close
Sayahna Sayahna
Search

കോടതി


കോടതി
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
സ്നേഹത്തിന്റെ കോടതിയില്‍
ഞാന്‍ പ്രതിയാവുന്നു
എന്റെ സ്നേഹത്തിനു
സ്പര്‍ശനത്തിനു
വിലയില്ല,
വില്‍ക്കല്‍ വാങ്ങല്‍ രേഖകളില്ല
വില്‍‍പത്രമില്ല,
സാക്ഷിമൊഴികളില്ല,
മുലപ്പാല്‍ മണക്കുന്ന
നിന്റെ നെറുകയില്‍
പൊള്ളുന്ന ചുണ്ടമര്‍ത്താന്‍
ഞാന്‍ അമ്മയല്ല…
നിന്റെ ബലിഷ്ഠമായ വിരലുകളില്‍ മോതിരംപോലെ
വിരല്‍ കോര്‍ക്കാന്‍
ഞാന്‍ ഭാര്യയല്ല…
ലോകം എന്നെ ജക്കോസ്റ്റ എന്നു വിളിക്കുന്നൂ
ഞാനെന്നെ സ്ത്രീ എന്നും.