Difference between revisions of "റിൽക്കെ-13.12"
(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}") |
|||
Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
− | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} | + | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:അയല്ക്കാരൻ}} |
+ | തികച്ചും നിരുപദ്രവിയായ ഒരു ജീവിയുണ്ടു്; കണ്ണില്പെട്ടാൽ കഷ്ടിച്ചതു നിങ്ങളുടെ ശ്രദ്ധയിൽ വന്നുവെന്നുവരാം; അടുത്ത നിമിഷം നിങ്ങളതിനെ മറക്കുകയും ചെയ്യും. പക്ഷേ അതേതോ രീതിയിൽ, അദൃശ്യമായി, നമ്മുടെ കാതിനുള്ളിൽ കടന്നാൽ അതവിടെക്കിടന്നു വളരും, മുട്ടയിട്ടു പെരുകും; അതു പിന്നെ അവിടെ നിന്നിഴഞ്ഞു് തലച്ചോറിനുള്ളിലേക്കു കടക്കുന്നതായും അവിടെ നാശം വിതച്ചുകൊണ്ടു് തഴച്ചുവളരുന്നതായും പറഞ്ഞുകേട്ടിട്ടുണ്ടു്; മൂക്കിലൂടെ നായ്ക്കൾക്കുള്ളിൽ കടക്കുന്ന ന്യൂമോക്കോച്ചിയുടെ<ref> pneumococci</ref> — ശ്വാസത്തിലൂടെ നായ്ക്കളിലേക്കു പകരുന്ന ഒരു ബാക്ടീരിയ. സ്വഭാവവും ഇതു തന്നെ. | ||
+ | ഈ ജീവിയാണു് നിങ്ങളുടെ അയല്ക്കാരൻ. | ||
+ | |||
+ | ഇന്നതെന്നൊരിടമില്ലാതെ ഒഴുകിനടക്കുകയാണു ഞാനെന്നതിനാൽ എണ്ണമറ്റ അയല്ക്കാർ എനിക്കുണ്ടായിട്ടുണ്ടു്; താഴെയുള്ളവർ, മുകളിലുള്ളവർ, ഇടതുവശത്തുള്ളവർ, വലതുവശത്തുള്ളവർ, ചിലപ്പോഴൊക്കെ ഒരേ നേരം ഈ നാലു തരവും. എനിക്കു വേണമെങ്കിൽ എന്റെ അയല്ക്കാരുടെ ഒരു ചരിത്രമെഴുതാം; അതിനു് ഒരായുസ്സെടുക്കുമെന്നേയുള്ളു. അവരുടെ ചരിത്രമെന്നു പറയുന്നതിനേക്കാൾ അവർ എന്നിലുണ്ടാക്കിയ രോഗലക്ഷണങ്ങളുടെ ചരിത്രം എന്നു പറയുകയാവും കൂടുതൽ ശരി. എന്തെന്നാൽ, ചില ശരീരകലകളിൽ വരുത്തുന്ന വ്യതിയാനങ്ങളിലൂടെ മാത്രം സ്വന്തം സാന്നിദ്ധ്യം വെളിപ്പെടുത്തുക എന്നൊരു സ്വഭാവവിശേഷം സമാനപ്രകൃതികളായ മറ്റു ജീവികളുമായി പങ്കുവയ്ക്കുന്നുണ്ടു് അയല്ക്കാരെന്ന ഈ ജീവികളും. | ||
+ | |||
+ | പ്രവചനങ്ങൾക്കു വഴങ്ങാത്ത അയല്ക്കാരും ശീലങ്ങളിൽ ബഹുകണിശക്കാരായ അയല്ക്കാരും എനിക്കുണ്ടായിട്ടുണ്ടു്. ആദ്യം പറഞ്ഞ തരക്കാരെ ഭരിക്കുന്ന ഒരു നിയമം കണ്ടെത്താൻ മണിക്കൂറുകൾ കുത്തിപ്പിടിച്ചിരുന്നു ഞാൻ ശ്രമിച്ചിരുന്നു; ഏതെങ്കിലും തരത്തിലുള്ള ഒരു നിയമത്തിനനുസരിച്ചായിരിക്കണമല്ലോ, അവരുടെ പോലും നടപടികളും. നിഷ്ഠകളിൽ തെറ്റു വരുത്താത്ത എന്റെ അയല്ക്കാർ എന്നെങ്കിലും രാത്രിയിൽ പതിവുനേരത്തു് വീട്ടിലെത്താതിരുന്നാലാകട്ടെ, അവർക്കു വന്നുഭവിച്ചിരിക്കാവുന്ന അത്യാഹിതങ്ങളെക്കുറിച്ചു ഞാൻ ഭാവന ചെയ്യാൻ തുടങ്ങും; അവരെയും കാത്തു് ഉറങ്ങാതെ വിളക്കും കത്തിച്ചുവച്ചു ഞാനിരിക്കും, നവധുവിനെപ്പോലെ ഉത്കണ്ഠപ്പെടും. അന്യോന്യം കൊടുംപക വച്ചുപുലർത്തിയിരുന്ന അയല്ക്കാർ എനിക്കുണ്ടായിരുന്നു; അതുപോലെ തീവ്രസ്നേഹത്തിലായിരുന്നവരും. രാത്രിയുടെ മദ്ധ്യത്തിൽ, പെട്ടെന്നൊരു മുഹൂർത്തത്തിൽ ഇതിലൊരു വികാരം മറ്റേതാവുന്ന അനുഭവവും എനിക്കുണ്ടായിട്ടുണ്ടു്; അന്നു പിന്നെ ഉറങ്ങാമെന്ന പ്രതീക്ഷയും വേണ്ട. ഉറക്കം നാം കരുതുമ്പോലെ ഇടമുറിയാത്ത ഒരു പ്രതിഭാസമല്ല എന്നൊരു പൊതുനിയമവും ഇതിൽ നിന്നു രൂപീകരിക്കാമെന്നു് എനിക്കു തോന്നുന്നു. | ||
{{SFN/Rilke}} | {{SFN/Rilke}} |
Latest revision as of 09:34, 2 November 2017
← റിൽക്കെ
റിൽക്കെ-13.12 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്‍ത്തകന്‍ | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
തികച്ചും നിരുപദ്രവിയായ ഒരു ജീവിയുണ്ടു്; കണ്ണില്പെട്ടാൽ കഷ്ടിച്ചതു നിങ്ങളുടെ ശ്രദ്ധയിൽ വന്നുവെന്നുവരാം; അടുത്ത നിമിഷം നിങ്ങളതിനെ മറക്കുകയും ചെയ്യും. പക്ഷേ അതേതോ രീതിയിൽ, അദൃശ്യമായി, നമ്മുടെ കാതിനുള്ളിൽ കടന്നാൽ അതവിടെക്കിടന്നു വളരും, മുട്ടയിട്ടു പെരുകും; അതു പിന്നെ അവിടെ നിന്നിഴഞ്ഞു് തലച്ചോറിനുള്ളിലേക്കു കടക്കുന്നതായും അവിടെ നാശം വിതച്ചുകൊണ്ടു് തഴച്ചുവളരുന്നതായും പറഞ്ഞുകേട്ടിട്ടുണ്ടു്; മൂക്കിലൂടെ നായ്ക്കൾക്കുള്ളിൽ കടക്കുന്ന ന്യൂമോക്കോച്ചിയുടെ[1] — ശ്വാസത്തിലൂടെ നായ്ക്കളിലേക്കു പകരുന്ന ഒരു ബാക്ടീരിയ. സ്വഭാവവും ഇതു തന്നെ.
ഈ ജീവിയാണു് നിങ്ങളുടെ അയല്ക്കാരൻ.
ഇന്നതെന്നൊരിടമില്ലാതെ ഒഴുകിനടക്കുകയാണു ഞാനെന്നതിനാൽ എണ്ണമറ്റ അയല്ക്കാർ എനിക്കുണ്ടായിട്ടുണ്ടു്; താഴെയുള്ളവർ, മുകളിലുള്ളവർ, ഇടതുവശത്തുള്ളവർ, വലതുവശത്തുള്ളവർ, ചിലപ്പോഴൊക്കെ ഒരേ നേരം ഈ നാലു തരവും. എനിക്കു വേണമെങ്കിൽ എന്റെ അയല്ക്കാരുടെ ഒരു ചരിത്രമെഴുതാം; അതിനു് ഒരായുസ്സെടുക്കുമെന്നേയുള്ളു. അവരുടെ ചരിത്രമെന്നു പറയുന്നതിനേക്കാൾ അവർ എന്നിലുണ്ടാക്കിയ രോഗലക്ഷണങ്ങളുടെ ചരിത്രം എന്നു പറയുകയാവും കൂടുതൽ ശരി. എന്തെന്നാൽ, ചില ശരീരകലകളിൽ വരുത്തുന്ന വ്യതിയാനങ്ങളിലൂടെ മാത്രം സ്വന്തം സാന്നിദ്ധ്യം വെളിപ്പെടുത്തുക എന്നൊരു സ്വഭാവവിശേഷം സമാനപ്രകൃതികളായ മറ്റു ജീവികളുമായി പങ്കുവയ്ക്കുന്നുണ്ടു് അയല്ക്കാരെന്ന ഈ ജീവികളും.
പ്രവചനങ്ങൾക്കു വഴങ്ങാത്ത അയല്ക്കാരും ശീലങ്ങളിൽ ബഹുകണിശക്കാരായ അയല്ക്കാരും എനിക്കുണ്ടായിട്ടുണ്ടു്. ആദ്യം പറഞ്ഞ തരക്കാരെ ഭരിക്കുന്ന ഒരു നിയമം കണ്ടെത്താൻ മണിക്കൂറുകൾ കുത്തിപ്പിടിച്ചിരുന്നു ഞാൻ ശ്രമിച്ചിരുന്നു; ഏതെങ്കിലും തരത്തിലുള്ള ഒരു നിയമത്തിനനുസരിച്ചായിരിക്കണമല്ലോ, അവരുടെ പോലും നടപടികളും. നിഷ്ഠകളിൽ തെറ്റു വരുത്താത്ത എന്റെ അയല്ക്കാർ എന്നെങ്കിലും രാത്രിയിൽ പതിവുനേരത്തു് വീട്ടിലെത്താതിരുന്നാലാകട്ടെ, അവർക്കു വന്നുഭവിച്ചിരിക്കാവുന്ന അത്യാഹിതങ്ങളെക്കുറിച്ചു ഞാൻ ഭാവന ചെയ്യാൻ തുടങ്ങും; അവരെയും കാത്തു് ഉറങ്ങാതെ വിളക്കും കത്തിച്ചുവച്ചു ഞാനിരിക്കും, നവധുവിനെപ്പോലെ ഉത്കണ്ഠപ്പെടും. അന്യോന്യം കൊടുംപക വച്ചുപുലർത്തിയിരുന്ന അയല്ക്കാർ എനിക്കുണ്ടായിരുന്നു; അതുപോലെ തീവ്രസ്നേഹത്തിലായിരുന്നവരും. രാത്രിയുടെ മദ്ധ്യത്തിൽ, പെട്ടെന്നൊരു മുഹൂർത്തത്തിൽ ഇതിലൊരു വികാരം മറ്റേതാവുന്ന അനുഭവവും എനിക്കുണ്ടായിട്ടുണ്ടു്; അന്നു പിന്നെ ഉറങ്ങാമെന്ന പ്രതീക്ഷയും വേണ്ട. ഉറക്കം നാം കരുതുമ്പോലെ ഇടമുറിയാത്ത ഒരു പ്രതിഭാസമല്ല എന്നൊരു പൊതുനിയമവും ഇതിൽ നിന്നു രൂപീകരിക്കാമെന്നു് എനിക്കു തോന്നുന്നു.
|
- ↑ pneumococci