close
Sayahna Sayahna
Search

Difference between revisions of "നിശ്ശബ്ദ ഹരിതവനം"


(Created page with "{{VMG/PranayamOralbum}} {{VMG/PranayamOralbumBox}} <poem> ::::: '''I''' :: :: നിശ്ശബ്ദ ഹരിതവന- :: മെന്റെയുടല്‍ :: ചര്...")
 
 
Line 3: Line 3:
 
<poem>
 
<poem>
 
::::: '''I'''
 
::::: '''I'''
::
+
 
 
:: നിശ്ശബ്ദ ഹരിതവന-
 
:: നിശ്ശബ്ദ ഹരിതവന-
 
:: മെന്റെയുടല്‍
 
:: മെന്റെയുടല്‍

Latest revision as of 00:29, 14 June 2014

നിശ്ശബ്ദ ഹരിതവനം
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

<poem>

I
നിശ്ശബ്ദ ഹരിതവന-
മെന്റെയുടല്‍
ചര്‍മ്മത്തിന്‍ കുളുര്‍ത്ത സാന്ത്വനം,
വിരലുകള്‍… കാറ്റിന്‍ കിളുന്തുകള്‍…
മിഴികളില്‍ തെളിനീരുറ്റുകൾ
ചുണ്ടിൽ നനഞ്ഞ പൂവിതള്‍,
മുലകളില്‍പ്പൂക്കും വസന്തം,
അടിവയറ്റില്‍ നീ മുഖം മറയ്ക്കവേ
പൊന്തും പുതുമണ്ണിന്‍ മണം
കടുംപച്ചപ്പിന്റെ കടല്‍,
ഞരമ്പിന്റെ വഴികളില്‍
സ്പര്‍ശലഹരികള്‍…
ഇതു നിശ്ശബ്ദ ഹരിതകാനനം
II
നിശ്ശബ്ദ ഹരിതവനമെന്റെ കരള്‍,
അലിവുറവകള്‍,
കൊടുംക്രോധത്തിന്റെ
മുരിക്കുകള്‍
പൂത്തുലയും യൗവ്വനം,
രാത്രി ഒഴിഞ്ഞ ചില്ലയില്‍
തിരികെയെത്തുന്ന
സ്മൃതികള്‍, പാപങ്ങള്‍,
പഴയ പാട്ടുകള്‍ തിരയും
ചുണ്ടുകള്‍, കിളികള്‍
സ്നേഹത്തിന്‍ തളിരുകള്‍,
പച്ചയിലകള്‍,
പ്രണയത്തിന്‍ പച്ചക്കടല്‍,
കാമത്തില്‍ കൊടുംതീക്കണ്ണുകള്‍,
ഇരുള്‍വള്ളിക്കെട്ടില്‍പ്പിടയും
രോദനം…
പിന്നെ,
അതിലുമാഴത്തില്‍
സാന്ദ്രതരമായ്
തീവ്രമായ് മിടിക്കും
ഒറ്റപ്പെടലിന്റെ വനം
അതു കന്യാവനം…
നിന്‍ വിരലുകള്‍,
എന്നെ ഞെരിച്ചുടയ്ക്കുന്ന വിരലുകള്‍,
എന്നെക്കുടിച്ചു വറ്റിക്കും ചൊടികള്‍,
എന്നെ മുളപ്പിക്കും
നിന്നെ വിതയ്ക്കുമഗ്നിയും
ഉരുക്കും ചേരുന്ന പുരുഷത്വം,
ഇവ കടന്നു ചെല്ലാത്ത
തരിശുഭൂമിയായ് ഒരുള്‍വനം.
III
നിശ്ശബ്ദ ഹരിതവനം തേടി-
പ്പോവുന്നു നീ…
എന്നില്‍ നിന്നഭയം തേടി
എന്‍ ക്രോധാഗ്നിയില്‍ നിന്നൊരു
കുളിര്‍ക്കുളം തേടി
തണല്‍ തേടി
എന്നരികില്‍ നിന്നു നീ
ഒളിച്ചുപോകുന്നു…
ഗന്ധകമഴ പെയ്യും
ചീയുമുടല്‍ ഞാന്‍,
അഴുകും മാംസത്തിന്‍
സുഗന്ധമെന്‍ ചുണ്ടില്‍,
ചര്‍മ്മം വരണ്ടുപൊള്ളുന്ന
നിലം,
വന്ധ്യാക്ഷരം വയര്‍,
അര്‍ബ്ബുദം കരളും മാറിടം
ഇവിടെ ഞാന്‍
നിനക്കൊരു
ദുസ്വപ്നരാവൊടുങ്ങാരാവൊ-
രന്ത്യരാവൊരു
പേരാവ്.
IV
മരണം പോലെ ഞാനുറങ്ങുന്നു,
ദുസ്വപ്നലഹരിയില്‍
താണു മറയുന്നു…
മൃ…തി…