ഞാനിതാ...
← റിൽക്കെ
റിൽക്കെ-05.04 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്ത്തകന് | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
ഞാനിതാ, ആകാംക്ഷപ്പെടുന്നവനേ.
എന്റെ കാംക്ഷകൾ നിന്റെ കാതിൽ വന്നലയ്ക്കുന്നതു നീ കേൾക്കുന്നില്ല?
എന്റെ വികാരങ്ങൾക്കതിമോഹം വന്നു ചിറകു മുളച്ചിരിക്കുന്നു;
വെള്ളില്പറവകളായവ നിന്റെ മുഖത്തെ വട്ടം ചുറ്റുന്നു.
എന്റെയാത്മാവു് മൗനത്തിന്റെ കഞ്ചുകവുമണിഞ്ഞു
നിന്റെ മുന്നിൽ നിന്നെയും നോക്കി നില്ക്കുന്നു — കാണുന്നില്ല നീ?
എന്റെ ദൃഷ്ടികളിലൊരു മരച്ചില്ലയിലെന്നപോലെ
പ്രാർത്ഥനകൾ വിളയുന്നതറിയുന്നില്ല നീ?
നീ സ്വപ്നം കാണുകയാണെങ്കിൽ ആ സ്വപ്നം ഞാൻ തന്നെ;
ഇനി ഉണരാൻ നിനക്കു തോന്നിയാലോ, ആ മോഹവും ഞാൻ തന്നെ.
നിന്റെ പ്രതാപങ്ങൾക്കു ഞാനുടയവനാവുന്നു,
കാലമെന്ന വിചിത്രനഗരത്തിനു മേൽ
താരാവൃതവാനത്തിന്റെ മൗനം പോലെ ഞാൻ പടരുന്നു.
|