close
Sayahna Sayahna
Search

Difference between revisions of "പരസ്പരം"


(Created page with "{{VMG/PranayamOralbum}} {{VMG/PranayamOralbumBox}} :: വിണ്ണിന്റെ ചന്ദനം, :: മണ്ണിന്റെ കുങ്കുമം, :: ജലസ...")
 
(No difference)

Latest revision as of 00:36, 14 June 2014

പരസ്പരം
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
വിണ്ണിന്റെ ചന്ദനം,
മണ്ണിന്റെ കുങ്കുമം,
ജലസ്പര്‍ശം,
വെയില്‍ച്ചെമ്പകപ്പൂ,
പച്ചനദിതന്‍
കയത്തില്‍നിന്നൊരു
മരതകം,
മണിയറയിലവള്‍ കടക്കുമ്പോള്‍
അലിവൂറും വിരലാല്‍
ചാര്‍ത്തിക്കുകിവളെ…
വാഴ്‌വിലിനി
കുളിര്‍മ്മ,
പച്ച,
വെളിച്ചം,
ആര്‍ദ്രത,
അടുപ്പം…
മൃതിയോളം സാന്ത്വനം, പരസ്പരം.