close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-23.11"


(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}")
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }}
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:ശരീരം, രോഗം}}
 
+
അന്ത്യമുഹൂർത്തം വരെയും എത്ര അപകടകരവും നിർദ്ദയവുമാണു് ജീവിതം; വളരെ നന്നായി ഇണങ്ങിയ ഒരു ജന്തു; എന്നാൽ ചോരക്കൊതി മാറാത്ത എത്ര ശക്തികളാണു് വന്യമൃഗങ്ങളെപ്പോലെ ഉള്ളിൽ അതിനെ ഭീഷണിപ്പെടുത്തുന്നതു്.
{{SFN/Rilke}}
+
<div style="text-align:right;top-margin:-.5em; top-padding:0em;">(1926)</div>
 +
 +
സ്വയം ദേഹപീഡയേല്പിക്കാൻ ഇത്രയും നിശ്ചയദാർഢ്യം ഈ വിശുദ്ധന്മാർക്കെവിടെ നിന്നു കിട്ടുന്നുവെന്നു് ചിലപ്പോൾ ഞാൻ ഓർത്തുപോയിട്ടുണ്ടു്. ഇപ്പോഴെനിക്കു മനസ്സിലാവുന്നു, വേദനയ്ക്കായുള്ള ഈ തൃഷ്ണ, രക്തസാക്ഷ്യം വരെയെത്തുന്ന, അതു കൂടിയുൾപ്പെടുന്ന വേദനയ്ക്കായുള്ള തൃഷ്ണ &mdash; അതുത്ഭവിക്കുന്നതു്, ഉടലിനു സംഭവിക്കാവുന്ന ഏറ്റവും മോശമായതൊന്നു പോലും തങ്ങൾക്കു വിഘാതമാവരുതു്, ശല്യമാവരുതു് എന്ന ക്ഷമകേടിലും തിടുക്കത്തിലും നിന്നാണെന്നു്. ചില ദിവസങ്ങളിൽ ജീവനുള്ള ഓരോ ജന്തുവിനെയും ഞാൻ നോക്കി നിന്നിട്ടുണ്ടു്, ഏതു നിമിഷത്തിലാണു് കഠോരമായൊരു വേദനയുടെ ആക്രമണമേറ്റു് അവ പുളഞ്ഞു നിലവിളിയ്ക്കുക എന്ന ഭീതിയോടെ. അത്രയധികമാണു്, ഉടൽ ആത്മാവിനെ ദ്രോഹിക്കുന്ന നാനാവഴികളെക്കുറിച്ചുള്ള എന്റെ പേടി. അതേ സമയം ജന്തുക്കളിൽ എന്തു സമാധാനത്തോടെയാണു് ആത്മാവു വിശ്രമം കൊള്ളുന്നതു്; മാലാഖമാരിലാവട്ടെ, അതു സുരക്ഷിതത്വം തന്നെ കണ്ടെത്തിയുമിരിക്കുന്നു.
 +
<div style="text-align:right;top-margin:-.5em; top-padding:0em;">(1912 മാർച്ചു് 1)</div>

Revision as of 06:40, 3 November 2017

റിൽക്കെ

റിൽക്കെ-23.11
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

അന്ത്യമുഹൂർത്തം വരെയും എത്ര അപകടകരവും നിർദ്ദയവുമാണു് ജീവിതം; വളരെ നന്നായി ഇണങ്ങിയ ഒരു ജന്തു; എന്നാൽ ചോരക്കൊതി മാറാത്ത എത്ര ശക്തികളാണു് വന്യമൃഗങ്ങളെപ്പോലെ ഉള്ളിൽ അതിനെ ഭീഷണിപ്പെടുത്തുന്നതു്.

(1926)

സ്വയം ദേഹപീഡയേല്പിക്കാൻ ഇത്രയും നിശ്ചയദാർഢ്യം ഈ വിശുദ്ധന്മാർക്കെവിടെ നിന്നു കിട്ടുന്നുവെന്നു് ചിലപ്പോൾ ഞാൻ ഓർത്തുപോയിട്ടുണ്ടു്. ഇപ്പോഴെനിക്കു മനസ്സിലാവുന്നു, വേദനയ്ക്കായുള്ള ഈ തൃഷ്ണ, രക്തസാക്ഷ്യം വരെയെത്തുന്ന, അതു കൂടിയുൾപ്പെടുന്ന വേദനയ്ക്കായുള്ള തൃഷ്ണ — അതുത്ഭവിക്കുന്നതു്, ഉടലിനു സംഭവിക്കാവുന്ന ഏറ്റവും മോശമായതൊന്നു പോലും തങ്ങൾക്കു വിഘാതമാവരുതു്, ശല്യമാവരുതു് എന്ന ക്ഷമകേടിലും തിടുക്കത്തിലും നിന്നാണെന്നു്. ചില ദിവസങ്ങളിൽ ജീവനുള്ള ഓരോ ജന്തുവിനെയും ഞാൻ നോക്കി നിന്നിട്ടുണ്ടു്, ഏതു നിമിഷത്തിലാണു് കഠോരമായൊരു വേദനയുടെ ആക്രമണമേറ്റു് അവ പുളഞ്ഞു നിലവിളിയ്ക്കുക എന്ന ഭീതിയോടെ. അത്രയധികമാണു്, ഉടൽ ആത്മാവിനെ ദ്രോഹിക്കുന്ന നാനാവഴികളെക്കുറിച്ചുള്ള എന്റെ പേടി. അതേ സമയം ജന്തുക്കളിൽ എന്തു സമാധാനത്തോടെയാണു് ആത്മാവു വിശ്രമം കൊള്ളുന്നതു്; മാലാഖമാരിലാവട്ടെ, അതു സുരക്ഷിതത്വം തന്നെ കണ്ടെത്തിയുമിരിക്കുന്നു.

(1912 മാർച്ചു് 1)