നീ ഭാവികാലം
← റിൽക്കെ
റിൽക്കെ-05.10 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്‍ത്തകന്‍ | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
നീ ഭാവികാലം,
നിത്യതയുടെ തുറസ്സുകൾക്കു മേൽ തുടുക്കുന്ന മഹോദയം,
രാത്രിയുടെ കഥ കഴിയ്ക്കുന്ന പൂവൻ കോഴിയുടെ കാഹളം.
നീ മഞ്ഞുതുള്ളി, പ്രഭാതപൂജയുടെ മണിനാദവും കന്യകയും,
അതിഥിയും മാതാവും നീ, നീ തന്നെ മരണവും;
വിധിയിൽ നിന്നെന്നും മാറിനില്ക്കുന്ന
നിത്യപരിണാമിയായ രൂപം നീ,
സ്തുതികൾക്കും വിലാപങ്ങൾക്കും വേണ്ടാത്തവൻ,
ഒരു വനവൃക്ഷം പോലിന്നതെന്നു പറയരുതാത്തവൻ.
സർവ്വതിനുമുള്ളടങ്ങിയ സാരം നീ,
കൂട്ടിയടച്ച ചുണ്ടുകൾക്കു പിന്നിൽ നിന്റെ നേരൊളിയ്ക്കുന്നു;
അന്യരതന്യഥാ കാണുന്നു,
കടവു് കപ്പലായി, കപ്പൽ കടവായി.
|