മായം
മായം | |
---|---|
ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
മൂലകൃതി | പ്രണയം ഒരാൽബം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 117 |
ISBN | 81-86229-02-07 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
- ചെറിയ കുട്ടിയെ മിട്ടായി നീട്ടി
- കളിപ്പാട്ടം കാട്ടി
- പ്രലോഭിപ്പിക്കുംപോലെ
- നിന്നെ സ്വന്തമാക്കാന്‍
- ഞാന്‍ കവിത തരുന്നു
- സ്നേഹം തരുന്നു,
- ശരീരം,
- ഗര്‍ഭപാത്രത്തിന്റെ കാത്തിരിപ്പ്…
- കുഞ്ഞിന് അമ്മ നീട്ടുന്ന
- കളിപ്പാട്ടമല്ല വേണ്ടത്
- വെയിലിന്റെ കിരീടം വേണം,
- മഴയുടെ കണ്ണീര് വേണം,
- ചളിവെള്ളത്തിന്റെ കിന്നാരം,
- ചരല്‍ക്കല്ലുകളുടെ സൗഹൃദം,
- കിളികളുടെ തൂവല്‍,
- പൂവിന്റെ പാട്ട്,
- അമ്മ നല്‍കാത്ത എല്ലാം
- അവനു വേണം എന്നറിയാത്തപോലെ
- നിനക്കു വേണ്ടത്
- എന്റെ ഭ്രാന്തന് സ്നേഹവും
- പനി പൊള്ളിക്കുന്ന ഉടലുമല്ല
- എന്നു ഞാനറിയുന്നില്ല
- നീ ക്ഷമിക്കുക.
|