Difference between revisions of "റിൽക്കെ-15"
(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}") |
|||
Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
− | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} | + | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:ഒരു പെൺകുട്ടിക്കു്}} |
+ | [[File:1280px-Vincent_van_Gogh_-_Undergrowth_with_Two_Figures_F773.jpg|left|thumb|500px| Vincent van Gogh (1853–1890): Undergrowth with Two Figures (1890) (Courtesy: Wikimedia).]] | ||
+ | വളരെ കുറച്ചു വാക്കുകൾ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള ആശംസ ഒരു നന്ദികേടായി നിനക്കു തോന്നിയേക്കാം; അതും ഇത്രയും സുന്ദരമായ കാര്യങ്ങൾ എന്നോടു പറയാൻ നീ സമയം കണ്ടെത്തി എന്നായിട്ടും. | ||
+ | |||
+ | നിന്റെ വാക്കുകൾ എനിക്കൊരു സ്വാഗതസന്ദേശമായിരുന്നു. അതു മാത്രമേ ഞാൻ എഴുതുന്നുള്ളു. നിന്നെ അറിയാൻ ഇടവന്നതിൽ എനിക്കു സന്തോഷമുണ്ടു്; ചിലപ്പോഴൊക്കെ നിന്നെ മനസ്സിൽ കാണാനും ആശംസകൾ കൊണ്ടു് നിന്നെ പൊതിയാനും അതുകൊണ്ടെനിക്കു കഴിയുന്നുണ്ടല്ലോ. ജീവിതം നിനക്കു മുന്നിൽ ഓരോ വാതിലായി തുറക്കട്ടെ; അതിനെ വിശ്വസിക്കാനും ഏറ്റവും ദുഷ്കരമായതിൽ ഏറ്റവും കൂടുതൽ വിശ്വാസമർപ്പിക്കാനുമുള്ള കഴിവു് നീ നിന്നിൽത്തന്നെ കണ്ടെത്തട്ടെ. ചെറുപ്പക്കാരോടു് എനിക്കു് ഈയൊരു കാര്യമേ പറയാനുള്ളു (സുനിശ്ചിതമായ ഒരറിവു് എനിക്കിതേവരെ കിട്ടിയിട്ടുണ്ടെങ്കിൽ അതും ഇതു മാത്രമാണു്) : ദുഷ്കരമായതിനെയാണു് നാം വിടാതെ പിടിക്കേണ്ടതു്; നമ്മുടെ ഭാഗത്തു നിന്നു ചെയ്യാനുള്ളതു് അതാണു്. ജീവിതത്തിനുള്ളിലേക്കു നാം ഇറങ്ങിയിറങ്ങിച്ചെല്ലണം, അതു നമുക്കു മുന്നിൽ തുറന്നുകിടക്കുന്നതു വരെ, നമുക്കതൊരു ഭാരമാകുന്നതു വരെ; നമുക്കു വേണ്ടതു് സന്തോഷമല്ല, ജീവിതമാണു്. | ||
+ | |||
+ | ആലോചിച്ചുനോക്കുക: ബാല്യം, അതിന്റെ ദുർഗ്രഹമായ ബന്ധങ്ങളുമൊക്കെയായി, ദുഷ്കരമല്ലേ? പെൺകുട്ടിയായിരിക്കുന്ന കാലം ദുഷ്കരമല്ലേ — നീണ്ടുകനത്ത മുടി പോലെ നിങ്ങളുടെ ശിരസ്സുകളെയതു് വലിയ വിഷാദത്തിന്റെ കയങ്ങളിലേക്കു വലിച്ചുതാഴ്ത്താറില്ലേ? അതങ്ങനെയല്ലാതാവുകയുമരുതു്; പലർക്കും പെട്ടെന്നു് ജീവിതം ക്ളേശരഹിതവും ആഹ്ലാദഭരിതവും പ്രസന്നവുമാകുന്നെങ്കിൽ അതിനു കാരണം അവരിപ്പോൾ അതിനെ ഗൗരവത്തിലെടുക്കുന്നില്ല എന്നതു തന്നെയാണു്; അവർക്കിപ്പോൾ ജീവിതം അനുഭവമല്ല, അവരതിനെ സ്വന്തം സ്വത്വം കൊണ്ടു നിറയ്ക്കുന്നുമില്ല. ജീവിതത്തിന്റെ അർത്ഥമറിയാനുള്ള യാത്രയിൽ അതൊരു പുരോഗതിയെന്നു പറയാനില്ല. ജീവിതത്തിന്റെ വൈപുല്യങ്ങളുടേയും സാദ്ധ്യതകളുടേയും തിരസ്കാരമാണതു്. ദുഷ്കരമായതിനെ സ്നേഹിക്കുകയും അതിനോടെങ്ങനെ ഇടപെടണമെന്നു പഠിക്കുകയുമാണു് നമ്മുടെ കർത്തവ്യം. ദുഷ്കരമായതിലുണ്ടു്, നമ്മെ തുണയ്ക്കുന്ന ശക്തികൾ, നമ്മെ സ്വാധീനിക്കുന്ന കൈകൾ. ദുഷ്കരമായതിനു നടുവിൽ വച്ചു വേണം നാം നമ്മുടെ സന്തോഷങ്ങളും സ്വപ്നങ്ങളും അനുഭവിക്കാൻ; ആ ഗർത്തത്തിന്റെ കറുത്ത പശ്ചാത്തലത്തിൽ അതൊക്കെ തെളിഞ്ഞുനില്ക്കും, എത്ര സുന്ദരമാണവയെന്നു് ഇതാദ്യമായി നാം കാണുകയും ചെയ്യും. ദുഷ്കരമായതിന്റെ ഇരുട്ടിലേ നമ്മുടെ പുഞ്ചിരിക്കു്, അത്രയും അമൂല്യമായതിനു്, ഒരർത്ഥമുണ്ടാകുന്നുമുള്ളു; അവിടെ മാത്രമേ ഗഹനവും സ്വപ്നതുല്യവുമായ ഒരു ദീപ്തിയോടെ അതു തിളങ്ങുന്നുള്ളു; ഒരു നിമിഷത്തേക്കു് അതു പ്രസരിപ്പിക്കുന്ന ശോഭയിൽ നമ്മെ വലയം ചെയ്യുന്ന അത്ഭുതങ്ങളും നിധികളും നമുക്കു കണ്ണില്പെടുകയും ചെയ്യുന്നു. എനിക്കു പറയാനും ഉപദേശിക്കാനുമറിയുന്നതായി ഇത്രയേയുള്ളു. എനിക്കറിയുന്നതായി, അതിനുമപ്പുറത്തു പോയി ഞാൻ ഗ്രഹിച്ചതായി മറ്റെന്തെങ്കിലുമുണ്ടെങ്കിൽ അതെന്റെ കവിതകളിലുണ്ടു്; അതു് വളരെ ഇഷ്ടത്തോടെ നീ വായിച്ചിട്ടുള്ളതുമാണു്. | ||
+ | |||
+ | പെൺകുട്ടികളേയും സ്ത്രീകളേയും മനസ്സിലാക്കുക എന്നതു് എനിക്കു വളരെ സ്വാഭാവികമായി വരുന്ന കാര്യമാണു്; സൃഷ്ടിക്കുന്നവന്റെ ഏറ്റവും ഗഹനമായ അനുഭവം സ്ത്രൈണമാണു് — എന്തെന്നാൽ ഏറ്റുവാങ്ങുകയും വഹിക്കുകയുമാണതു്. കവിയായ ഒബ്സ്റ്റ്ഫെൽഡെർ അസാധാരണനായ ഒരു മനുഷ്യന്റെ മുഖം വർണ്ണിക്കുമ്പോൾ ഇങ്ങനെ പറയുന്നുണ്ടു്: (അയാൾ സംസാരിക്കാൻ തുടങ്ങിയപ്പോൾ) “അയാളിൽ ഒരു സ്ത്രീ ഉണ്ടെന്നപോലെയായിരുന്നു അതു്”; നാവെടുക്കാൻ തുടങ്ങുന്ന ഏതു കവിയ്ക്കും ചേരുന്നതാണിതെന്നു് എനിക്കു തോന്നുന്നു… | ||
+ | <div style="text-align:right;top-margin:-.5em; top-padding:0em;">(1904 നവംബർ 20)</div> | ||
{{SFN/Rilke}} | {{SFN/Rilke}} |
Latest revision as of 10:38, 2 November 2017
← റിൽക്കെ
റിൽക്കെ-15 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്‍ത്തകന്‍ | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
വളരെ കുറച്ചു വാക്കുകൾ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള ആശംസ ഒരു നന്ദികേടായി നിനക്കു തോന്നിയേക്കാം; അതും ഇത്രയും സുന്ദരമായ കാര്യങ്ങൾ എന്നോടു പറയാൻ നീ സമയം കണ്ടെത്തി എന്നായിട്ടും.
നിന്റെ വാക്കുകൾ എനിക്കൊരു സ്വാഗതസന്ദേശമായിരുന്നു. അതു മാത്രമേ ഞാൻ എഴുതുന്നുള്ളു. നിന്നെ അറിയാൻ ഇടവന്നതിൽ എനിക്കു സന്തോഷമുണ്ടു്; ചിലപ്പോഴൊക്കെ നിന്നെ മനസ്സിൽ കാണാനും ആശംസകൾ കൊണ്ടു് നിന്നെ പൊതിയാനും അതുകൊണ്ടെനിക്കു കഴിയുന്നുണ്ടല്ലോ. ജീവിതം നിനക്കു മുന്നിൽ ഓരോ വാതിലായി തുറക്കട്ടെ; അതിനെ വിശ്വസിക്കാനും ഏറ്റവും ദുഷ്കരമായതിൽ ഏറ്റവും കൂടുതൽ വിശ്വാസമർപ്പിക്കാനുമുള്ള കഴിവു് നീ നിന്നിൽത്തന്നെ കണ്ടെത്തട്ടെ. ചെറുപ്പക്കാരോടു് എനിക്കു് ഈയൊരു കാര്യമേ പറയാനുള്ളു (സുനിശ്ചിതമായ ഒരറിവു് എനിക്കിതേവരെ കിട്ടിയിട്ടുണ്ടെങ്കിൽ അതും ഇതു മാത്രമാണു്) : ദുഷ്കരമായതിനെയാണു് നാം വിടാതെ പിടിക്കേണ്ടതു്; നമ്മുടെ ഭാഗത്തു നിന്നു ചെയ്യാനുള്ളതു് അതാണു്. ജീവിതത്തിനുള്ളിലേക്കു നാം ഇറങ്ങിയിറങ്ങിച്ചെല്ലണം, അതു നമുക്കു മുന്നിൽ തുറന്നുകിടക്കുന്നതു വരെ, നമുക്കതൊരു ഭാരമാകുന്നതു വരെ; നമുക്കു വേണ്ടതു് സന്തോഷമല്ല, ജീവിതമാണു്.
ആലോചിച്ചുനോക്കുക: ബാല്യം, അതിന്റെ ദുർഗ്രഹമായ ബന്ധങ്ങളുമൊക്കെയായി, ദുഷ്കരമല്ലേ? പെൺകുട്ടിയായിരിക്കുന്ന കാലം ദുഷ്കരമല്ലേ — നീണ്ടുകനത്ത മുടി പോലെ നിങ്ങളുടെ ശിരസ്സുകളെയതു് വലിയ വിഷാദത്തിന്റെ കയങ്ങളിലേക്കു വലിച്ചുതാഴ്ത്താറില്ലേ? അതങ്ങനെയല്ലാതാവുകയുമരുതു്; പലർക്കും പെട്ടെന്നു് ജീവിതം ക്ളേശരഹിതവും ആഹ്ലാദഭരിതവും പ്രസന്നവുമാകുന്നെങ്കിൽ അതിനു കാരണം അവരിപ്പോൾ അതിനെ ഗൗരവത്തിലെടുക്കുന്നില്ല എന്നതു തന്നെയാണു്; അവർക്കിപ്പോൾ ജീവിതം അനുഭവമല്ല, അവരതിനെ സ്വന്തം സ്വത്വം കൊണ്ടു നിറയ്ക്കുന്നുമില്ല. ജീവിതത്തിന്റെ അർത്ഥമറിയാനുള്ള യാത്രയിൽ അതൊരു പുരോഗതിയെന്നു പറയാനില്ല. ജീവിതത്തിന്റെ വൈപുല്യങ്ങളുടേയും സാദ്ധ്യതകളുടേയും തിരസ്കാരമാണതു്. ദുഷ്കരമായതിനെ സ്നേഹിക്കുകയും അതിനോടെങ്ങനെ ഇടപെടണമെന്നു പഠിക്കുകയുമാണു് നമ്മുടെ കർത്തവ്യം. ദുഷ്കരമായതിലുണ്ടു്, നമ്മെ തുണയ്ക്കുന്ന ശക്തികൾ, നമ്മെ സ്വാധീനിക്കുന്ന കൈകൾ. ദുഷ്കരമായതിനു നടുവിൽ വച്ചു വേണം നാം നമ്മുടെ സന്തോഷങ്ങളും സ്വപ്നങ്ങളും അനുഭവിക്കാൻ; ആ ഗർത്തത്തിന്റെ കറുത്ത പശ്ചാത്തലത്തിൽ അതൊക്കെ തെളിഞ്ഞുനില്ക്കും, എത്ര സുന്ദരമാണവയെന്നു് ഇതാദ്യമായി നാം കാണുകയും ചെയ്യും. ദുഷ്കരമായതിന്റെ ഇരുട്ടിലേ നമ്മുടെ പുഞ്ചിരിക്കു്, അത്രയും അമൂല്യമായതിനു്, ഒരർത്ഥമുണ്ടാകുന്നുമുള്ളു; അവിടെ മാത്രമേ ഗഹനവും സ്വപ്നതുല്യവുമായ ഒരു ദീപ്തിയോടെ അതു തിളങ്ങുന്നുള്ളു; ഒരു നിമിഷത്തേക്കു് അതു പ്രസരിപ്പിക്കുന്ന ശോഭയിൽ നമ്മെ വലയം ചെയ്യുന്ന അത്ഭുതങ്ങളും നിധികളും നമുക്കു കണ്ണില്പെടുകയും ചെയ്യുന്നു. എനിക്കു പറയാനും ഉപദേശിക്കാനുമറിയുന്നതായി ഇത്രയേയുള്ളു. എനിക്കറിയുന്നതായി, അതിനുമപ്പുറത്തു പോയി ഞാൻ ഗ്രഹിച്ചതായി മറ്റെന്തെങ്കിലുമുണ്ടെങ്കിൽ അതെന്റെ കവിതകളിലുണ്ടു്; അതു് വളരെ ഇഷ്ടത്തോടെ നീ വായിച്ചിട്ടുള്ളതുമാണു്.
പെൺകുട്ടികളേയും സ്ത്രീകളേയും മനസ്സിലാക്കുക എന്നതു് എനിക്കു വളരെ സ്വാഭാവികമായി വരുന്ന കാര്യമാണു്; സൃഷ്ടിക്കുന്നവന്റെ ഏറ്റവും ഗഹനമായ അനുഭവം സ്ത്രൈണമാണു് — എന്തെന്നാൽ ഏറ്റുവാങ്ങുകയും വഹിക്കുകയുമാണതു്. കവിയായ ഒബ്സ്റ്റ്ഫെൽഡെർ അസാധാരണനായ ഒരു മനുഷ്യന്റെ മുഖം വർണ്ണിക്കുമ്പോൾ ഇങ്ങനെ പറയുന്നുണ്ടു്: (അയാൾ സംസാരിക്കാൻ തുടങ്ങിയപ്പോൾ) “അയാളിൽ ഒരു സ്ത്രീ ഉണ്ടെന്നപോലെയായിരുന്നു അതു്”; നാവെടുക്കാൻ തുടങ്ങുന്ന ഏതു കവിയ്ക്കും ചേരുന്നതാണിതെന്നു് എനിക്കു തോന്നുന്നു…
|