close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-12.04"


(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}")
 
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }}
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:സ്പാനിഷ് നർത്തകി}}
  
 +
<poem>
 +
: ഉരച്ച തീപ്പെട്ടിക്കൊള്ളിയാളിക്കത്തുന്നതിൻ മുമ്പു
 +
: പുളയുന്ന നാവുകൾ ചുറ്റിനും ചാട്ടുന്ന പോലെ-
 +
: കാണികളുടെ നിബിഡവലയത്തിൽ, പൊള്ളുന്ന ചടുലതാളത്തിൽ
 +
: അവളുടെ നൃത്തം കാലമിടുന്നു, തീനാളങ്ങൾ തൊടുത്തുവിടുന്നു.
 +
: പൊടുന്നനേ നൃത്തമാകെത്തീപ്പിടിയ്ക്കുന്നു!
 +
: ഒരു തീക്ഷ്ണനോട്ടം കൊണ്ടവൾ മുടിയ്ക്കു തീ കൊളുത്തുന്നു,
 +
: ധൃഷ്ടപാടവത്തോടവൾ പിന്നെ വെട്ടിത്തിരിയുന്നു,
 +
: ആ ജ്വലനത്തിലേക്കു തന്റെയുടയാട ചുഴറ്റിയെറിയുന്നു;
 +
: അതിൽ നിന്നു രണ്ടു കൈകൾ പുറപ്പെടുന്നതു നിങ്ങൾ കാണുന്നു,
 +
: വിരണ്ടുണർന്നു ചുറയഴിക്കുന്ന പടമെടുത്ത പാമ്പുകൾ പോലെ.
 +
: പിന്നെ: തന്നെത്തന്നെ ചുറ്റിവരിയുകയാണഗ്നിയെന്നു ശങ്കിച്ചപോലെ
 +
: അതു വാരിയെടുത്തവളവജ്ഞയോടെ നിലത്തേക്കെറിയുന്നു,
 +
: ഉദ്ധതമായൊരു ചേഷ്ടയോടതിനെ നോക്കിനില്ക്കുന്നു:
 +
: നിലത്തു കിടന്നു പുളയുകയാണതടങ്ങാതെ,
 +
: കലാശിച്ചു നൃത്തമെന്നു സമ്മതിക്കാൻ മനസ്സില്ലാതെ.
 +
: എന്നാലാത്മവിശ്വാസത്തോടെ, വിജയാഹ്ളാദത്തോടെ,
 +
: ഒരു വശ്യമന്ദഹാസത്തോടവൾ മുഖമൊന്നുയർത്തുന്നു,
 +
: ഉറച്ച ചെറുചുവടുകളാൽ ശേഷിച്ച കനലുകൾ ചവിട്ടിക്കെടുത്തുന്നു.
 +
</poem>
 
{{SFN/Rilke}}
 
{{SFN/Rilke}}

Latest revision as of 07:37, 2 November 2017

റിൽക്കെ

റിൽക്കെ-12.04
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

ഉരച്ച തീപ്പെട്ടിക്കൊള്ളിയാളിക്കത്തുന്നതിൻ മുമ്പു
പുളയുന്ന നാവുകൾ ചുറ്റിനും ചാട്ടുന്ന പോലെ-
കാണികളുടെ നിബിഡവലയത്തിൽ, പൊള്ളുന്ന ചടുലതാളത്തിൽ
അവളുടെ നൃത്തം കാലമിടുന്നു, തീനാളങ്ങൾ തൊടുത്തുവിടുന്നു.
പൊടുന്നനേ നൃത്തമാകെത്തീപ്പിടിയ്ക്കുന്നു!
ഒരു തീക്ഷ്ണനോട്ടം കൊണ്ടവൾ മുടിയ്ക്കു തീ കൊളുത്തുന്നു,
ധൃഷ്ടപാടവത്തോടവൾ പിന്നെ വെട്ടിത്തിരിയുന്നു,
ആ ജ്വലനത്തിലേക്കു തന്റെയുടയാട ചുഴറ്റിയെറിയുന്നു;
അതിൽ നിന്നു രണ്ടു കൈകൾ പുറപ്പെടുന്നതു നിങ്ങൾ കാണുന്നു,
വിരണ്ടുണർന്നു ചുറയഴിക്കുന്ന പടമെടുത്ത പാമ്പുകൾ പോലെ.
പിന്നെ: തന്നെത്തന്നെ ചുറ്റിവരിയുകയാണഗ്നിയെന്നു ശങ്കിച്ചപോലെ
അതു വാരിയെടുത്തവളവജ്ഞയോടെ നിലത്തേക്കെറിയുന്നു,
ഉദ്ധതമായൊരു ചേഷ്ടയോടതിനെ നോക്കിനില്ക്കുന്നു:
നിലത്തു കിടന്നു പുളയുകയാണതടങ്ങാതെ,
കലാശിച്ചു നൃത്തമെന്നു സമ്മതിക്കാൻ മനസ്സില്ലാതെ.
എന്നാലാത്മവിശ്വാസത്തോടെ, വിജയാഹ്ളാദത്തോടെ,
ഒരു വശ്യമന്ദഹാസത്തോടവൾ മുഖമൊന്നുയർത്തുന്നു,
ഉറച്ച ചെറുചുവടുകളാൽ ശേഷിച്ച കനലുകൾ ചവിട്ടിക്കെടുത്തുന്നു.