കവി
← റിൽക്കെ
റിൽക്കെ-12.03 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്ത്തകന് | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
ക്ഷണികനിമിഷമേ,
എത്ര വേഗമെന്നെ വിട്ടു നീ പായുന്നു!
നിന്റെ ചിറകടിയേറ്റെത്ര ഞാൻ മുറിപ്പെടുന്നു!
ഞാനൊറ്റയ്ക്കു്?
എങ്കിലെനിക്കെന്തിനീ നാവു തന്നു?
ഈ പകലുകൾ തന്നു? ഈ രാത്രികളും?
എനിക്കു സ്നേഹിക്കാനൊരാളില്ല, വീടില്ല,
സ്വന്തമെന്നു പറയാനൊരിടവുമില്ല.
ഞാൻ പ്രവേശിക്കുന്നതൊക്കെ പുഷ്ടിപ്പെടുന്നു,
ഞാനോ, ശോഷിച്ചുപോവുകയും ചെയ്യുന്നു.
|