close
Sayahna Sayahna
Search

Difference between revisions of "ചിത്ര"


(Created page with "{{VMG/PranayamOralbum}} {{VMG/PranayamOralbumBox}} <poem> :: ഞാന്‍ കാട്ടിലലയുകയായിരുന്നു… :: നട്ടുച്...")
(No difference)

Revision as of 17:10, 13 June 2014

ചിത്ര
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഞാന്‍ കാട്ടിലലയുകയായിരുന്നു…
നട്ടുച്ച പൊള്ളുന്ന ശരീരവുമായി
മണല്‍ക്കാറ്റുപോലെ
അലയുകയായിരുന്നു.
നിന്നെ…കണ്ടു, ആരെന്നറിഞ്ഞു.
അപ്പോഴാണ്
ഞാനൊറ്റയ്ക്കാണെന്നും
അതു നട്ടുച്ചയാണെന്നും
ശരീരം വരള്‍ച്ചയാണെന്നും
ഞാനറിഞ്ഞത്-
ഒരു തിളങ്ങുന്ന വെള്ളാരങ്കല്ലുപോലെ
എന്റെയുടല്‍ ഞാന്‍ കഴുകിയെടുത്തു.
നീ രാജകുമാരനാണെന്നും
രത്നാന്വേഷിയാണെന്നും
മനസ്സിലാക്കിയത്
വളരെ വൈകിമാത്രം.