പള്ളിത്തലമുറ
← റിൽക്കെ
| റിൽക്കെ-04.02 | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | മറിയ റെയ്നർ റിൽക്കെ |
| മൂലകൃതി | റിൽക്കെ |
| വിവര്ത്തകന് | വി. രവികുമാർ |
| കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
| രാജ്യം | ആസ്ട്രോ-ഹംഗറി |
| ഭാഷ | ജർമ്മൻ |
| വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
| ആദ്യപതിപ്പിന്റെ പ്രസാധകര് | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
| മാദ്ധ്യമം | അച്ചടി |
| പുറങ്ങള്‍ | 212 |
വിപുലവും ഗംഭീരവുമായ ആ തേജസ്സിൽ നിന്നും
ദൈവത്തെയവർ തുരന്നെടുത്തു,
തങ്ങളുടെ കാലത്തേക്കവരവനെ തള്ളിവിട്ടു…
പിന്നെയവർ അവനു ചുറ്റും കൂട്ടം കൂടി,
സ്തുതികൾ കൊണ്ടവനെപ്പൊതിഞ്ഞു;
ഇന്നവരുടെയിരുട്ടിലവൻ മറഞ്ഞുപോയിരിക്കുന്നു.
ആ ഇരുട്ടിലിപ്പോഴവർ
മെഴുകുതിരികൾ കൊളുത്തിവയ്ക്കുന്നു,
ഒരു മിന്നായം പോലെയെങ്കിലും
ദൈവത്തിന്റെ ഹൃദയം തങ്ങൾക്കു കാണാകും മുമ്പേ
നാളങ്ങൾ കെട്ടുപോകരുതേയെന്നവർ
മുട്ടിപ്പായി പ്രാർത്ഥിക്കുന്നു…
(1898 ജൂലൈ 16)
| ||||||
