Difference between revisions of "റിൽക്കെ-09.09"
(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}") |
|||
| (One intermediate revision by the same user not shown) | |||
| Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
| − | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} | + | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:ഓർമ്മ}} |
| + | <poem> | ||
| + | : നിങ്ങൾ കാത്തിരിക്കുന്നു, അതൊന്നിനായി കാത്തിരിക്കുന്നു, | ||
| + | : നിങ്ങളുടെ ജീവിതത്തെ അനന്തമായി പ്രവൃദ്ധമാക്കുന്നതൊന്നിനായി; | ||
| + | : പ്രബലവും അത്യത്ഭുതകരവുമായതു്, | ||
| + | : നിദ്രാണശിലകളുടെ ജാഗരണം, | ||
| + | : നിങ്ങളുടെ നേർക്കു തിരിഞ്ഞ ഗർത്തങ്ങൾ. | ||
| + | |||
| + | : തവിട്ടുനിറച്ചട്ടകളിൽ സ്വർണ്ണലിപികളിലെഴുതിയ പുസ്തകങ്ങൾ | ||
| + | : അലമാരകൾക്കുള്ളിൽ മങ്ങിമങ്ങിത്തെളിയുന്നു; | ||
| + | : നിങ്ങളപ്പോൾ താനലഞ്ഞ ദേശങ്ങൾ ഓർത്തുപോകുന്നു, | ||
| + | : ചിത്രങ്ങൾ നിങ്ങളോർക്കുന്നു, ഒരുകാലത്തു നിങ്ങൾ കീഴടക്കിയ, | ||
| + | : പിന്നെ കൈവിട്ടുപോയ സ്ത്രീകളുടെ മിനുങ്ങുന്ന വസ്ത്രങ്ങളും. | ||
| + | |||
| + | : പൊടുന്നനേ നിങ്ങൾക്കു ബോദ്ധ്യമാവുകയാണ്: അതിതായിരുന്നു. | ||
| + | : നിങ്ങൾ എഴുന്നേല്ക്കുന്നു, നിങ്ങൾക്കു മുന്നിലതാ, | ||
| + | : പൊയ്പ്പോയ കാലത്തിൽ നിന്നൊരു വർഷം, | ||
| + | : അതിന്റെ ഭീതികളും പ്രാർത്ഥനകളും അതിന്റെ രൂപവുമായി. | ||
| + | </poem> | ||
{{SFN/Rilke}} | {{SFN/Rilke}} | ||
Latest revision as of 11:22, 1 November 2017
← റിൽക്കെ
| റിൽക്കെ-09.09 | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
| മൂലകൃതി | റിൽക്കെ |
| വിവര്‍ത്തകന്‍ | വി. രവികുമാർ |
| കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
| രാജ്യം | ആസ്ട്രോ-ഹംഗറി |
| ഭാഷ | ജർമ്മൻ |
| വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
| ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
| മാദ്ധ്യമം | അച്ചടി |
| പുറങ്ങള്‍ | 212 |
നിങ്ങൾ കാത്തിരിക്കുന്നു, അതൊന്നിനായി കാത്തിരിക്കുന്നു,
നിങ്ങളുടെ ജീവിതത്തെ അനന്തമായി പ്രവൃദ്ധമാക്കുന്നതൊന്നിനായി;
പ്രബലവും അത്യത്ഭുതകരവുമായതു്,
നിദ്രാണശിലകളുടെ ജാഗരണം,
നിങ്ങളുടെ നേർക്കു തിരിഞ്ഞ ഗർത്തങ്ങൾ.
തവിട്ടുനിറച്ചട്ടകളിൽ സ്വർണ്ണലിപികളിലെഴുതിയ പുസ്തകങ്ങൾ
അലമാരകൾക്കുള്ളിൽ മങ്ങിമങ്ങിത്തെളിയുന്നു;
നിങ്ങളപ്പോൾ താനലഞ്ഞ ദേശങ്ങൾ ഓർത്തുപോകുന്നു,
ചിത്രങ്ങൾ നിങ്ങളോർക്കുന്നു, ഒരുകാലത്തു നിങ്ങൾ കീഴടക്കിയ,
പിന്നെ കൈവിട്ടുപോയ സ്ത്രീകളുടെ മിനുങ്ങുന്ന വസ്ത്രങ്ങളും.
പൊടുന്നനേ നിങ്ങൾക്കു ബോദ്ധ്യമാവുകയാണ്: അതിതായിരുന്നു.
നിങ്ങൾ എഴുന്നേല്ക്കുന്നു, നിങ്ങൾക്കു മുന്നിലതാ,
പൊയ്പ്പോയ കാലത്തിൽ നിന്നൊരു വർഷം,
അതിന്റെ ഭീതികളും പ്രാർത്ഥനകളും അതിന്റെ രൂപവുമായി.
| ||||||
