close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-12.01"


 
Line 6: Line 6:
 
: നിന്റെ ഹൃദയത്തെത്തൊടാതെ ഞാൻ തടുക്കും?
 
: നിന്റെ ഹൃദയത്തെത്തൊടാതെ ഞാൻ തടുക്കും?
 
: എങ്ങനെയെന്റെ ഹൃദയത്തെ
 
: എങ്ങനെയെന്റെ ഹൃദയത്തെ
: നിനക്കുമപ്പുറത്തൊരു ലോകത്തേക്കു ഞാനെത്തിക്കും?
+
: നിനക്കുമപ്പുറത്തൊരു ലോകത്തേക്കു  
: എത്രയാഹ്ളാദത്തോടെ ഞാനതിനെയൊളിപ്പിക്കുമെന്നോ,
+
:::: ഞാനെത്തിക്കും?
: ഒരന്യദേശത്തിന്റെ വിദൂരതയിൽ, നിശ്ശബ്ദതയിൽ, ഇരുട്ടിൽ,
+
: എത്രയാഹ്ളാദത്തോടെ ഞാനതിനെ-
 +
:::: യൊളിപ്പിക്കുമെന്നോ,
 +
: ഒരന്യദേശത്തിന്റെ വിദൂരതയിൽ,  
 +
:::: നിശ്ശബ്ദതയിൽ, ഇരുട്ടിൽ,
 
: നിന്റെ ഹൃദയം പാടുമ്പോൾ മറുപാട്ടു പാടാത്ത
 
: നിന്റെ ഹൃദയം പാടുമ്പോൾ മറുപാട്ടു പാടാത്ത
 
: പരിത്യക്തവസ്തുക്കൾക്കിടയിൽ.
 
: പരിത്യക്തവസ്തുക്കൾക്കിടയിൽ.

Latest revision as of 04:18, 2 November 2017

റിൽക്കെ

റിൽക്കെ-12.01
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

എങ്ങനെയെന്റെ ഹൃദയത്തെ
നിന്റെ ഹൃദയത്തെത്തൊടാതെ ഞാൻ തടുക്കും?
എങ്ങനെയെന്റെ ഹൃദയത്തെ
നിനക്കുമപ്പുറത്തൊരു ലോകത്തേക്കു
ഞാനെത്തിക്കും?
എത്രയാഹ്ളാദത്തോടെ ഞാനതിനെ-
യൊളിപ്പിക്കുമെന്നോ,
ഒരന്യദേശത്തിന്റെ വിദൂരതയിൽ,
നിശ്ശബ്ദതയിൽ, ഇരുട്ടിൽ,
നിന്റെ ഹൃദയം പാടുമ്പോൾ മറുപാട്ടു പാടാത്ത
പരിത്യക്തവസ്തുക്കൾക്കിടയിൽ.

എന്നെയും നിന്നെയും തൊടുന്നതൊക്കെപ്പക്ഷേ,
നമ്മെയന്യോന്യം വലിച്ചടുപ്പിക്കുന്നു,
രണ്ടു തന്ത്രികൾ മീട്ടുന്ന വയലിൻ ചാപം
ഒരേ സ്വരം വായിച്ചെടുക്കുമ്പോലെ.
നമ്മെയിണക്കിയിരിക്കുന്നതേതു വാദ്യത്തിൽ?