close
Sayahna Sayahna
Search

Difference between revisions of "മടക്കം"


(Created page with "{{VMG/PranayamOralbum}} {{VMG/PranayamOralbumBox}} <poem> :: മടങ്ങിപ്പോവുക മരത്തിലേക്ക് :: എന്നിലകളോടവ...")
 
(No difference)

Latest revision as of 00:17, 14 June 2014

മടക്കം
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

മടങ്ങിപ്പോവുക മരത്തിലേക്ക്
എന്നിലകളോടവന്‍ പറയുന്നു,
തിരിച്ചുപോവുക തളിരിലേക്കെന്ന്
തരിമുകുളത്തോടവന്‍ കയര്‍ക്കുന്നു
വിത്തിന്നിരുളിലേക്കു നീ
ചുരുണ്ടു കേറുക-
ഇളംനാമ്പിനുത്തരവു നല്‍കുന്നു.
തിരിച്ചുപോവുക തിരിയിലേക്ക്
അതുകൊളുത്തിയ തീയിന്‍
ചുടലയിലേക്ക്
തെളിനാളത്തൊടും കലമ്പുന്നൂ.
മറവിയിലേക്ക് മരിച്ചടങ്ങുക,
പ്രണയത്തിന്നവന്‍
പരുഷമായാജ്ഞ കൊടുക്കുന്നു.
“വിയത്തിലേക്ക് നീ മടക്കമില്ലാതെ
ചിറകുകൾ നീർത്തിപ്പറന്നുമായുക..”
നിറകണ്ണോടെ ഞാന്‍
അവനോടോതുന്നു.

(1995)