ഇരുളുന്ന സൂര്യന്
| ഇരുളുന്ന സൂര്യന് | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
| മൂലകൃതി | പ്രണയം ഒരാൽബം |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര് | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
| മാദ്ധ്യമം | പ്രിന്റ് |
| പുറങ്ങള്‍ | 117 |
| ISBN | 81-86229-02-07 |
| വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
- സ്ത്രീക്കു സ്നേഹം
- ചവിട്ടുന്ന മണ്ണും
- ജ്വലിക്കുന്ന സൂര്യനുമാണ്,
- പക്ഷേ
- അവള് ആ സ്നേഹത്തിനെ
- വീടായി പണിയുന്നു
- ഒരു കിളിവാതില്പോലുമില്ലാത്ത
- കിടപ്പുമുറിയിലെ
- കൊഴുത്ത ഇരുട്ടായി
- ഉരുട്ടിയെടുക്കുന്നു
- നിശ്ശബ്ദമായി അന്ധമായി
- ശരീരത്തിലമരുന്ന നനഞ്ഞ
- പഞ്ഞിക്കെട്ടായി
- പിറവിക്കരച്ചിലിന്റെ
- അഭിമാനസ്തംഭമായി,
- മാറ്റിയെടുക്കുന്നു,
- അവള് ആ മണ്ണു കുഴച്ചു
- ദൈവത്തെയും
- കുഞ്ഞിനെയും
- ചോറും കിണ്ണവും വാര്‍ക്കുന്നു…
- സൂര്യനെ താലിയാക്കുന്നു
- സ്നേഹം ഒഴികെ
- എല്ലാം അവശേഷിക്കുന്നു.
| ||||||
