close
Sayahna Sayahna
Search

Difference between revisions of "ചെറിയ കരിപുരണ്ട ലോകത്തിലെ സ്ത്രീയുടെ സ്വപ്നം"


(Created page with "{{VMG/PranayamOralbum}} {{VMG/PranayamOralbumBox}} {{VMG/PranayamOralbum}}")
 
 
Line 1: Line 1:
 
{{VMG/PranayamOralbum}}
 
{{VMG/PranayamOralbum}}
 
{{VMG/PranayamOralbumBox}}
 
{{VMG/PranayamOralbumBox}}
 +
<poem>
 +
:: സ്വപനത്തില്‍
 +
:: ഇടുങ്ങിയ കിടപ്പറയുടെ വാതില്‍ തുറന്ന്
 +
:: കാറ്റും വെളിച്ചവും നറുമണവും&hellip;
 +
:: വെളിച്ചത്തടാകത്തില്‍
 +
:: പച്ചപ്പിന്റെ താമരയിലയില്‍
 +
:: ഒഴുകുന്നു&hellip;
 +
:: പാതിയുറങ്ങിയ കുഞ്ഞിനെ
 +
:: തള്ളിമാറ്റി അവകാശം സ്ഥാപിക്കുന്നവനല്ല അവന്‍
 +
:: അവന്റെ കണ്ണില്‍ ചന്ദ്രന്‍,
 +
:: ചുണ്ടില്‍ ചന്ദനയിലകള്‍,
 +
:: വിരലുകള്‍ മഴത്തുള്ളികള്‍,
 +
:: മാറില്‍ സ്നേഹത്തിന്റെ വിങ്ങല്‍,
 +
:: ആലിംഗനത്തില്‍ സൂര്യനും
 +
:: ഞരമ്പുകളില്‍ സംഗീതവും
 +
:: ഉമിനീരില്‍ പുതുപാല്‍ മണവും&hellip;
 +
::
 +
:: അവന്റെ ലിംഗം
 +
:: ചിറകുമുളച്ചുയരുന്ന ഒരപൂര്‍വ്വ പറവയായി,
 +
:: അവളെ ആകാശത്തിലേക്കുയര്‍ത്തുന്നു.
 +
:: താമരയിതള്‍പോലത്തെ
 +
:: നാവുകൊണ്ട് അവനവളെ
 +
:: ഒരമ്മപ്പശുവിനെപ്പോലെ
 +
:: നക്കിത്തോര്‍ത്തുന്നു&hellip;
 +
:: ചുണ്ടുകള്‍ മുലക്കണ്ണുതേടുന്നു-
 +
:: സ്വപനത്തില്‍
 +
:: അവളുടെ കിടപ്പറയ്ക്ക്
 +
:: ചുമരുകളും
 +
:: കാഠിന്യവും മുഷിവുമില്ലാതാകുന്നു.
 +
:: സ്വപ്നത്തില്‍ കരിപുരണ്ട വസ്ത്രങ്ങള്‍
 +
:: താനേ കഴുകിയുണങ്ങുന്നു,
 +
:: കരിപിടിച്ച പാത്രങ്ങള്‍
 +
:: താനേ മോറി നിരക്കുന്നു,
 +
:: എച്ചിലും അടിക്കാട്ടും
 +
:: മന്ത്രവാദംകൊണ്ടെന്നപോലെ
 +
:: കുപ്പയിലേക്ക് പറക്കുന്നു&hellip;
 +
:: തളങ്ങള്‍ വെളുത്തു തിളങ്ങുന്നു&hellip;
 +
:: ആരോ മുടിപിന്നിപ്പൂചൂടിക്കുന്നു&hellip;
 +
:: പൂവല്ല&hellip; നക്ഷത്രങ്ങള്‍&hellip;
 +
:: പഴയ വസ്ത്രങ്ങള്‍ ഊരിയെടുത്ത്
 +
:: പുതിയ വസ്ത്രത്തിനു പകരം,
 +
:: വരണ്ട ചര്‍മ്മത്തിനു പകരം,
 +
:: തിളങ്ങുന്ന ശരീരം സമ്മാനിക്കുന്നു&hellip;
 +
:: പെറ്റുതളര്‍ന്ന വയറിന്
 +
:: തത്തച്ചിറകിന്റെ മിനുപ്പും തുടിപ്പും,
 +
:: കുടിച്ചുതൂങ്ങിയ മുലകള്‍ക്കു പകരം,
 +
:: ത്രസിക്കുന്ന വെണ്‍മന്ദാരപ്പൂക്കള്‍,
 +
:: ചുണ്ടില്‍ വാഴപ്പൂവിന്റെ ഇനിപ്പും തണുപ്പും&hellip;
 +
:: മന്ത്രവടികൊണ്ട്
 +
:: ആരോ തീര്‍ത്ത കന്യകാശില്പം&hellip;
 +
::
 +
:: പക്ഷേ
 +
:: സ്വപനമവസാനിക്കുമ്പോള്‍
 +
:: പടികടന്നു വരുന്നത്
 +
:: പാലും പത്രവും
 +
:: ചായക്കു മുരളുന്ന
 +
:: ബീഡിക്കറയുള്ള ചുണ്ടിന്റെ
 +
:: തണുത്ത ചുംബനവും.
 +
</poem>
 +
{{right|(സമകാലീന കവിത 1, 1991)}}
 
{{VMG/PranayamOralbum}}
 
{{VMG/PranayamOralbum}}

Latest revision as of 17:17, 13 June 2014

ചെറിയ കരിപുരണ്ട ലോകത്തിലെ സ്ത്രീയുടെ സ്വപ്നം
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

സ്വപനത്തില്‍
ഇടുങ്ങിയ കിടപ്പറയുടെ വാതില്‍ തുറന്ന്
കാറ്റും വെളിച്ചവും നറുമണവും…
വെളിച്ചത്തടാകത്തില്‍
പച്ചപ്പിന്റെ താമരയിലയില്‍
ഒഴുകുന്നു…
പാതിയുറങ്ങിയ കുഞ്ഞിനെ
തള്ളിമാറ്റി അവകാശം സ്ഥാപിക്കുന്നവനല്ല അവന്‍
അവന്റെ കണ്ണില്‍ ചന്ദ്രന്‍,
ചുണ്ടില്‍ ചന്ദനയിലകള്‍,
വിരലുകള്‍ മഴത്തുള്ളികള്‍,
മാറില്‍ സ്നേഹത്തിന്റെ വിങ്ങല്‍,
ആലിംഗനത്തില്‍ സൂര്യനും
ഞരമ്പുകളില്‍ സംഗീതവും
ഉമിനീരില്‍ പുതുപാല്‍ മണവും…

അവന്റെ ലിംഗം
ചിറകുമുളച്ചുയരുന്ന ഒരപൂര്‍വ്വ പറവയായി,
അവളെ ആകാശത്തിലേക്കുയര്‍ത്തുന്നു.
താമരയിതള്‍പോലത്തെ
നാവുകൊണ്ട് അവനവളെ
ഒരമ്മപ്പശുവിനെപ്പോലെ
നക്കിത്തോര്‍ത്തുന്നു…
ചുണ്ടുകള്‍ മുലക്കണ്ണുതേടുന്നു-
സ്വപനത്തില്‍
അവളുടെ കിടപ്പറയ്ക്ക്
ചുമരുകളും
കാഠിന്യവും മുഷിവുമില്ലാതാകുന്നു.
സ്വപ്നത്തില്‍ കരിപുരണ്ട വസ്ത്രങ്ങള്‍
താനേ കഴുകിയുണങ്ങുന്നു,
കരിപിടിച്ച പാത്രങ്ങള്‍
താനേ മോറി നിരക്കുന്നു,
എച്ചിലും അടിക്കാട്ടും
മന്ത്രവാദംകൊണ്ടെന്നപോലെ
കുപ്പയിലേക്ക് പറക്കുന്നു…
തളങ്ങള്‍ വെളുത്തു തിളങ്ങുന്നു…
ആരോ മുടിപിന്നിപ്പൂചൂടിക്കുന്നു…
പൂവല്ല… നക്ഷത്രങ്ങള്‍…
പഴയ വസ്ത്രങ്ങള്‍ ഊരിയെടുത്ത്
പുതിയ വസ്ത്രത്തിനു പകരം,
വരണ്ട ചര്‍മ്മത്തിനു പകരം,
തിളങ്ങുന്ന ശരീരം സമ്മാനിക്കുന്നു…
പെറ്റുതളര്‍ന്ന വയറിന്
തത്തച്ചിറകിന്റെ മിനുപ്പും തുടിപ്പും,
കുടിച്ചുതൂങ്ങിയ മുലകള്‍ക്കു പകരം,
ത്രസിക്കുന്ന വെണ്‍മന്ദാരപ്പൂക്കള്‍,
ചുണ്ടില്‍ വാഴപ്പൂവിന്റെ ഇനിപ്പും തണുപ്പും…
മന്ത്രവടികൊണ്ട്
ആരോ തീര്‍ത്ത കന്യകാശില്പം…

പക്ഷേ
സ്വപനമവസാനിക്കുമ്പോള്‍
പടികടന്നു വരുന്നത്
പാലും പത്രവും
ചായക്കു മുരളുന്ന
ബീഡിക്കറയുള്ള ചുണ്ടിന്റെ
തണുത്ത ചുംബനവും.

(സമകാലീന കവിത 1, 1991)