ഉടലും ഉയിരും
ഉടലും ഉയിരും | |
---|---|
ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
മൂലകൃതി | പ്രണയം ഒരാൽബം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 117 |
ISBN | 81-86229-02-07 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
- നിന്റെ ഉടലും ഉയിരും
- നിന്റെ
- എന്നു നീ കരുതുന്നു…
- അല്ല… അല്ല…
- ഞാനാണു നിന്റെ
- കണ്ണുകളില്‍ സൂര്യനെ കൊളുത്തിയത്,
- ചര്‍മ്മത്തെ തിളങ്ങുന്ന
- പുഴയാക്കിയത്,
- ചുണ്ടില്‍ വാക്കും,
- നാവില്‍ ബാല്യത്തിന്റെ
- തേനും വയമ്പും
- കിനിയിച്ചത്…
- വിരലില്‍ സ്പര്‍ശത്തിന്റെ
- പന്തങ്ങളും,
- നെഞ്ചില്‍ വിങ്ങുന്ന സ്നേഹവും
- കൊളുത്തിയത്…
- നിന്റെ തലമുടിയില്‍
- സുഗന്ധനാരുകളും
- വിയര്‍പ്പിന്റെ പ്രലോഭനവും നിറച്ചത്…
- നിന്റെ തുടയില്‍
- ഹെര്ക്കുലീസിന്റെ ശക്തിയും,
- ലിംഗത്തില്‍
- ആനന്ദത്തിന്റെ
- ആവേശത്തിന്റെ
- കരുത്തിന്റെ
- അഗ്നിയുമുയര്ത്തിയത്
- താങ്ങാന്‍
- എന്റെ മനസ്സു തന്നത്
- നിന്റെ ഉടലുമുയിരും
- നിന്റേതെന്നു
- നീ അഭിമാനിക്കുന്നു.
- ഇതാ എന്റെ ശാപം…
- ഞാന്‍ മരിച്ചു നിന്റെ
- മനസ്സില്‍
- മാഞ്ഞില്ലാതെയാകുമ്പോള്
- നിന്റെ ഉടലും ഉയിരും
- എരിഞ്ഞടങ്ങിയ
- മാംസഗോപുരം,
- ഏകാന്തതയുടെ ഇരുള്‍ഗുഹ.
|