close
Sayahna Sayahna
Search

നീലക്കിണര്‍


നീലക്കിണര്‍
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ജലഗോവണി,
പളുങ്കുചിറകുള്ള ജലഭൂതങ്ങള്‍,
കണ്ണീരൂറുന്ന
ഉള്ളൊലിവുകള്‍
ആഴത്തിലെ ശാന്തസംഗീതം,
വിശ്രമത്തിന്റെയും
ഉറക്കത്തിന്റെയും
മാര്‍ബിള്‍സൗധം
എന്നെ വിളിക്കുന്നു…
ജലഗോവണിയിറങ്ങി,
തണുത്ത കല്‍ക്കണ്ടത്തറയില്‍
മത്സ്യകന്യകമാരും
ജലസസ്യങ്ങളും
ആഴവിളക്കുകളും
തെളിയുന്ന നിദ്രാസൗധത്തിലേക്കു
നീ വരൂ…
വിളിക്കുന്നെങ്കിലും
അടിവയറ്റില്‍ നീ
ഇളകുന്നൂ…