← റിൽക്കെ
റിൽക്കെ-22 |
---|
![Rilke cover-00.png](/images/c/cf/Rilke_cover-00.png) |
ഗ്രന്ഥകർത്താവ് |
മറിയ റെയ്നർ റിൽക്കെ |
---|
മൂലകൃതി |
റിൽക്കെ |
---|
വിവര്ത്തകന് |
വി. രവികുമാർ |
---|
കവര്‍ ചിത്രണം |
ഓഗസ്റ്റ് റോദാങ് |
---|
രാജ്യം |
ആസ്ട്രോ-ഹംഗറി |
---|
ഭാഷ |
ജർമ്മൻ |
---|
വിഭാഗം |
കവിത/ലേഖനം (പരിഭാഷ) |
---|
ആദ്യപതിപ്പിന്റെ പ്രസാധകര് |
ഐറിസ് ബുൿസ്, തൃശൂർ |
---|
വര്‍ഷം |
2017 |
---|
മാദ്ധ്യമം |
അച്ചടി |
---|
പുറങ്ങള്‍ |
212 |
1922 ഫെബ്രുവരിയിൽ ഡ്യൂണോ വിലാപങ്ങൾ എഴുതിക്കൊണ്ടിരുന്ന സമയത്തു തന്നെയാണു് റിൽക്കെ ഓർഫ്യൂസു് ഗീതകങ്ങളിലെ 55 കവിതകൾ എഴുതുന്നതും. റിൽക്കെ അക്കാലത്തു് സ്വിറ്റ്സർലന്റിലെ മ്യൂസോട്ടിലാണു് താമസം. കാമുകിയായ ബലാഡൈൻ ക്ളൊസ്സോവ്സ്ക തങ്ങൾ ഒരുമിച്ചിരുന്നു് ഓവിഡിന്റെ മെറ്റമോർഫൊസസു് വായിച്ചതിന്റെ ഓർമ്മക്കായി മരച്ചുവട്ടിലിരുന്നു് മൃഗങ്ങൾക്കു വേണ്ടി പാടുന്ന ഓർഫ്യൂസിനെ ചിത്രീകരിച്ചിട്ടുള്ള ഒരു പോസ്റ്റു് കാർഡ് അദ്ദേഹത്തിനു നല്‍കിയിരുന്നു. പ്രചോദനത്തിന്റെ അത്യസാധാരണമായ ഒരൂർജ്ജപ്രവാഹത്തിൽ ഫെബ്രുവരി 2 മുതൽ 5 വരെയുള്ള ദിവസങ്ങൾ കൊണ്ട് ആദ്യത്തെ 25 കവിതകൾ പൂർണ്ണരൂപത്തിൽ അദ്ദേഹത്തിനു ലഭിച്ചു. മറ്റു കവിതകൾ 17-നും 23-നും ഇടയിലും. “ഓർഫ്യൂസു് ഗീതകങ്ങൾ റിൽക്കേയുടെ വിജയഗാഥകളാണ്,” സി. എം. ബൗറ എഴുതുന്നു, “കവിത എന്നാൽ എന്താണെന്നാണു് താൻ അർത്ഥമാക്കുന്നതെന്നും കവിതയിൽ നിന്നു് എന്താണു തനിക്കു ലഭിച്ചതെന്നും അതിൽ നിന്നെന്താണു താൻ പ്രതീക്ഷിക്കുന്നതെന്നും ഈ ഗീതകങ്ങളിലൂടെ റിൽക്കെ കാണിച്ചുതരുന്നു. ശുദ്ധമായ ആഹ്ളാദത്തിനാണു് ഇവിടെ പ്രാബല്യം.”
റിൽക്കെയും ബലാഡൈൻ ക്ളൊസ്സോവ്സ്കയും സ്വിറ്റ്സർലന്റിലെ മ്യൂസോട്ടിൽ (1922). 1919 മുതൽ 1926-ൽ റിൽക്കെ മരിക്കുന്നതുവരെ ഈ പ്രണയം തുടർന്നു (വിക്കിപ്പീഡിയോടു് കടപ്പാടു്).