← റിൽക്കെ
റിൽക്കെ-21 |
---|
![Rilke cover-00.png](/images/c/cf/Rilke_cover-00.png) |
ഗ്രന്ഥകർത്താവ് |
മറിയ റെയ്‌നർ റിൽക്കെ |
---|
മൂലകൃതി |
റിൽക്കെ |
---|
വിവര്‍ത്തകന്‍ |
വി. രവികുമാർ |
---|
കവര്‍ ചിത്രണം |
ഓഗസ്റ്റ് റോദാങ് |
---|
രാജ്യം |
ആസ്ട്രോ-ഹംഗറി |
---|
ഭാഷ |
ജർമ്മൻ |
---|
വിഭാഗം |
കവിത/ലേഖനം (പരിഭാഷ) |
---|
ആദ്യപതിപ്പിന്റെ പ്രസാധകര്‍ |
ഐറിസ് ബുൿസ്, തൃശൂർ |
---|
വര്‍ഷം |
2017 |
---|
മാദ്ധ്യമം |
അച്ചടി |
---|
പുറങ്ങള്‍ |
212 |
ഡ്യൂണോ കാസിൽ, ഇറ്റലിയിലെ ട്രിയസ്റ്റെയ്ക്കു് സമീപം. റിൽക്കെ ഡ്യൂണോ വിലാപഗീതങ്ങൾ എഴുതുന്നതു് ഇവിടെ താമസിക്കുമ്പോഴാണു് (വിക്കിപ്പീഡിയോടു് കടപ്പാടു്).
1911 ഒക്ടോബർ മുതൽ 1912 മേയ് വരെ ഏഡ്രിയാറ്റികു് കടലോരത്തുള്ള ഡ്യൂണോ എന്ന കാസിലിൽ ആണു് റിൽക്കെ താമസിച്ചിരുന്നതു്. ഒരിക്കൽ റോമൻ സൈന്യത്തിന്റെ ഒരു കാവൽ ഗോപുരമായിരുന്നു അതു്; ദാന്തേ തന്റെ ഡിവൈൻ കോമഡിയുടെ ചില ഭാഗങ്ങൾ ഇവിടെ വച്ചാണു് എഴുതിയതു് എന്നും വിശ്വാസമുണ്ടു്. മാൾറ്റെ നോവൽ എഴുതിക്കഴിഞ്ഞുള്ള ശൂന്യതാബോധത്തോടെ ഇവിടെ കഴിയുന്നതിനിടയ്ക്കാണു് 1911-12-ലെ ഹേമന്തകാലത്തു് ‘ഡ്യൂണോ വിലാപഗീതങ്ങൾ’ എഴുതാനുള്ള പ്രചോദനം അദ്ദേഹത്തിനു കിട്ടുന്നതു്. കൊടുങ്കാറ്റു വീശുന്ന ഒരു പ്രഭാതത്തിൽ ആകാശത്തു നിന്നു് ഒരു സ്വരം തന്നോടു വിളിച്ചുചോദിക്കുന്നതായി അദ്ദേഹം കേട്ടുവത്രെ: “മാലാഖമാരുടെ ഗണത്തിൽ ആരുണ്ടാവും, ഞാൻ വിളിച്ചുകരഞ്ഞാൽ അതിനു കാതു കൊടുക്കാൻ?” ആ വരി അപ്പോൾത്തന്നെ അദ്ദേഹം തന്റെ സന്തതസഹചാരിയായ നോട്ട്ബുക്കിൽ പകർത്തി. അന്നു രാത്രിയോടെ ഒന്നാമത്തെ വിലാപഗീതം പൂർത്തിയാക്കുകയും ചെയ്തു. ദിവസങ്ങൾക്കുള്ളിൽ രണ്ടാമത്തേതും എഴുതിത്തീർന്നു. പക്ഷേ പിന്നീടു് ഡ്യൂണോയിലെ താമസത്തിനിടയിൽ മറ്റൊന്നും എഴുതാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. മേയിൽ അദ്ദേഹം അവിടം വിടുകയും ചെയ്തു. 1913-ൽ പാരീസിൽ വച്ചാണു് മൂന്നാമത്തെ വിലാപഗീതം എഴുതുന്നതു്; 1915-ൽ മ്യൂണിച്ചിൽ വച്ചു് നാലാമത്തേതും. ഒടുവിൽ 1922-ൽ സ്വിറ്റ്സർലന്റിലെ മറ്റൊരു കാസിലിലെ ഏകാന്തവാസത്തിലാണു് മറ്റു വിലാപഗീതങ്ങൾ ഒരു കുത്തൊഴുക്കു പോലെ പുറത്തുവരുന്നതു്.