റിൽക്കെ-13.04
← റിൽക്കെ
റിൽക്കെ-13.04 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്ത്തകന് | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
{{DISPLAYTITLE:ഭയത്തിനെതിരെ==
ഭയത്തിനെതിരെ വേണ്ട മുൻകരുതലുകൾ ഞാൻ കൈക്കൊണ്ടു കഴിഞ്ഞു. രാത്രി മുഴുവൻ ഞാനിരുന്നെഴുതുകയായിരുന്നു; ഇപ്പോൾ ഉൾസ്ഗാർഡിലെ[1] — റിൽക്കെയുടെ നോവലിലെ നായകനായ മാൾറ്റെ ലൗറിഡ്സ് ബ്രിഗ്ഗെ ബാല്യം ചിലവിട്ട ഡെന്മാർക്കിലെ ഗ്രാമീണവസതി. പാടങ്ങളിലൂടെ നീണ്ടൊരു നടത്തം കഴിഞ്ഞപോലെ ഞാൻ തളർന്നിരിക്കുന്നു. എന്നാലും, എന്റെ ലോകം ഇപ്പോഴില്ലെന്നോർക്കുമ്പോൾ, ആ പഴയ, വലിയ മാളികവീട്ടിൽ ഇപ്പോൾ അന്യരാണു താമസിക്കുന്നതോർക്കുമ്പോൾ എനിക്കതു സഹിക്കാൻ പറ്റാതെ വരുന്നു. മച്ചുമ്പുറത്തെ വെളുത്ത മുറിയിൽ ഇപ്പോൾ വേലക്കാരികൾ പ്രഭാതം വരെ നീളുന്ന ഈറനായ ഗാഢനിദ്രയിലായിരിക്കും.
നിങ്ങൾക്കു സ്വന്തമായി ആരുമില്ല, ഒന്നുമില്ല; ഒരു ട്രങ്കും ഒരു ബയന്റുപെട്ടി നിറയെ പുസ്തകങ്ങളുമായി, വാസ്തവത്തിൽ ഒരു ജിജ്ഞാസയുമില്ലാതെ, ലോകത്തിലൂടെ നിങ്ങൾ യാത്ര ചെയ്യുന്നു. എന്തു തരം ജീവിതമാണിതു്: വീടില്ലാതെ, പൈതൃകമായിക്കിട്ടിയതൊന്നുമില്ലാതെ, നായ്ക്കളില്ലാതെ. ഓർമ്മകളെങ്കിലുമുണ്ടായിരുന്നെങ്കിൽ. അതാർക്കിരിക്കുന്നു? ബാല്യമുണ്ടായിരുന്നെങ്കിൽ: അതെവിടെയോ മൂടിക്കിടക്കുന്നു. അതിലേക്കൊക്കെയെത്താൻ വൃദ്ധനാകണമെന്നായിരിക്കും. വൃദ്ധനാകുന്നതു് നല്ലതാണെന്നെനിക്കു തോന്നുന്നു.
|
- ↑ Ulsgaard