ഖനി
ഖനി | |
---|---|
ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
മൂലകൃതി | പ്രണയം ഒരാൽബം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 117 |
ISBN | 81-86229-02-07 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
- നിന് സ്വര്‍ണ്ണം തൊടുന്നു
- ഞാനെന്റെ വിരല്ത്തുമ്പാല്…
- ഞരമ്പിന് ഗോവണിയിറങ്ങി,
- എരിയും സ്പര്ശത്തിന്
- കറുത്ത പന്തങ്ങളെറിഞ്ഞു
- ഞാന്‍ നിന്നില്‍ ഇറങ്ങുന്നു,
- സ്വര്‍ണ്ണം തിരയുന്നൂ
- മണ്ണിന് കറുത്ത ഗോപുരം തകര്‍ക്കുന്നൂ
- തിളയ്ക്കുമാറുകള് തുഴയുന്നൂ
- ഉള്ളൂറ്റു തിരയുന്നൂ,
- നിന് സ്വര്‍ണ്ണം
- അലിവുപെയ്യുന്ന ഹരിതമായ്
- മിഴിനീരൂറുന്ന തിളങ്ങുമോര്മ്മയായ്
- ഇതാ വാഴ്വിലിന്നു നിറയുന്നൂ
- സ്പര്ശവരം കൊണ്ടെന്നെ ഞാന്‍
- ശപിക്കുന്നു.
|