close
Sayahna Sayahna
Search

ചുവന്ന പനിനീർപ്പൂക്കൾ...


റിൽക്കെ

റിൽക്കെ-04.03
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

ചുവന്ന പനിനീർപ്പൂക്കളിത്രയും ചുവന്നു കണ്ടിട്ടില്ലിതേവരെ,
മഴയുടെ മേലാടയെടുത്തണിഞ്ഞ ആ സായാഹ്നത്തിലെന്നപോലെ;
നിന്റെ മൃദുമൃദുവായ മുടിയെക്കുറിച്ചേറെ നേരം ഞാനോർത്തിരുന്നു…
ചുവന്ന പനിനീർപ്പൂക്കളിത്രയും ചുവന്നു കണ്ടിട്ടില്ലിതേവരെ.

കാട്ടുപൊന്തകളിത്രയും പച്ചയോടിരുണ്ടുനിന്നിട്ടില്ലിതേവരെ,
മഴ പൊഴിയുന്ന വേളയിലാ സായാഹ്നത്തിലെന്നപോലെ.
നിന്റെ ശാലീനവേഷത്തെക്കുറിച്ചേറെനേരം ഞാനോർത്തിരുന്നു…
കാട്ടുപൊന്തകളിത്രയും പച്ചയോടിരുണ്ടുനിന്നിട്ടില്ലിതേവരെ.

നെടിയ ബിർച്ചുമരങ്ങളിത്രയും വെളുത്തു നിന്നിട്ടില്ലിതേവരെ,
മഴ പെയ്തിരുണ്ടൊരാ സായാഹ്നത്തിലെന്നപോലെ.
പിന്നെയാണു നിന്റെ വടിവൊത്ത കൈകൾ ഞാൻ കാണുന്നതും…
നെടിയ ബിർച്ചുമരങ്ങളിത്രയും വെളുത്തു നിന്നിട്ടില്ലിതേവരെ.

പുഴവെള്ളത്തിലന്നൊരിരുണ്ട ദേശം പ്രതിഫലിച്ചുനിന്നിരുന്നു,
മഞ്ഞു പോലെ മഴ മൂടിനിന്ന അതേ സായാഹ്നത്തിൽ;
നിന്റെ കണ്ണുകളിലെന്നെ ഞാൻ തിരിച്ചറിഞ്ഞതുമങ്ങനെ…
പുഴവെള്ളത്തിലന്നൊരിരുണ്ട ദേശം പ്രതിഫലിച്ചുനിന്നിരുന്നു.
(1900 സെപ്തംബർ 9)