Difference between revisions of "ദാമ്പത്യം"
(Created page with "{{VMG/PranayamOralbum}} {{VMG/PranayamOralbumBox}} <poem> :: പിന്നെ :: തണുത്ത തറയില്‍ :: കമിഴ്ന്നുകിടന്ന്...") |
(No difference)
|
Latest revision as of 17:25, 13 June 2014
| ദാമ്പത്യം | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
| മൂലകൃതി | പ്രണയം ഒരാൽബം |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
| മാദ്ധ്യമം | പ്രിന്റ് |
| പുറങ്ങള്‍ | 117 |
| ISBN | 81-86229-02-07 |
| വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
പിന്നെ
തണുത്ത തറയില്‍
കമിഴ്ന്നുകിടന്ന്
ഒരു മഞ്ഞുകൂമ്പാരമായ് ഞാന്‍…
നീയുറങ്ങുന്നു ദൂരെ
നഗ്നനായ്,
പെയ്തുതീര്‍ന്ന മേഘത്തിനെപ്പോലെ
ആശ്വസ്തനായ്.
ഞാനിടിമിന്നല്‍
കീറിപ്പറിച്ച ഭൂമിയായ്
മുറിവേറ്റ്…
മണ്ണടരിനുള്ളില്‍
ആരവം, ചിരി,
യൗവ്വനം, സ്നേഹം.
ആദ്യമായി നീ
ഉടലില്‍ നിറഞ്ഞ നിമിഷം…
ഇതെല്ലാം…
നുണയോ?
തണുത്ത തറയില്‍
നഗ്നശിലാപ്രതിമയായ്
രക്തമൂറും കറുത്ത നിലാവായി… ഞാന്‍
(സമകാലീന കവിത 4, 1991)
| ||||||
