Difference between revisions of "റിൽക്കെ-23.04"
(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}") |
|||
Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
− | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} | + | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:സഹജീവിതം}} |
− | + | നമ്മോടേറ്റവുമടുത്ത സൗഹൃദം വച്ചുപുലർത്തുമ്പോൾത്തന്നെ എതിരഭിപ്രായങ്ങൾ സൂക്ഷിക്കുന്ന ഒരു സ്നേഹിതൻ: ഉത്കൃഷ്ടവും നമ്മെ രൂപപ്പെടുത്തുന്നതുമായ ഒരു സ്വാധീനമാണതു്. നമ്മിൽ നിന്നന്യമായതൊന്നിനെ മറ്റൊന്നായി മാത്രം കാണുന്നതിനു പകരം സംശയത്തോടെ, ശത്രുതയോടെ നോക്കുന്നിടത്തോളം കാലം ലോകവുമായി നൈസർഗ്ഗികവും നീതിയുക്തവുമായ ഒരു ബന്ധത്തിലേർപ്പെടാൻ നമുക്കു കഴിയില്ല. എല്ലാറ്റിനും ഒരിടം കല്പിക്കപ്പെട്ടിരിക്കുന്ന ഒരിടമാണു് ലോകം: ഏതിനുമൊപ്പം മറ്റേതിനും; എനിക്കൊപ്പം എന്നിൽ നിന്നെത്രയും വ്യത്യസ്തനായ മറ്റേയാൾക്കും. അങ്ങനെ പൂർണ്ണമായ ഒരു ലോകത്തിനുള്ള സാദ്ധ്യത സമ്മതിച്ചുകൊടുത്താലല്ലാതെ വ്യത്യാസങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞ നമ്മുടെ സ്വന്തം ആന്തരലോകത്തെ ഉദാരമായും വിശാലമായും കാറ്റു കടക്കുന്നതായും ചിട്ടപ്പെടുത്തുന്നതിൽ നാം വിജയം കാണുകയുമില്ല. | |
+ | {{***}} | ||
+ | ഒരു വ്യക്തി തന്റെ പുറംമോടിയിൽ നിന്നു പുറത്തുകടന്നു് തെളിമയോടെ, മൗനത്തോടെ നിങ്ങളുടെ മുന്നിൽ വന്നുനില്ക്കുന്ന ചില നിമിഷങ്ങളുണ്ടു്. നിങ്ങൾ ഒരിക്കലും മറക്കരുതാത്ത അപൂർവ്വമായ ആഘോഷവേളകളാണവ. അപ്പോൾ മുതൽ നിങ്ങൾ അയാളെ സ്നേഹിക്കുകയായി. മറ്റൊരു വിധം പറഞ്ഞാൽ, ആ നിമിഷത്തിൽ നിങ്ങൾക്കറിയാനിടവന്ന വ്യക്തിത്വത്തിന്റെ ബാഹ്യരേഖകളിലൂടെ നിങ്ങളുടെ തരളമായ കൈവിരലുകൾ സഞ്ചരിച്ചുതുടങ്ങുന്നു. | ||
+ | {{***}} | ||
+ | രണ്ടോ മൂന്നോ പേർ അടുത്തിരുന്നാൽ അവർ ഒരുമിച്ചാണെന്നർത്ഥമാകുന്നില്ല. ചരടുകൾ പലരുടെ കൈകളിലായ നൂല്പാവകളെപ്പോലെയാണവർ. ഒരേ കൈ അവരെ നയിക്കുമ്പോഴേ അവർക്കു പൊതുവായി എന്തെങ്കിലുമുണ്ടാകുന്നുള്ളു; അപ്പോഴാണവർ തല മണ്ണിൽ മുട്ടിച്ചു വണങ്ങുകയോ അന്യോന്യം തല്ലു പിടിക്കുകയോ ചെയ്യുക. ഒരു വ്യക്തിയുടെ ബലവും അതിലാണു് — എല്ലാ ചരടുകളുടെയും തുമ്പുകൾ കൂട്ടിപ്പിടിക്കുന്ന ഒരേയൊരു കൈയിൽ. | ||
+ | {{***}} | ||
{{SFN/Rilke}} | {{SFN/Rilke}} |
Latest revision as of 06:26, 3 November 2017
← റിൽക്കെ
റിൽക്കെ-23.04 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്ത്തകന് | വി. രവികുമാർ |
കവര് ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഐറിസ് ബുൿസ്, തൃശൂർ |
വര്ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള് | 212 |
നമ്മോടേറ്റവുമടുത്ത സൗഹൃദം വച്ചുപുലർത്തുമ്പോൾത്തന്നെ എതിരഭിപ്രായങ്ങൾ സൂക്ഷിക്കുന്ന ഒരു സ്നേഹിതൻ: ഉത്കൃഷ്ടവും നമ്മെ രൂപപ്പെടുത്തുന്നതുമായ ഒരു സ്വാധീനമാണതു്. നമ്മിൽ നിന്നന്യമായതൊന്നിനെ മറ്റൊന്നായി മാത്രം കാണുന്നതിനു പകരം സംശയത്തോടെ, ശത്രുതയോടെ നോക്കുന്നിടത്തോളം കാലം ലോകവുമായി നൈസർഗ്ഗികവും നീതിയുക്തവുമായ ഒരു ബന്ധത്തിലേർപ്പെടാൻ നമുക്കു കഴിയില്ല. എല്ലാറ്റിനും ഒരിടം കല്പിക്കപ്പെട്ടിരിക്കുന്ന ഒരിടമാണു് ലോകം: ഏതിനുമൊപ്പം മറ്റേതിനും; എനിക്കൊപ്പം എന്നിൽ നിന്നെത്രയും വ്യത്യസ്തനായ മറ്റേയാൾക്കും. അങ്ങനെ പൂർണ്ണമായ ഒരു ലോകത്തിനുള്ള സാദ്ധ്യത സമ്മതിച്ചുകൊടുത്താലല്ലാതെ വ്യത്യാസങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞ നമ്മുടെ സ്വന്തം ആന്തരലോകത്തെ ഉദാരമായും വിശാലമായും കാറ്റു കടക്കുന്നതായും ചിട്ടപ്പെടുത്തുന്നതിൽ നാം വിജയം കാണുകയുമില്ല.
ഒരു വ്യക്തി തന്റെ പുറംമോടിയിൽ നിന്നു പുറത്തുകടന്നു് തെളിമയോടെ, മൗനത്തോടെ നിങ്ങളുടെ മുന്നിൽ വന്നുനില്ക്കുന്ന ചില നിമിഷങ്ങളുണ്ടു്. നിങ്ങൾ ഒരിക്കലും മറക്കരുതാത്ത അപൂർവ്വമായ ആഘോഷവേളകളാണവ. അപ്പോൾ മുതൽ നിങ്ങൾ അയാളെ സ്നേഹിക്കുകയായി. മറ്റൊരു വിധം പറഞ്ഞാൽ, ആ നിമിഷത്തിൽ നിങ്ങൾക്കറിയാനിടവന്ന വ്യക്തിത്വത്തിന്റെ ബാഹ്യരേഖകളിലൂടെ നിങ്ങളുടെ തരളമായ കൈവിരലുകൾ സഞ്ചരിച്ചുതുടങ്ങുന്നു.
രണ്ടോ മൂന്നോ പേർ അടുത്തിരുന്നാൽ അവർ ഒരുമിച്ചാണെന്നർത്ഥമാകുന്നില്ല. ചരടുകൾ പലരുടെ കൈകളിലായ നൂല്പാവകളെപ്പോലെയാണവർ. ഒരേ കൈ അവരെ നയിക്കുമ്പോഴേ അവർക്കു പൊതുവായി എന്തെങ്കിലുമുണ്ടാകുന്നുള്ളു; അപ്പോഴാണവർ തല മണ്ണിൽ മുട്ടിച്ചു വണങ്ങുകയോ അന്യോന്യം തല്ലു പിടിക്കുകയോ ചെയ്യുക. ഒരു വ്യക്തിയുടെ ബലവും അതിലാണു് — എല്ലാ ചരടുകളുടെയും തുമ്പുകൾ കൂട്ടിപ്പിടിക്കുന്ന ഒരേയൊരു കൈയിൽ.
|