close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-22.02"


(Replaced content with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: {{SFN/Rilke}}")
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:വസന്തമിതാ...}}
 +
<poem>
 +
: വസന്തമിതാ, മടങ്ങിവന്നിരിക്കുന്നു.
 +
: ഭൂമിയോ, കവിതകൾ മനപ്പാഠമാക്കിയ
 +
:::: കുട്ടിയെപ്പോലെ;
 +
: എത്രയെത്രവൾ ഓർത്തുവച്ചിരിക്കുന്നു!
 +
: ആ ദീർഘപഠനത്തിനവൾക്കു സമ്മാനവും
 +
:::: കിട്ടുന്നു.
 +
 
 +
: അവളുടെ ഗുരു കടുപ്പക്കാരനായിരുന്നു.
 +
: ആ കിഴവന്റെ താടിവെളുപ്പു
 +
:::: നമുക്കിഷ്ടവുമായിരുന്നു.
 +
: ഏതു പച്ച, ഏതു നീല എന്നവളോടു
 +
:::: ചോദിക്കുമ്പോൾ
 +
: അവൾക്കതൊക്കെ നല്ല തിട്ടമാണെന്നേ!
 +
 
 +
: ഭൂമീ, സുകൃതം ചെയ്തവളേ,  
 +
: ഈ അവധിക്കാലത്തു കുട്ടികൾക്കൊപ്പമിറങ്ങിക്കളിയ്ക്കൂ.
 +
: കുതി കൊണ്ട പന്തുപോലെ ഭാഗ്യവാനു നിന്നെക്കിട്ടട്ടെ.
 +
 
 +
: ഗുരുനാഥനവളെ എന്തൊക്കെപ്പഠിപ്പിച്ചു!
 +
: വേരുകളിൽ, കുടിലകാണ്ഡങ്ങളിലാഴത്തിൽ
 +
:::: പതിഞ്ഞതൊക്കെയും
 +
: പാടുകയാണവൾ, അവൾ പാടുകയുമാണു്!
 +
:::::::::::  (I-21)
 +
</poem>
 
{{SFN/Rilke}}
 
{{SFN/Rilke}}

Latest revision as of 04:28, 3 November 2017

റിൽക്കെ

റിൽക്കെ-22.02
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

വസന്തമിതാ, മടങ്ങിവന്നിരിക്കുന്നു.
ഭൂമിയോ, കവിതകൾ മനപ്പാഠമാക്കിയ
കുട്ടിയെപ്പോലെ;
എത്രയെത്രവൾ ഓർത്തുവച്ചിരിക്കുന്നു!
ആ ദീർഘപഠനത്തിനവൾക്കു സമ്മാനവും
കിട്ടുന്നു.

അവളുടെ ഗുരു കടുപ്പക്കാരനായിരുന്നു.
ആ കിഴവന്റെ താടിവെളുപ്പു
നമുക്കിഷ്ടവുമായിരുന്നു.
ഏതു പച്ച, ഏതു നീല എന്നവളോടു
ചോദിക്കുമ്പോൾ
അവൾക്കതൊക്കെ നല്ല തിട്ടമാണെന്നേ!

ഭൂമീ, സുകൃതം ചെയ്തവളേ,  
ഈ അവധിക്കാലത്തു കുട്ടികൾക്കൊപ്പമിറങ്ങിക്കളിയ്ക്കൂ.
കുതി കൊണ്ട പന്തുപോലെ ഭാഗ്യവാനു നിന്നെക്കിട്ടട്ടെ.

ഗുരുനാഥനവളെ എന്തൊക്കെപ്പഠിപ്പിച്ചു!
വേരുകളിൽ, കുടിലകാണ്ഡങ്ങളിലാഴത്തിൽ
പതിഞ്ഞതൊക്കെയും
പാടുകയാണവൾ, അവൾ പാടുകയുമാണു്!
(I-21)