Difference between revisions of "റിൽക്കെ-09.05"
(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}") |
|||
Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
− | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} | + | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:രാത്രിയിൽ മനുഷ്യർ}} |
+ | <poem> | ||
+ | : രാത്രികൾ ആൾക്കൂട്ടങ്ങൾക്കു പറഞ്ഞിട്ടുള്ളതല്ല. | ||
+ | : രാത്രി നിങ്ങളെ നിങ്ങളുടെ അയല്ക്കാരനിൽ നിന്നു വിച്ഛേദിക്കുന്നു, | ||
+ | : നിങ്ങളൊരു വിധത്തിലും അയാളെ തേടിപ്പിടിക്കുകയുമരുതു്. | ||
+ | : രാത്രിയിൽ സ്വന്തം മുറിയിൽ നിങ്ങൾ വിളക്കു കത്തിക്കുന്നുവെങ്കിൽ, | ||
+ | : മനുഷ്യരെ അവരുടെ മുഖത്തു നോക്കാനാണതെങ്കിൽ, | ||
+ | : നിങ്ങൾ നിങ്ങളോടു തന്നെ ഒന്നു ചോദിക്കൂ: ആരുടെ? | ||
+ | |||
+ | : മുഖത്തൊലിച്ചിറങ്ങുന്ന വെളിച്ചത്തിൽ | ||
+ | : മനുഷ്യർ വല്ലാതെ വക്രിച്ചിരിക്കുന്നു, | ||
+ | : രാത്രിയിൽ അവർ തൂന്നുകൂടുമ്പോൾ നിങ്ങൾക്കു കാണാം, | ||
+ | : തോന്നിയ പോലെ വാരിക്കൂട്ടിയിട്ടൊരു ലോകം. | ||
+ | : അവരുടെ നെറ്റിത്തടങ്ങളിലെ മഞ്ഞത്തിളക്കം | ||
+ | : സകല ചിന്തകളേയും ആട്ടിയോടിച്ചിരിക്കുന്നു; | ||
+ | : അവരുടെ കണ്ണുകളിൽ മദിരയുടെ നാളങ്ങൾ തിളങ്ങുന്നു, | ||
+ | : സംസാരിക്കുമ്പോൾ പരസ്പരം മനസ്സിലാക്കാൻ | ||
+ | : കൈകളുടെ കനം തൂങ്ങുന്ന ചേഷ്ടകൾ അവർക്കു വേണം. | ||
+ | : ‘ഞാൻ’ ‘ഞാൻ’ എന്നവർ പറയുന്നു, | ||
+ | : ആരെന്നവർക്കൊട്ടറിയുകയുമില്ല. | ||
+ | </poem> | ||
{{SFN/Rilke}} | {{SFN/Rilke}} |
Latest revision as of 11:18, 1 November 2017
← റിൽക്കെ
റിൽക്കെ-09.05 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്‍ത്തകന്‍ | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
രാത്രികൾ ആൾക്കൂട്ടങ്ങൾക്കു പറഞ്ഞിട്ടുള്ളതല്ല.
രാത്രി നിങ്ങളെ നിങ്ങളുടെ അയല്ക്കാരനിൽ നിന്നു വിച്ഛേദിക്കുന്നു,
നിങ്ങളൊരു വിധത്തിലും അയാളെ തേടിപ്പിടിക്കുകയുമരുതു്.
രാത്രിയിൽ സ്വന്തം മുറിയിൽ നിങ്ങൾ വിളക്കു കത്തിക്കുന്നുവെങ്കിൽ,
മനുഷ്യരെ അവരുടെ മുഖത്തു നോക്കാനാണതെങ്കിൽ,
നിങ്ങൾ നിങ്ങളോടു തന്നെ ഒന്നു ചോദിക്കൂ: ആരുടെ?
മുഖത്തൊലിച്ചിറങ്ങുന്ന വെളിച്ചത്തിൽ
മനുഷ്യർ വല്ലാതെ വക്രിച്ചിരിക്കുന്നു,
രാത്രിയിൽ അവർ തൂന്നുകൂടുമ്പോൾ നിങ്ങൾക്കു കാണാം,
തോന്നിയ പോലെ വാരിക്കൂട്ടിയിട്ടൊരു ലോകം.
അവരുടെ നെറ്റിത്തടങ്ങളിലെ മഞ്ഞത്തിളക്കം
സകല ചിന്തകളേയും ആട്ടിയോടിച്ചിരിക്കുന്നു;
അവരുടെ കണ്ണുകളിൽ മദിരയുടെ നാളങ്ങൾ തിളങ്ങുന്നു,
സംസാരിക്കുമ്പോൾ പരസ്പരം മനസ്സിലാക്കാൻ
കൈകളുടെ കനം തൂങ്ങുന്ന ചേഷ്ടകൾ അവർക്കു വേണം.
‘ഞാൻ’ ‘ഞാൻ’ എന്നവർ പറയുന്നു,
ആരെന്നവർക്കൊട്ടറിയുകയുമില്ല.
|