ഉപരോധമറിയാത്ത നഗരങ്ങൾ
← റിൽക്കെ
റിൽക്കെ-05.06 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്‍ത്തകന്‍ | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
ഉപരോധമറിയാത്ത നഗരങ്ങളേ,
ഒരു ശത്രുവിനായിട്ടൊരുനാളും നിങ്ങൾ ദാഹിച്ചിട്ടില്ല?
എത്രകാലം നീണ്ടുപോകുമെന്ന തീർച്ചയില്ലാതെ
നിങ്ങളെയവൻ വളഞ്ഞുവയ്ക്കുന്നതും
ഒടുവിൽ വിശപ്പും നൈരാശ്യവും കണ്ണീരും സഹിക്കാൻ ശീലിക്കുന്നതും
നിങ്ങൾ സ്വപ്നം കണ്ടിട്ടില്ല?
ചുമരുകൾക്കു പുറത്തു്
നാട്ടുമ്പുറങ്ങൾ പോലവൻ പരന്നുകിടക്കുന്നു,
ഉള്ളിലുള്ളവർ പുറത്തെത്തും വരെ
സഹനസമരം നടത്താൻ സജ്ജനുമാണവൻ.
നിങ്ങളുടെ പുരപ്പുറങ്ങളിൽ നിന്നൊന്നു നോക്കൂ:
അവൻ തമ്പടിച്ചിരിക്കുന്നതങ്ങവിടെ,
അവൻ ചുരുങ്ങുന്നില്ല, അവൻ തളരുന്നില്ല,
നഗരത്തിലേക്കവൻ ദൂതന്മാരെ അയക്കുന്നതുമില്ല,
ഭീഷണിയുമായി, വാഗ്ദാനവുമായി, പ്രലോഭനവുമായി.
ചുമരുകൾ തകർക്കുന്നതിൽ കേമനാണവൻ,
ഒച്ച കേൾപ്പിക്കാതെയാണവന്റെ പണി നടക്കുന്നതും.
|