Difference between revisions of "നാഗമണി"
(Created page with "{{VMG/PranayamOralbum}} {{VMG/PranayamOralbumBox}} <poem> :: ഇരുളിനിടനാഴിയില്‍ :: കനിവു നിറയുമ്പോള്‍ :: ജ...") |
(No difference)
|
Latest revision as of 00:19, 14 June 2014
| നാഗമണി | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
| മൂലകൃതി | പ്രണയം ഒരാൽബം |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
| മാദ്ധ്യമം | പ്രിന്റ് |
| പുറങ്ങള്‍ | 117 |
| ISBN | 81-86229-02-07 |
| വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
ഇരുളിനിടനാഴിയില്‍
കനിവു നിറയുമ്പോള്‍
ജനല്‍മിഴിയുടെ ക്രുദ്ധ
പരിഹാസം മറച്ച്
രാപ്പുഴ മൂടി നമ്മെ…
വിരല്‍ വിരലല്ല,
ഇതളിലോരോന്നിലും
സ്നേഹനദിയൂറുമാദിമ പുണ്യം,
നിലാവിരുളുകള്‍
മെടഞ്ഞ ജലസര്‍പ്പം,
ഉയരും മുഖത്തിന്റെ
ചര്‍മ്മകവാടങ്ങള്‍
തുറയുന്ന മന്ത്രാക്ഷരങ്ങള്‍…
കവിളിലുരുമ്മുമ്പോള്‍
കദളിത്തണുപ്പ്…
ചുണ്ടിലുരസുമ്പോൾ
തീയുണരുമരണി
കഴുത്തിന്റെ നീലത്തിളക്കത്തില്‍
ഇഴയുന്ന നാഗം,
നാഗമണി പോലെത്തിളങ്ങുന്നു
കാമം,
നാഗവീണയായ് മുറുകും
ഞരമ്പുകളില്‍ കാടിളക്കുന്നു
മഴ.
ആര്‍ത്തുപെയ്തൂ മഴ,
തണുപ്പില്‍ തനിച്ചായി
പിന്നെ നാം.
(1995)
| ||||||
