വിരഹം
| വിരഹം | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
| മൂലകൃതി | പ്രണയം ഒരാൽബം |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര് | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
| മാദ്ധ്യമം | പ്രിന്റ് |
| പുറങ്ങള്‍ | 117 |
| ISBN | 81-86229-02-07 |
| വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
- നക്ഷത്രം പിളരുന്ന ജലപാളികള്‍…
- രാത്രി
- രാത്രിയുടെ ജലതരംഗവാദ്യാലാപം
- അതിലെന്‍ പ്രണയത്തിന്
- ആനന്ദഭൈരവി
- വിരഹത്തിന്
- ദ്വിജാവന്തി…
- തിരസ്കൃതപ്രണയം
- കറുത്തിരുണ്ടൊഴുകും ഗസലുകള്‍…
- പഴയൊരോര്മ്മയില്നിന്നൊരു
- മിന്നല്‍ച്ചിത്രം…
- വെള്ളം വീഞ്ഞായി-
- ത്തുളുമ്പിയ പ്രണയം
- ലോഹപ്രാകാരം
- തിളങ്ങുന്നോരുടല്,
- അതിലെന്റെ വിരലുകള്‍
- ഇടം തേടി
- വാതിലും വിജയവും വഴിയും
- തേടിത്തേടി,
- അലയുന്ന,ലിയുന്നു.
- വിരലല്ലെന്
- വാഴ്വിലെ
- പ്രണയച്ചെടിത്തളിരിലകള്,
- നനവുതേടും വേരിന്
- ദാഹങ്ങള്‍,
- ഉള്‍ക്കാമ്പുകള്‍.
| ||||||
