ആദ്യകാലകവിതകൾ
← റിൽക്കെ
റിൽക്കെ-04 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്‍ത്തകന്‍ | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
കവിതകളുടെ എണ്ണം വെച്ചു നോക്കിയാൽ റിൽക്കേയുടെ കാവ്യജീവിതത്തിന്റെ ആദ്യവർഷങ്ങൾ സമൃദ്ധിയുടേതായിരുന്നു; കാല്പനികതയുടെയും ജർമ്മൻ ഭാവഗീതത്തിന്റെയും പ്രകടസ്വാധീനം ദൃശ്യമായിരുന്ന ആ കവിതകൾ വളരെ ജനപ്രിയവുമായിരുന്നു. പക്ഷേ, അവയിൽ വളരെ കുറച്ചു മാത്രമേ ഇന്നു വായിക്കപ്പെടുന്നുള്ളു. തന്റെ ആദ്യകാലയത്നങ്ങളെക്കുറിച്ചു് റിൽക്കെ തന്നെയും സംശയാലുവായിരുന്നു. അവയ്ക്കു കിട്ടിയ സ്വീകാര്യതയെക്കുറിച്ചു് നഷ്ടബോധത്തോടെ ചിലപ്പോൾ അദ്ദേഹം ഓർക്കുന്നുണ്ടെങ്കിലും തന്റെ കവിത്വത്തിന്റെ തിരനോട്ടമായി മാത്രമേ അദ്ദേഹം അവയെ ഗണിച്ചിരുന്നുള്ളു. എന്നാൽത്തന്നെയും പിൽക്കാലറില്ക്കേയുടെ കാവ്യശൈലിയുടെ നാമ്പുകൾ ചില കവിതകളിൽ നമുക്കു കണ്ടെടുക്കുകയുമാവാം.
|