നുണകൾ
← റിൽക്കെ
റിൽക്കെ-24.02 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്‍ത്തകന്‍ | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
കളിപ്പാട്ടങ്ങൾ പോലെയാണു്
നാം പറയുന്ന നുണകൾ:
എത്ര വേഗം അവയുടയുന്നു.
നാം ഒളിച്ചുകളിച്ച കാവുകൾ പോലെയാണവ:
ആവേശത്തിൽ അറിയാതെ നാമൊന്നു കൂക്കിപ്പോകുമ്പോൾ
എവിടെ നോക്കണമെന്നാളുകൾക്കു മനസ്സിലാകുന്നു.
നമുക്കു വേണ്ടി പാട്ടു പാടുന്ന കാറ്റാണു നീ,
നീളം വയ്ക്കുന്ന നമ്മുടെ നിഴൽ;
കടല്പഞ്ഞി[1] ഞങ്ങൾ,
അതിൽ ഭംഗിയുള്ള സുഷിരങ്ങളുടെ സഞ്ചയം നീ.
|
- ↑ സ്പോഞ്ചു്