Difference between revisions of "റിൽക്കെ-25.08"
(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}") |
|||
| Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
| − | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} | + | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:ഒരുനാളുമെന്റെ കൈകളിൽ...}} |
| + | <poem> | ||
| + | : ഒരുനാളുമെന്റെ കൈകളിൽ വന്നുചേരാത്തവളേ, | ||
| + | : ആദിയിലേ എനിക്കു നഷ്ടമായവളേ, പ്രിയേ, | ||
| + | : നിനക്കു ഹിതമാവുന്ന ഗാനങ്ങളേതെന്നെനിക്കറിയില്ലല്ലോ. | ||
| + | : ഉരുണ്ടുകൂടുന്ന ഭാവിത്തിരയിൽ | ||
| + | : നിന്റെ മുഖം കണ്ടെടുക്കാമെന്നിനി ഞാൻ മോഹിക്കേണ്ട. | ||
| + | : എനിക്കുള്ളിൽ നിറയുന്ന വിശാലദൃശ്യങ്ങൾ- | ||
| + | : ആഴത്തിലെന്നെത്തൊട്ട വിദൂരപ്രകൃതികൾ, | ||
| + | : നഗരങ്ങൾ, ഗോപുരങ്ങൾ, പാലങ്ങൾ, | ||
| + | : മുൻകൂട്ടിക്കാണാത്ത വഴിത്തിരിവുകൾ, | ||
| + | : ഒരുകാലത്തു ദൈവങ്ങളിറങ്ങിനടന്നിരുന്ന പ്രബലദേശങ്ങൾ: | ||
| + | : എല്ലാമെല്ലാമർത്ഥമാക്കുന്നതൊന്നേ: | ||
| + | : എന്നുമെന്നുമെന്നിൽ നിന്നു തെന്നിമാറുന്ന നിന്നെ. | ||
| + | : ഹാ, ഉദ്യാനങ്ങളാണു നീ! | ||
| + | : എത്ര മോഹത്തോടെ ഞാനവ നോക്കിനിന്നു! | ||
| + | : ഏതോ ഗ്രാമീണഭവനത്തിന്റെ തുറന്ന ജാലകം- | ||
| + | : എന്തോ ഓർത്തും കൊണ്ടു വാതിൽ തുറന്നതുമാണന്നു നീ, | ||
| + | : എന്നെക്കാണാൻ. | ||
| + | |||
| + | : എന്റെ കാലുകൾ എന്നെക്കൊണ്ടെത്തിച്ച തെരുവുകൾ, | ||
| + | : ഞാനെത്തും മുമ്പേ പക്ഷേ, നീയവ നടന്നുമറയുന്നു! | ||
| + | : ചിലനേരം തെരുവിലൂടെ നടക്കുമ്പോൾ ഞാൻ നിന്നുപോകുന്നു: | ||
| + | : നിന്റെ സാന്നിദ്ധ്യത്തിന്റെ പ്രകമ്പനം മാറാത്ത | ||
| + | : ഒരു സ്ഫടികജാലകം! | ||
| + | |||
| + | : അടുത്ത നിമിഷമെന്നെ കുലുക്കിയുണർത്തുന്നു, | ||
| + | : എന്റെ തന്നെ ആകസ്മികച്ഛായ! | ||
| + | : ആരറിഞ്ഞു, | ||
| + | : ഇന്നലെ സന്ധ്യക്കു നാമിരുവരിലൂടെ | ||
| + | : വെവ്വേറെയായി മാറ്റൊലിക്കൊണ്ടതും | ||
| + | : ഒരേയൊരു കിളിയാവാം… | ||
| + | :::::: (1913–14) | ||
| + | </poem> | ||
{{SFN/Rilke}} | {{SFN/Rilke}} | ||
Latest revision as of 07:30, 3 November 2017
← റിൽക്കെ
| റിൽക്കെ-25.08 | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | മറിയ റെയ്നർ റിൽക്കെ |
| മൂലകൃതി | റിൽക്കെ |
| വിവര്ത്തകന് | വി. രവികുമാർ |
| കവര് ചിത്രണം | ഓഗസ്റ്റ് റോദാങ് |
| രാജ്യം | ആസ്ട്രോ-ഹംഗറി |
| ഭാഷ | ജർമ്മൻ |
| വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
| ആദ്യപതിപ്പിന്റെ പ്രസാധകര് | ഐറിസ് ബുൿസ്, തൃശൂർ |
വര്ഷം |
2017 |
| മാദ്ധ്യമം | അച്ചടി |
| പുറങ്ങള് | 212 |
ഒരുനാളുമെന്റെ കൈകളിൽ വന്നുചേരാത്തവളേ,
ആദിയിലേ എനിക്കു നഷ്ടമായവളേ, പ്രിയേ,
നിനക്കു ഹിതമാവുന്ന ഗാനങ്ങളേതെന്നെനിക്കറിയില്ലല്ലോ.
ഉരുണ്ടുകൂടുന്ന ഭാവിത്തിരയിൽ
നിന്റെ മുഖം കണ്ടെടുക്കാമെന്നിനി ഞാൻ മോഹിക്കേണ്ട.
എനിക്കുള്ളിൽ നിറയുന്ന വിശാലദൃശ്യങ്ങൾ-
ആഴത്തിലെന്നെത്തൊട്ട വിദൂരപ്രകൃതികൾ,
നഗരങ്ങൾ, ഗോപുരങ്ങൾ, പാലങ്ങൾ,
മുൻകൂട്ടിക്കാണാത്ത വഴിത്തിരിവുകൾ,
ഒരുകാലത്തു ദൈവങ്ങളിറങ്ങിനടന്നിരുന്ന പ്രബലദേശങ്ങൾ:
എല്ലാമെല്ലാമർത്ഥമാക്കുന്നതൊന്നേ:
എന്നുമെന്നുമെന്നിൽ നിന്നു തെന്നിമാറുന്ന നിന്നെ.
ഹാ, ഉദ്യാനങ്ങളാണു നീ!
എത്ര മോഹത്തോടെ ഞാനവ നോക്കിനിന്നു!
ഏതോ ഗ്രാമീണഭവനത്തിന്റെ തുറന്ന ജാലകം-
എന്തോ ഓർത്തും കൊണ്ടു വാതിൽ തുറന്നതുമാണന്നു നീ,
എന്നെക്കാണാൻ.
എന്റെ കാലുകൾ എന്നെക്കൊണ്ടെത്തിച്ച തെരുവുകൾ,
ഞാനെത്തും മുമ്പേ പക്ഷേ, നീയവ നടന്നുമറയുന്നു!
ചിലനേരം തെരുവിലൂടെ നടക്കുമ്പോൾ ഞാൻ നിന്നുപോകുന്നു:
നിന്റെ സാന്നിദ്ധ്യത്തിന്റെ പ്രകമ്പനം മാറാത്ത
ഒരു സ്ഫടികജാലകം!
അടുത്ത നിമിഷമെന്നെ കുലുക്കിയുണർത്തുന്നു,
എന്റെ തന്നെ ആകസ്മികച്ഛായ!
ആരറിഞ്ഞു,
ഇന്നലെ സന്ധ്യക്കു നാമിരുവരിലൂടെ
വെവ്വേറെയായി മാറ്റൊലിക്കൊണ്ടതും
ഒരേയൊരു കിളിയാവാം…
(1913–14)
| ||||||
