ദാഹജലം തിരയുന്ന പുഴ
| ദാഹജലം തിരയുന്ന പുഴ | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
| മൂലകൃതി | പ്രണയം ഒരാൽബം |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര് | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
| മാദ്ധ്യമം | പ്രിന്റ് |
| പുറങ്ങള്‍ | 117 |
| ISBN | 81-86229-02-07 |
| വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
ഒരേ ജലത്തിന്റെ കുളിര്‍മ്മ,
ഒരേ നിലാവിന്റെ തെളിമ,
ഒരേ വഴി, ഒരേ വാതില്‍
ഒരേ ഇരിപ്പിടം.
ഒരേ സൂര്യന്റെ തൂവിരല്‍
ഒരേ മഴയുടെ മൃദുഹാസം
ഒരേ മണ്ണിന് പുതുമണം,
ഒരേ കാറ്റിന് ഇലയിളക്കം..
ഒരേ ലോകം, ഒരേ കാലം,
ഒരൊറ്റ ജീവിതം…
എങ്കിലുമിരുപേർ
നാം തമ്മിലകലം
നക്ഷത്രസഹസ്രങ്ങള്
ഉള്ളിലറിയാദ്വീപുകള്
ഇരുളിനുള്ളിലെൻ
കനകമാനിന്റെ തിളക്കം.
കാണുമ്പോള്‍ വരൂ
എന്നെന്റെറയുടല്
തൃഷ്ണാമയി ഉടലിലാഴുവാന്
തിളയ്ക്കുമ്പോള്‍
മിഴി നിറയുമ്പോള്‍
നിന്റെ വിരലില്‍ അസ്ത്രത്തിൻ
തിളക്കം.
മൂര്‍ച്ച,
ചോരമണം
ദൂരം
അലിയാമഞ്ഞാവും ഹൃദയം,
ക്രൂരത
ദാഹജലം തിരയുന്ന
മണല്‍പ്പുഴ ഞാന്‍.
(1995)
| ||||||
