച്ചായിടും ഞാന്‍.