പ്രവേശം
← റിൽക്കെ
റിൽക്കെ-09.01 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്ത്തകന് | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
നിങ്ങൾ ഏതൊരാളാകട്ടെ:
പരിചിതങ്ങൾ നിറഞ്ഞ സ്വന്തം മുറിയിൽ നിന്ന്
സായാഹ്നത്തിൽ പുറത്തേക്കിറങ്ങുക;
നിങ്ങളുടെ വീടു കഴിഞ്ഞാൽ വിദൂരതയായെന്നറിയുക:
നിങ്ങൾ ഏതൊരാളാകട്ടെ.
ഒന്നു പിടയാൻ പോലും ശേഷിയില്ലാതെ
കാഴ്ചകൾ കണ്ടു കഴച്ച കണ്ണുകളാൽ
ഒരിരുണ്ട മരം പതിയെ പിഴുതെടുക്കുക;
ആകാശത്തിനെതിരിൽ അതിനെ നാട്ടുക:
മെലിഞ്ഞും നിഴലടഞ്ഞും ഒറ്റയ്ക്കതവിടെ നില്ക്കട്ടെ.
നിങ്ങൾ ലോകം സൃഷ്ടിച്ചുകഴിഞ്ഞു.
വിപുലമാണതു്,
മൗനത്തിൽ തഴയ്ക്കുന്ന വാക്കു പോലെയാണതു്.
പിന്നെ,
നിങ്ങളുടെ മനസ്സതിന്റെ പൊരുളറിഞ്ഞതില്പിന്നെ,
കണ്ണുകളതിന്റെ പിടി വിടട്ടെ, സാവധാനം…
|