അകലം
അകലം | |
---|---|
ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
മൂലകൃതി | പ്രണയം ഒരാൽബം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 117 |
ISBN | 81-86229-02-07 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
- ഇല്ല കടക്കാന്‍ പളുങ്കു തടാകങ്ങള്‍,
- ഇല്ല സ്പര്ശത്തിന് ജ്വലിക്കും കടലുകള്‍,
- ഇല്ല ശരീരത്തിന് പൊള്ളും സഹാറകള്‍,
- ഇല്ല ഞരമ്പില്ക്കിനിയുന്ന യൗവ്വനം
- ഉള്ളതു ശാന്ത സമുദ്രമാ-
- മെന്നലിവെന്
- മനസ്സെന്
- പ്രണയം…
- നിന് മാറിന്
- ശാന്ത സ്വസ്ഥ ദ്വീപില്‍
- നിന് മനസ്സിന്നലിയാ-
- ത്തുരുത്തില്‍,
- നിന് മുഖത്തിന്
- സൗമ്യസൂര്യനു കീഴില്‍
- എന്നെ മറന്നുറങ്ങാന്‍
- എന്‍ നഗ്നതയിലു-
- ദരത്തിലെന്നപോല്
- നിന്നെയുറക്കുവാന്‍,
- ശീതോഷ്മളമെന്റെ
- വാഴ്വാലെ പൊതിഞ്ഞു സൂക്ഷിക്കുവാന്‍…
- എല്ലാം വെറുതെ
- അകന്നുപോവും നീ
- എല്ലാം വെറുതെ
- തനിച്ചായിടും ഞാന്‍.
|