Difference between revisions of "റിൽക്കെ-09.04"
(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}") |
|||
Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
− | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} | + | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:ഉറങ്ങും മുമ്പു ചൊല്ലേണ്ടത്}} |
+ | <poem> | ||
+ | : എനിക്കു മോഹം, ഒരാളെ പാടിയുറക്കാൻ, | ||
+ | : ഒരാൾക്കരികിലിരിക്കാൻ, ഒപ്പമിരിക്കാൻ. | ||
+ | : എനിക്കു മോഹം, താരാട്ടു പാടി നിന്നെയുറക്കാൻ, | ||
+ | : ഉറക്കത്തിലേക്കു നിന്നോടൊപ്പം പോയിവരാൻ. | ||
+ | : എനിക്കു മോഹം, രാത്രിക്കു തണുപ്പായിരുന്നുവെന്നു | ||
+ | : വീട്ടിലറിയുന്നൊരാൾ ഞാൻ മാത്രമാകാൻ. | ||
+ | : എനിക്കു മോഹം, ഏതനക്കത്തിനും കാതോർക്കാൻ: | ||
+ | : നിന്റെ, കാടിന്റെ, ലോകത്തിന്റെ. | ||
+ | |||
+ | : ഘടികാരങ്ങളന്യോന്യം മണി മുട്ടി വിളിയ്ക്കുന്നു, | ||
+ | : കാലത്തിന്നതിർവരമ്പു വരെയ്ക്കും നിങ്ങൾക്കു കാണാമെന്നാകുന്നു. | ||
+ | : വീടിനു പുറത്താരോ ഒരാൾ നടന്നുപോകുന്നു, | ||
+ | : ഏതോ ഒരു നായ ഉറക്കം ഞെട്ടി കുരയ്ക്കുന്നതു കേൾക്കുന്നു; | ||
+ | : അതില്പിന്നെ സർവ്വതും നിശ്ശബ്ദവുമാകുന്നു. | ||
+ | : എന്റെ വിടർന്ന കണ്ണുകൾ നിന്റെ മേൽ തങ്ങുന്നു, | ||
+ | : മൃദുമൃദുവായവ നിന്നെ താങ്ങിയെടുക്കുന്നു, | ||
+ | : ഇരുട്ടത്തെന്തോ അനക്കം വയ്ക്കുമ്പോൾ | ||
+ | : അവ നിന്നെ താഴെ വയ്ക്കുന്നു. | ||
+ | </poem> | ||
{{SFN/Rilke}} | {{SFN/Rilke}} |
Latest revision as of 11:17, 1 November 2017
← റിൽക്കെ
റിൽക്കെ-09.04 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്‍ത്തകന്‍ | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
എനിക്കു മോഹം, ഒരാളെ പാടിയുറക്കാൻ,
ഒരാൾക്കരികിലിരിക്കാൻ, ഒപ്പമിരിക്കാൻ.
എനിക്കു മോഹം, താരാട്ടു പാടി നിന്നെയുറക്കാൻ,
ഉറക്കത്തിലേക്കു നിന്നോടൊപ്പം പോയിവരാൻ.
എനിക്കു മോഹം, രാത്രിക്കു തണുപ്പായിരുന്നുവെന്നു
വീട്ടിലറിയുന്നൊരാൾ ഞാൻ മാത്രമാകാൻ.
എനിക്കു മോഹം, ഏതനക്കത്തിനും കാതോർക്കാൻ:
നിന്റെ, കാടിന്റെ, ലോകത്തിന്റെ.
ഘടികാരങ്ങളന്യോന്യം മണി മുട്ടി വിളിയ്ക്കുന്നു,
കാലത്തിന്നതിർവരമ്പു വരെയ്ക്കും നിങ്ങൾക്കു കാണാമെന്നാകുന്നു.
വീടിനു പുറത്താരോ ഒരാൾ നടന്നുപോകുന്നു,
ഏതോ ഒരു നായ ഉറക്കം ഞെട്ടി കുരയ്ക്കുന്നതു കേൾക്കുന്നു;
അതില്പിന്നെ സർവ്വതും നിശ്ശബ്ദവുമാകുന്നു.
എന്റെ വിടർന്ന കണ്ണുകൾ നിന്റെ മേൽ തങ്ങുന്നു,
മൃദുമൃദുവായവ നിന്നെ താങ്ങിയെടുക്കുന്നു,
ഇരുട്ടത്തെന്തോ അനക്കം വയ്ക്കുമ്പോൾ
അവ നിന്നെ താഴെ വയ്ക്കുന്നു.
|