Difference between revisions of "റിൽക്കെ-13.10"
(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}") |
|||
Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
− | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} | + | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:സ്ത്രീയുടെ സ്നേഹം, പുരുഷന്റെ സ്നേഹം}} |
+ | എല്ലാം മാറുകയാണെന്നതിനാൽ തങ്ങൾക്കും മാറണമെന്നു് അവർ ആഗ്രഹിക്കുന്നു. തങ്ങളെത്തന്നെ പരിത്യജിക്കാനും തങ്ങളുടെ അഭാവത്തിൽ പുരുഷന്മാർ തങ്ങളെക്കുറിച്ചെന്തു സംസാരിക്കുമോ, അതേപോലെ സ്വയം കാണാനും അവർ തയാറായിക്കഴിഞ്ഞു. പുരോഗമനമെന്നാൽ അതാണെന്നു് അവർ കരുതുന്നു. ഒന്നിനൊന്നു മികച്ച സുഖങ്ങൾ തേടിപ്പിടിക്കുകയാണു വേണ്ടതെന്നും ജീവിതം കൊണ്ടു് അതാണർത്ഥമാക്കേണ്ടതെന്നും അങ്ങനെയല്ലെന്നാണു നിങ്ങൾ വിശ്വസിക്കുന്നതെങ്കിൽ ആ ബുദ്ധിമോശം കൊണ്ടു് നിങ്ങൾ ജീവിതം നഷ്ടപ്പെടുത്തിക്കഴിഞ്ഞുവെന്നും അവർ വിശ്വസിച്ചുതുടങ്ങിയിരിക്കുന്നു. അവർ ചുറ്റും നോക്കാനും അന്വേഷിക്കാനും തുടങ്ങിക്കഴിഞ്ഞു — തങ്ങൾ കണ്ടെത്തപ്പെടുന്നതു് കരുത്തായിരുന്ന അവർ. | ||
+ | തളർന്നിട്ടാണു് അവർ ഇങ്ങനെയായതെന്നു ഞാൻ വിശ്വസിക്കുന്നു. പ്രേമം എന്ന ഏർപ്പാടിന്റെ സകല ചുമതലകളും നൂറ്റാണ്ടുകളായി അവർ ഒറ്റയ്ക്കു നടത്തിക്കൊണ്ടുപോരുകയാണല്ലോ. രണ്ടു ഭാഗവും അവർ തന്നെയാണഭിനയിക്കുന്നതു്, സംഭാഷണത്തിന്റെ രണ്ടു വശവും അവർ തന്നെയാണു പറയുന്നതു്. പുരുഷൻ അവരുടെ വാക്കുകൾ വെറുതേ ആവർത്തിക്കുകയേ ചെയ്തിട്ടുള്ളു; അതും മഹാമോശമായും. സ്വന്തം ഭാഗം ശരിക്കു പഠിച്ചവതരിപ്പിക്കാനുള്ള അവരുടെ ശ്രമത്തെ തന്റെ അശ്രദ്ധയും അവഗണനയും അസൂയയും (അവഗണനയുടെ മറ്റൊരു രൂപമാണതു്) കൊണ്ട് അയാൾ ദുഷ്കരമാക്കുകയും ചെയ്യുന്നുണ്ടു്. എന്നിട്ടു കൂടി രാവും പകലും നീളുന്ന യത്നത്തിലൂടെ അവർ പിടിച്ചുനില്ക്കുന്നു, അവരുടെ സ്നേഹവും ദുരിതവും വർദ്ധിക്കുകയും ചെയ്യുന്നു. തീരാത്ത യാതനകളുടെ സമ്മർദ്ദത്തിൽ പ്രണയ<ref> Gaspara Stampa (1523-54)</ref> — ഇറ്റാലിയൻ കവി; അവരുടെ പ്രണയകവിതകൾ പ്രസിദ്ധമാണു്.}ത്തിൽ പ്രബലരായ കാമുകിമാർ അവർക്കിടയിൽ നിന്നുയർന്നുവന്നു; താൻ വിളിച്ചടുപ്പിച്ച പുരുഷനെ അതിവർത്തിച്ചവർ; മടങ്ങിവരാത്തവനെ കടന്നുവളർന്നവർ, ഗസ്പാറ സ്റ്റാമ്പയെപ്പോലെ, ആ പോർച്ചുഗീസ് കന്യാസ്ത്രീ<ref>പോർച്ചുഗീസ് കന്യാസ്ത്രീ — {\en Mariana Alcoforado (1640-1723)</ref> — അവർ തന്റെ അവിശ്വസ്തകാമുകനെഴുതിയ കത്തുകളിൽ ചിലതു് റിൽക്കെ പരിഭാഷപ്പെടുത്തിയിരുന്നു.യെപ്പോലെ; തങ്ങളുടെ യാതന തിക്തവും ശീതവുമായ ഒരു ഗാംഭീര്യമായി, ഒന്നിലുമൊതുങ്ങാത്തതൊന്നായി പരിവർത്തിക്കപ്പെടാതെ അവർ അടങ്ങിയുമില്ല. ഈ രണ്ടു സ്ത്രീകളെക്കുറിച്ചു നമുക്കറിയാമെന്നായതു് ദിവ്യാത്ഭുതം കൊണ്ടെന്നപോലെ സംരക്ഷിക്കപ്പെട്ട ചില കത്തുകൾ കാരണമാണു്, കുറ്റപ്പെടുത്തുകയോ വിലപിക്കുകയോ ചെയ്യുന്ന കവിതകളുടെ പുസ്തകങ്ങൾ കാരണമാണു്, ഏതോ ചിത്രശാലയുടെ ചുമരിലിരുന്നു് കണ്ണീരു തടുത്ത മുഖഭാവത്തോടെ നമ്മെ നോക്കുന്ന ചില ഛായാപടങ്ങൾ കാരണമാണു്; (ആ ഭാവം ചിത്രകാരനു പിടിച്ചെടുക്കാനായതു് അതയാൾക്കു പിടി കിട്ടാത്തതുകൊണ്ടു മാത്രവുമാണു്.) വേറെയും സ്ത്രീകളുണ്ടായിരുന്നു, എണ്ണമെടുക്കാനാവാത്തവർ — തങ്ങളുടെ കത്തുകൾ കത്തിച്ചുകളഞ്ഞവർ, കത്തെഴുതാനുള്ള ശക്തി ക്ഷയിച്ചവർ. ആർദ്രതയുടെ ഒരു കഴമ്പു് ഉള്ളിലൊളിപ്പിച്ചു് കല്ലിച്ചുപോയ വൃദ്ധകൾ. ക്ഷീണം കൊണ്ടു സ്ഥൂലിച്ച, കോലം കെട്ട സ്ത്രീകൾ; ഭർത്താക്കന്മാരെപ്പോലെയാകാൻ സ്വയം വിട്ടുകൊടുത്ത സ്ത്രീകൾ; എന്നാൽ ഉള്ളിൽ, പ്രണയം പ്രവർത്തിക്കുന്ന ആ ഇരുണ്ട ഇടത്തിൽ, അവർ തീർത്തും വ്യത്യസ്തരുമായിരുന്നു. ഗർഭം ധരിക്കാൻ ആഗ്രഹമില്ലാതിരുന്ന ഗർഭിണികൾ, ഒടുവിൽ എട്ടാമത്തെ പ്രസവത്തിൽ മരിക്കുമ്പോഴും പ്രണയത്തിനു കാത്തിരിക്കുന്ന ഒരു പെൺകുട്ടിയുടെ ചേഷ്ടകളും ലാഘവവും സ്വന്തമായിരുന്നവർ. തെമ്മാടികളുടേയും കുടിയന്മാരുടേയും ഭാര്യമാരായി, അവരിൽ നിന്നേറ്റവും അകലം പാലിക്കാൻ ഉള്ളു കൊണ്ടൊരു വഴി കണ്ടതിനാൽ മാത്രം, ജീവിച്ചുപോന്ന സ്ത്രീകൾ; വിശുദ്ധന്മാർക്കൊപ്പമാണവർ ജീവിക്കുന്നതെന്നു തോന്നും, മറ്റുള്ളവർക്കിടയിലായിരിക്കുമ്പോൾ അവരുടെ മുഖം തിളക്കുന്ന ഉൾവെളിച്ചം കാണുമ്പോൾ. അവരുടെ എണ്ണമെടുക്കാനോ ആരൊക്കെയാണവരെന്നു പറയാനോ സാദ്ധ്യമല്ല. മറ്റുള്ളവർക്കു തങ്ങളെ മനസ്സിലാക്കാനുതകുന്ന വാക്കുകൾ അവർ മുൻകൂട്ടിത്തന്നെ നശിപ്പിച്ച പോലെയാണതു്. | ||
+ | {{***}} | ||
+ | ഇത്രയൊക്കെ മാറുകയാണെന്ന സ്ഥിതിയ്ക്കു് ഇനി മാറാനുള്ള ഊഴം നമ്മുടേതല്ലേ? വികാസം പ്രാപിക്കാനുള്ള ശ്രമത്തിനു് ചെറിയ രീതിയിലെങ്കിലും നാം തുടക്കമിടേണ്ടേ, പ്രണയമെന്ന മഹാദൗത്യത്തിൽ പതുക്കെപ്പതുക്കെയാണെങ്കിലും നമ്മുടെ ഭാഗം നാം എടുക്കേണ്ടേ? അതിന്റെ ബുദ്ധിമുട്ടുകളനുഭവിക്കാൻ ഇതേവരെ നമുക്കവർ ഇട വരുത്തിയില്ല; അതുകൊണ്ടാണു് നമുക്കതു മറ്റൊരു നേരമ്പോക്കു മാത്രമായതു്, ഒരു കുട്ടിയുടെ കളിപ്പാട്ടപ്പെട്ടിയിൽ അറിയാതെ വന്നുപെടുന്ന ഒരു ലേസു് കഷണം കുറേക്കാലം അവനിഷ്ടപ്പെടുകയും പിന്നെയതു് അവനിഷ്ടമില്ലാതാവുകയും ഒടുവിൽ ഉടഞ്ഞതും അംഗഭംഗം വന്നതുമായ കളിപ്പാട്ടങ്ങൾക്കിടയിൽ അവയേക്കാൾ നികൃഷ്ടമായ സ്ഥിതിയിൽ കിടക്കുകയും ചെയ്യുന്നതുപോലെ. മുകൾപ്പരപ്പിൽ പൊന്തിക്കിടന്നു് തുടിച്ചുപതയ്ക്കാനായിരുന്നു നമുക്കു രസം; എന്നാൽ ആഴങ്ങളിൽ മുങ്ങിനിവർന്നവരാണെന്ന ഭാവം നാം കൈവിട്ടതുമില്ല. എന്നാൽ ആ നിരായാസവിജയങ്ങളെ നാം തള്ളിപ്പറയുകയാണെങ്കിൽ? ഇതേവരെ നമുക്കു വേണ്ടി മറ്റുള്ളവർ ചെയ്തുതന്ന പ്രണയത്തിന്റെ പാഠങ്ങൾ ഇനി മുതൽ നാം തന്നെ പഠിച്ചുതുടങ്ങുകയാണെങ്കിൽ? ഇത്രയൊക്കെ മാറുകയാണെന്ന സ്ഥിതിയ്ക്കു് തുടക്കക്കാരാവുക എന്നു നിശ്ചയിച്ചു നാം മുന്നിട്ടിറങ്ങുകയാണെങ്കിൽ? | ||
{{SFN/Rilke}} | {{SFN/Rilke}} |
Latest revision as of 09:32, 2 November 2017
← റിൽക്കെ
റിൽക്കെ-13.10 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്ത്തകന് | വി. രവികുമാർ |
കവര് ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഐറിസ് ബുൿസ്, തൃശൂർ |
വര്ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള് | 212 |
എല്ലാം മാറുകയാണെന്നതിനാൽ തങ്ങൾക്കും മാറണമെന്നു് അവർ ആഗ്രഹിക്കുന്നു. തങ്ങളെത്തന്നെ പരിത്യജിക്കാനും തങ്ങളുടെ അഭാവത്തിൽ പുരുഷന്മാർ തങ്ങളെക്കുറിച്ചെന്തു സംസാരിക്കുമോ, അതേപോലെ സ്വയം കാണാനും അവർ തയാറായിക്കഴിഞ്ഞു. പുരോഗമനമെന്നാൽ അതാണെന്നു് അവർ കരുതുന്നു. ഒന്നിനൊന്നു മികച്ച സുഖങ്ങൾ തേടിപ്പിടിക്കുകയാണു വേണ്ടതെന്നും ജീവിതം കൊണ്ടു് അതാണർത്ഥമാക്കേണ്ടതെന്നും അങ്ങനെയല്ലെന്നാണു നിങ്ങൾ വിശ്വസിക്കുന്നതെങ്കിൽ ആ ബുദ്ധിമോശം കൊണ്ടു് നിങ്ങൾ ജീവിതം നഷ്ടപ്പെടുത്തിക്കഴിഞ്ഞുവെന്നും അവർ വിശ്വസിച്ചുതുടങ്ങിയിരിക്കുന്നു. അവർ ചുറ്റും നോക്കാനും അന്വേഷിക്കാനും തുടങ്ങിക്കഴിഞ്ഞു — തങ്ങൾ കണ്ടെത്തപ്പെടുന്നതു് കരുത്തായിരുന്ന അവർ.
തളർന്നിട്ടാണു് അവർ ഇങ്ങനെയായതെന്നു ഞാൻ വിശ്വസിക്കുന്നു. പ്രേമം എന്ന ഏർപ്പാടിന്റെ സകല ചുമതലകളും നൂറ്റാണ്ടുകളായി അവർ ഒറ്റയ്ക്കു നടത്തിക്കൊണ്ടുപോരുകയാണല്ലോ. രണ്ടു ഭാഗവും അവർ തന്നെയാണഭിനയിക്കുന്നതു്, സംഭാഷണത്തിന്റെ രണ്ടു വശവും അവർ തന്നെയാണു പറയുന്നതു്. പുരുഷൻ അവരുടെ വാക്കുകൾ വെറുതേ ആവർത്തിക്കുകയേ ചെയ്തിട്ടുള്ളു; അതും മഹാമോശമായും. സ്വന്തം ഭാഗം ശരിക്കു പഠിച്ചവതരിപ്പിക്കാനുള്ള അവരുടെ ശ്രമത്തെ തന്റെ അശ്രദ്ധയും അവഗണനയും അസൂയയും (അവഗണനയുടെ മറ്റൊരു രൂപമാണതു്) കൊണ്ട് അയാൾ ദുഷ്കരമാക്കുകയും ചെയ്യുന്നുണ്ടു്. എന്നിട്ടു കൂടി രാവും പകലും നീളുന്ന യത്നത്തിലൂടെ അവർ പിടിച്ചുനില്ക്കുന്നു, അവരുടെ സ്നേഹവും ദുരിതവും വർദ്ധിക്കുകയും ചെയ്യുന്നു. തീരാത്ത യാതനകളുടെ സമ്മർദ്ദത്തിൽ പ്രണയ[1] — ഇറ്റാലിയൻ കവി; അവരുടെ പ്രണയകവിതകൾ പ്രസിദ്ധമാണു്.}ത്തിൽ പ്രബലരായ കാമുകിമാർ അവർക്കിടയിൽ നിന്നുയർന്നുവന്നു; താൻ വിളിച്ചടുപ്പിച്ച പുരുഷനെ അതിവർത്തിച്ചവർ; മടങ്ങിവരാത്തവനെ കടന്നുവളർന്നവർ, ഗസ്പാറ സ്റ്റാമ്പയെപ്പോലെ, ആ പോർച്ചുഗീസ് കന്യാസ്ത്രീ[2] — അവർ തന്റെ അവിശ്വസ്തകാമുകനെഴുതിയ കത്തുകളിൽ ചിലതു് റിൽക്കെ പരിഭാഷപ്പെടുത്തിയിരുന്നു.യെപ്പോലെ; തങ്ങളുടെ യാതന തിക്തവും ശീതവുമായ ഒരു ഗാംഭീര്യമായി, ഒന്നിലുമൊതുങ്ങാത്തതൊന്നായി പരിവർത്തിക്കപ്പെടാതെ അവർ അടങ്ങിയുമില്ല. ഈ രണ്ടു സ്ത്രീകളെക്കുറിച്ചു നമുക്കറിയാമെന്നായതു് ദിവ്യാത്ഭുതം കൊണ്ടെന്നപോലെ സംരക്ഷിക്കപ്പെട്ട ചില കത്തുകൾ കാരണമാണു്, കുറ്റപ്പെടുത്തുകയോ വിലപിക്കുകയോ ചെയ്യുന്ന കവിതകളുടെ പുസ്തകങ്ങൾ കാരണമാണു്, ഏതോ ചിത്രശാലയുടെ ചുമരിലിരുന്നു് കണ്ണീരു തടുത്ത മുഖഭാവത്തോടെ നമ്മെ നോക്കുന്ന ചില ഛായാപടങ്ങൾ കാരണമാണു്; (ആ ഭാവം ചിത്രകാരനു പിടിച്ചെടുക്കാനായതു് അതയാൾക്കു പിടി കിട്ടാത്തതുകൊണ്ടു മാത്രവുമാണു്.) വേറെയും സ്ത്രീകളുണ്ടായിരുന്നു, എണ്ണമെടുക്കാനാവാത്തവർ — തങ്ങളുടെ കത്തുകൾ കത്തിച്ചുകളഞ്ഞവർ, കത്തെഴുതാനുള്ള ശക്തി ക്ഷയിച്ചവർ. ആർദ്രതയുടെ ഒരു കഴമ്പു് ഉള്ളിലൊളിപ്പിച്ചു് കല്ലിച്ചുപോയ വൃദ്ധകൾ. ക്ഷീണം കൊണ്ടു സ്ഥൂലിച്ച, കോലം കെട്ട സ്ത്രീകൾ; ഭർത്താക്കന്മാരെപ്പോലെയാകാൻ സ്വയം വിട്ടുകൊടുത്ത സ്ത്രീകൾ; എന്നാൽ ഉള്ളിൽ, പ്രണയം പ്രവർത്തിക്കുന്ന ആ ഇരുണ്ട ഇടത്തിൽ, അവർ തീർത്തും വ്യത്യസ്തരുമായിരുന്നു. ഗർഭം ധരിക്കാൻ ആഗ്രഹമില്ലാതിരുന്ന ഗർഭിണികൾ, ഒടുവിൽ എട്ടാമത്തെ പ്രസവത്തിൽ മരിക്കുമ്പോഴും പ്രണയത്തിനു കാത്തിരിക്കുന്ന ഒരു പെൺകുട്ടിയുടെ ചേഷ്ടകളും ലാഘവവും സ്വന്തമായിരുന്നവർ. തെമ്മാടികളുടേയും കുടിയന്മാരുടേയും ഭാര്യമാരായി, അവരിൽ നിന്നേറ്റവും അകലം പാലിക്കാൻ ഉള്ളു കൊണ്ടൊരു വഴി കണ്ടതിനാൽ മാത്രം, ജീവിച്ചുപോന്ന സ്ത്രീകൾ; വിശുദ്ധന്മാർക്കൊപ്പമാണവർ ജീവിക്കുന്നതെന്നു തോന്നും, മറ്റുള്ളവർക്കിടയിലായിരിക്കുമ്പോൾ അവരുടെ മുഖം തിളക്കുന്ന ഉൾവെളിച്ചം കാണുമ്പോൾ. അവരുടെ എണ്ണമെടുക്കാനോ ആരൊക്കെയാണവരെന്നു പറയാനോ സാദ്ധ്യമല്ല. മറ്റുള്ളവർക്കു തങ്ങളെ മനസ്സിലാക്കാനുതകുന്ന വാക്കുകൾ അവർ മുൻകൂട്ടിത്തന്നെ നശിപ്പിച്ച പോലെയാണതു്.
ഇത്രയൊക്കെ മാറുകയാണെന്ന സ്ഥിതിയ്ക്കു് ഇനി മാറാനുള്ള ഊഴം നമ്മുടേതല്ലേ? വികാസം പ്രാപിക്കാനുള്ള ശ്രമത്തിനു് ചെറിയ രീതിയിലെങ്കിലും നാം തുടക്കമിടേണ്ടേ, പ്രണയമെന്ന മഹാദൗത്യത്തിൽ പതുക്കെപ്പതുക്കെയാണെങ്കിലും നമ്മുടെ ഭാഗം നാം എടുക്കേണ്ടേ? അതിന്റെ ബുദ്ധിമുട്ടുകളനുഭവിക്കാൻ ഇതേവരെ നമുക്കവർ ഇട വരുത്തിയില്ല; അതുകൊണ്ടാണു് നമുക്കതു മറ്റൊരു നേരമ്പോക്കു മാത്രമായതു്, ഒരു കുട്ടിയുടെ കളിപ്പാട്ടപ്പെട്ടിയിൽ അറിയാതെ വന്നുപെടുന്ന ഒരു ലേസു് കഷണം കുറേക്കാലം അവനിഷ്ടപ്പെടുകയും പിന്നെയതു് അവനിഷ്ടമില്ലാതാവുകയും ഒടുവിൽ ഉടഞ്ഞതും അംഗഭംഗം വന്നതുമായ കളിപ്പാട്ടങ്ങൾക്കിടയിൽ അവയേക്കാൾ നികൃഷ്ടമായ സ്ഥിതിയിൽ കിടക്കുകയും ചെയ്യുന്നതുപോലെ. മുകൾപ്പരപ്പിൽ പൊന്തിക്കിടന്നു് തുടിച്ചുപതയ്ക്കാനായിരുന്നു നമുക്കു രസം; എന്നാൽ ആഴങ്ങളിൽ മുങ്ങിനിവർന്നവരാണെന്ന ഭാവം നാം കൈവിട്ടതുമില്ല. എന്നാൽ ആ നിരായാസവിജയങ്ങളെ നാം തള്ളിപ്പറയുകയാണെങ്കിൽ? ഇതേവരെ നമുക്കു വേണ്ടി മറ്റുള്ളവർ ചെയ്തുതന്ന പ്രണയത്തിന്റെ പാഠങ്ങൾ ഇനി മുതൽ നാം തന്നെ പഠിച്ചുതുടങ്ങുകയാണെങ്കിൽ? ഇത്രയൊക്കെ മാറുകയാണെന്ന സ്ഥിതിയ്ക്കു് തുടക്കക്കാരാവുക എന്നു നിശ്ചയിച്ചു നാം മുന്നിട്ടിറങ്ങുകയാണെങ്കിൽ?
|