സ്നേഹാവാഹനം
സ്നേഹാവാഹനം | |
---|---|
ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
മൂലകൃതി | പ്രണയം ഒരാൽബം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 117 |
ISBN | 81-86229-02-07 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
- ഉദരത്തില്‍ നിന്റെ കുഞ്ഞ്
- കിളിമുട്ടപോലെ ഇളകുന്നു…
- അലിവുകൊണ്ട് എന്റെ ശരീരം
- നിനക്കുവേണ്ടി
- നിനക്കു മാത്രമായി
- ഏകാന്തതയില്‍
- പുതുമണ്ണുപോലെ കാത്തുകിടന്നല്ലോ
- നീ വന്നൂ…
- കണ്ണുകള്‍ നക്ഷത്രങ്ങളല്ല,
- തേനിറ്റുവീഴുന്ന ഇതളുകള്‍,
- കൂമ്പുന്ന കിളിച്ചിറകുകള്‍,
- ഇടിവാള്‍പോലെ ജ്വലിച്ച്
- നീയെന്നെ സ്പര്‍ശിച്ചു…
- എന്റെ അടിവയറ്റില്‍ നീ തന്നെയാണ്
- ചെറുകാറ്റുപോലെ ഇളകുന്നത്
- ചെറുനാരകത്തിന്നിലകളുടെ ഗന്ധവും
- പയറ്റിലകളുടെ പച്ചപ്പും
- നെയ് മണക്കുന്ന കാട്ടുചെടിയുടെ
- സ്നിഗ്ദ്ധസ്പര്‍ശവും കുഴയുന്ന
- പച്ചിലയാണ് എന്റെ അടിവയര്‍…
- അതില്‍ മുഖം ചേര്‍ത്തുറങ്ങുക
- നിന്നെത്തണുപ്പിക്കാനും
- ജ്വലിപ്പിക്കാനും
- എന്റെ പ്രണയം
- ഉറങ്ങാതെ
- കാത്തിരിക്കുന്നുണ്ട്.
|