close
Sayahna Sayahna
Search

Difference between revisions of "ഐതിഹ്യമാല-2"


(Created page with "__NOTITLE____NOTOC__← കൊട്ടാരത്തിൽ ശങ്കുണ്ണി {{SFN/Aim}}{{SFN/AimBox}} ==ചെമ്പകശ്ശേരി രാജാ...")
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[കൊട്ടാരത്തിൽ ശങ്കുണ്ണി]]
 
__NOTITLE____NOTOC__←  [[കൊട്ടാരത്തിൽ ശങ്കുണ്ണി]]
 
{{SFN/Aim}}{{SFN/AimBox}}
 
{{SFN/Aim}}{{SFN/AimBox}}
==ചെമ്പകശ്ശേരി രാജാവു്==
+
==കോട്ടയത്തു് രാജാവു്==
  
പണ്ടു് തെക്കുംകൂർ രാജ്യത്തു്  (ഇപ്പോൾ തിരുവിതാംകൂറിൽ) ഏറ്റുമാനൂർ താലൂക്കിൽ ചേർന്ന കുമാരനല്ലൂർ പടിഞ്ഞാറ്റുംഭാഗത്തു്  ‘പുളിക്കൽച്ചെമ്പകശ്ശേരി’എന്നു് ഇല്ലപ്പേരായിട്ടു് ഒരു നമ്പൂതിരിയുണ്ടായിരുന്നു. ആ നമ്പൂതിരിയുടെ ഇല്ലത്തു് ഒരു കാലത്തു് ഒരു ഉണ്ണിയും ആ ഉണ്ണിയുടെ മാതാവായിട്ടു വിധവയായ ഒരന്തർജനവുമല്ലാതെ പ്രായം തികഞ്ഞ പുരുഷന്മാരാരും ഇല്ലാതെയായിത്തീർന്നു. ആ കുടുംബത്തിൽ അതികലശലായ ദാരിദ്ര്യവുമുണ്ടായിരുന്നു. ആ കുടുംബത്തിലെ ഏകസന്താനമായ ഉണ്ണി ഉപനയനം കഴിഞ്ഞു ബ്രഹ്മചാരിയായി വേദാദ്ധ്യയനം ചെയ്തുകൊണ്ടു താമസിച്ചിരുന്ന കാലത്തു് ഒരു ദിവസം മദ്ധ്യാഹ്നസമയത്തു് ആയുധപാണികളും അന്യനാട്ടുകാരുമായ അഞ്ഞൂറോളം നായന്മാർ കുമാരനല്ലൂർ വന്നുചേർന്നു. അവർ കോഴിക്കോട്ടുരാജാവും കൊച്ചിരാജാവും തമ്മിലുണ്ടായ യുദ്ധത്തിൽ പരാജിതന്മാരായി പ്രാണരക്ഷാർത്ഥം ഓടിപ്പോന്ന സൈനികന്മാരായിരുന്നു. രണ്ടുമൂന്നു ദിവസമായിട്ടു ഭക്ഷണം കഴിക്കായ്കയാൽ അവർ അത്യന്തം പരവശന്മാരായിത്തീർന്നിരുന്നു. അവർ കുമാരനല്ലൂർ വന്നപ്പോൾ ചില ബ്രഹ്മചാരികളായ ഉണ്ണികളും ചില ഉണ്ണിനമ്പൂരിമാരും കുളത്തിലിറങ്ങി മാധ്യന്ദിനം കഴിച്ചു കേറിപ്പോകുന്നതായിക്കണ്ടു് അവരുടെ അടുക്കൽച്ചെന്നു് “ഞങ്ങൾ ഭക്ഷണം കഴിച്ചിട്ടു് ഇന്നേക്കു രണ്ടുമൂന്നു ദിവസമായി. എവിടെച്ചെന്നു് ആരോടു ചോദിച്ചാലാണു് ഞങ്ങൾക്കു് ഒരു നേരത്തെ ആഹാരം കിട്ടുന്നതു്?” എന്നു ചോദിച്ചു. ചില ഉണ്ണിനമ്പൂരിമാരും ബ്രഹ്മചാരികളും അതു കേട്ടിട്ടു് ഒന്നും മിണ്ടാതെ പോയി. ചിലർ തിരിഞ്ഞുനിന്നു് “ഇതാ ആ പുറകേവരുന്ന ബ്രഹ്മചാരിയോടു ചോദിച്ചാൽ മതി. അദ്ദേഹം നിങ്ങൾക്കു ഭക്ഷണം കഴിക്കുന്നതിനു് എന്തെങ്കിലും മാർഗമുണ്ടാക്കിത്തരാതിരിക്കുകയില്ല. അദ്ദേഹം ധാരാളം സ്വത്തും ഔദാര്യവുമുള്ള ആളാണു്” എന്നു പറഞ്ഞു. ഇവർ ഈ പറഞ്ഞതു പരിഹാസമായിട്ടാണെന്നു സൈനികർക്കു മനസ്സിലായില്ല. അവർ ബ്രഹ്മചാരിയുടെ അടുക്കൽച്ചെന്നു് വന്ദിച്ചു് തങ്ങൾക്കു ഭക്ഷണത്തിനു വല്ലതും തരണമെന്നു് അപേക്ഷിച്ചു. ആ ബ്രഹ്മചാരി പുളിക്കൽ ചെമ്പകശ്ശേരിയിലെ ആയിരുന്നു. ആ ഇല്ലത്തു് അക്കാലത്തു വളരെ ദാരിദ്ര്യമായിരുന്നു എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഈ ഭടന്മാരെ തന്റെ അടുക്കലേക്കു പറഞ്ഞയച്ചതു തന്റെ സഹപാഠികളിൽ ചിലരാണെന്നും താൻ ദരിദ്രനായിരിക്കുന്നതുകൊണ്ടു തന്റെ പേരിൽ അവർക്കുള്ള പുച്ഛംനിമിത്തം അവർ ഇപ്രകാരം ചെയ്തതാണെന്നും ആ ബ്രഹ്മചാരിക്കു മനസ്സിലായി. ഉടനെ അദ്ദേഹം തന്റെ കഴുത്തിൽ കിടന്നിരുന്ന പുലിനഖമോതിരം അഴിച്ചു് ആ ഭടന്മാർക്കു കൊടുത്തിട്ടു് “നിങ്ങൾ ഇതു കൊണ്ടുപോയി വിറ്റു് അരിയും സാമാനങ്ങളുമെല്ലാം വാങ്ങി, ഇപ്പഴത്തെ ഭക്ഷണം കഴിക്കണം; വൈകുന്നേരത്തേക്കു ഞാൻ വേറേ എന്തെങ്കിലും മാർഗമുണ്ടാക്കിത്തരാം. ഊണു കഴിച്ചു നിങ്ങൾ വേഗത്തിൽ വരണം. കാണാതെ പൊയ്ക്കളയരുതു്” എന്നു പറഞ്ഞയച്ചു.
+
കോട്ടയത്തുരാജകുടുംബം ബ്രിട്ടീ‌ഷുമലബാറിന്റെ വടക്കേ അറ്റത്തുള്ള താലൂക്കുകളിൽ ഒന്നാ­യ കോട്ടയം താലൂക്കിലാകുന്നു. ഈ കുടുംബത്തിലുള്ള സ്ത്രീപുരു‌ഷന്മാർ യഥാകാലം വിദ്യാഭ്യാസം ചെയ്തുകൊണ്ടിരുന്നതിനാൽ മുൻകാലങ്ങളിൽ അവിടെ വിദ്വാന്മാരല്ലാതെ ഉണ്ടായിരിക്ക പതിവില്ല. എങ്കിലും ഒരുകാലത്തു് രാജകുടുംബത്തിൽ കേവലം മന്ദബുദ്ധിയായ ഒരു രാജകുമാരൻ അഭൂതപൂർവമായി സംഭവിക്കുന്നതിനിടയായി. അദ്ദേഹത്തിന്റെ ചരിത്രത്തെക്കുറിച്ചാണു് കുറഞ്ഞൊന്നു് ഇവിടെ പ്രസ്താവിക്കാൻ പോകുന്നതു്.
  
[[File:chap1pge2.png|right|500px]]
+
അക്കാലത്തു് ആ രാജകുടുംബത്തിൽ രാജാധിപത്യം ഉണ്ടായിരുന്നതിനാലും വേറെ പുരു‌ഷ­ന്മാർ അവിടെ ഇദ്ദേഹത്തെക്കാൾ മൂത്തവരായി ഇല്ലാതെയിരുന്നതുകൊണ്ടും ഈ രാജകുമാരനെ ബാല്യകാലത്തിൽ സാധാരണയായി അധികം താല്പര്യത്തോടുകൂടി വിദ്യാഭ്യാസം ചെയ്യിച്ചു എങ്കിലും തന്നിമിത്തം യാതൊരു ഫലവുമുണ്ടായില്ല. രാജ്യഭാരം വഹിക്കേണ്ട ചുമതലക്കാരനായ നമ്മുടെ കഥാനായകൻ കേവലം മൃതപ്രായമായിത്തന്നെ വളർന്നുവന്നു. അത്യന്തം വിദു‌ഷിയായ ഒരു രാജ്ഞിയുടെ പുത്രനും ആ മാതാവിനാൽ യഥോചിതം വളർത്തപ്പെട്ടയാളും സകലശാസ്ത്രപാരംഗതന്മാരായ പണ്ഡിതവര്യന്മാരാൽ യഥാകാലം അതിശ്രദ്ധയോടുകൂടി ശിക്ഷിക്കപ്പെട്ടയാളുമായ ഈ രാജകുമാരൻ, മന്ദബുദ്ധികളെ എത്രതന്നെ ജാഗ്രതയോടുകൂടി വിദ്യാഭ്യാസം ചെയ്യിച്ചാലും യാതൊരു പ്രയോജനവും ഉണ്ടാകുന്നതല്ലെന്നുള്ളതിലേയ്ക്കു് നല്ലൊരു ദൃഷ്ടാന്തമായിരുന്നു.
  
ആ ഭടന്മാർ പുലിനഖമോതിരം കൊണ്ടുപോയി വിറ്റു് അരി മുതലായവ എല്ലാം വാങ്ങി ഭക്ഷണം കഴിക്കുകയും ഇപ്രകാരം ഔദാര്യമുള്ള ബ്രഹ്മചാരി ഏതില്ലത്തെയാണെന്നും അദ്ദേഹത്തിന്റെ സ്ഥിതി ഏതു പ്രകാരമാണെന്നും മറ്റും അന്വേഷിച്ചറിയുകയും ചെയ്തതിന്റെ ശേഷം അവർ വേഗത്തിൽ വീണ്ടും ആ ബ്രഹ്മചാരിയുടെ അടുക്കൽച്ചെന്നു് വന്ദിച്ചു് “ഇനി അടിയങ്ങൾ എന്തു വേണമെന്നു കല്പിക്കണം. കല്പന ചെയ്‌വാൻ അടിയങ്ങൾ സന്നദ്ധരാണു്. ഇന്നു മുതൽ അവിടുന്നു് അടിയങ്ങളുടെ തമ്പുരാനും അടിയങ്ങൾ അവിടുത്തെ ആജ്ഞാകരന്മാരുമാണു്. ഇനി അടിയങ്ങൾ മറ്റൊരാളെ ആശ്രയിച്ചു് ഉപജീവിക്കണമെന്നു വിചാരിക്കുന്നില്ല” എന്നു പറഞ്ഞു. ഇതു കേട്ടു ബ്രഹ്മചാരി “നിങ്ങൾ അങ്ങനെ നിശ്ചയിച്ചുവെങ്കിൽ ഞാനും അപ്രകാരംതന്നെ സമ്മതിച്ചിരിക്കുന്നു. നിങ്ങൾക്കു ഭക്ഷണത്തിനു തരുന്നതിനെന്നല്ല, എനിക്കു് അഹോവൃത്തി കഴിക്കുന്നതിനുപോലും എന്റെ കൈവശവും തറവാട്ടിലും യാതൊന്നുമില്ല. എനിക്കു് വേണ്ടതുകൂടി നിങ്ങളുണ്ടാക്കിത്തരേണ്ടതായിട്ടാണിരിക്കുന്നതു്. അതിനാൽ നിങ്ങൾ ആദ്യമായി വേണ്ടതു് ഉച്ചയ്ക്കു നിങ്ങളെ എന്റെ അടുക്കലേക്കു പറഞ്ഞയച്ചവരുടെ ഇല്ലങ്ങളിൽക്കേറി കൊള്ളയടിച്ചു സർവസ്വവും അപഹരിക്കുകയാണു്. ഇതു കഴിഞ്ഞിട്ടു വേണ്ടതു പിന്നെ ഞാൻ പറയാം” എന്നു പറഞ്ഞു. ഉടൻ ആ ഭടന്മാർ “കല്പന പോലെ” എന്നു പറഞ്ഞു് ആ ബ്രഹ്മചാരിയെ വീണ്ടും വന്ദിച്ചുകൊണ്ടു് അവിടെനിന്നു പോയി. ഓരോ നമ്പൂതിരിമാരുടെ ഇല്ലങ്ങളിൽ കയറി കൊള്ളയിടുവാൻ തുടങ്ങി. ആ ലഹളയിൽ അവർ ചില ഇല്ലങ്ങളിലെ സർവസ്വവും അപഹരിച്ചു. എന്നു മാത്രമല്ല, എല്ലാവരെയും നിഗ്രഹിക്കുകയും ചെയ്തു.
+
രാജകുമാരനു് ഏകദേശം പതിനാറു വയസ്സു പ്രായമായ സമയം അയൽരാജ്യാധിപൻ  ആയ അന്നത്തെ കോഴിക്കോട്ടു് സാമൂതിരിപ്പാടുതമ്പുരാൻ തീപ്പെട്ടു. ഈ രണ്ടു രാജകുടുംബാംഗങ്ങളും തമ്മിൽ മുമ്പിനാലെ വളരെ ബന്ധുത്വത്തോടുകൂടിയ സ്ഥിതിയാകയാൽ ഇങ്ങനെയുള്ള അവസരങ്ങളിൽ അടിയന്തിരം അന്വേ‌ഷിക്കാനായി പരസ്പരം പോവുക പതിവുണ്ടു്. അങ്ങനെ പോവുകയോ വരികയോ ചെയ്താൽ രണ്ടു സ്ഥലത്തുള്ള രാജാക്കന്മാരും നല്ല വ്യുത്പന്നന്മാരായിരിക്കുന്നതിനാൽ അവരുടെ പരസ്പര സംഭാ‌ഷണം ഗീർവാണ­ഭാ‌ഷ­യി­ലാണു് പതിവു്. അതിനാൽ സാമൂതിരിപ്പാടുതമ്പുരാൻ തീപ്പെട്ടുപോയി എന്നുള്ള വർത്തമാനം കേട്ടപ്പോഴേക്കും ഈ രാജകുമാരന്റെ അമ്മയായ രാജ്ഞിക്കു് അപരിമിതമായ മനസ്താപം സംഭവിച്ചു. സാമൂതിരിപ്പാടു് തീപ്പെട്ടിരിക്കുന്ന സ്ഥിതിക്കു് അടിയന്തിരം അന്വേ‌ഷിക്കു­ന്നതിനു് കീഴ്മര്യാദപ്രകാരം ഒരാൾ പോകാതെയിരുന്നാൽ അതു് ലൗകികത്തിനും വേഴ്ചയുടെ സ്ഥിതിക്കും വളരെ പോരാത്തതാണു്. പോവുകയെന്നുവെച്ചാൽ ഏകദേശം പുരു‌ഷ പ്രായം തികഞ്ഞിട്ടു് ഈ മൂടന്മാഗ്രസരനായ കുമാരനല്ലാതെ ആരുമില്ലതാനും. ഇയ്യാൾ അവിടെ ചെന്നാൽ വല്ലതുമൊരു വാക്കു് ഗീർവാണത്തിൽ സംസാരിക്കണമെങ്കിൽ അറിഞ്ഞുകൂടാ. അവർ വല്ലതും പറഞ്ഞെങ്കിൽ അതു മനസ്സിലാവുകയുമില്ല. ഈശ്വരാ! ഞാൻഎന്താണു വേണ്ടതു്? വലിയ കഷ്ടമായിത്തീർന്നുവല്ലോ എന്നിങ്ങനെ വിചാരിച്ചു രാജ്ഞി വ്യസനിച്ചു. ഒടുക്കം ഒരു വാക്കു് ചോദിച്ചാൽ മതിയെന്നും പിന്നെ വേണ്ടുന്നതൊക്കെ പറയുന്നതിനു നല്ല വിദ്വാന്മാരായ ചില ആളുകളെ കൂടെ അയയ്ക്കാമെന്നും രാജകുമാരൻ ഗാംഭീര്യം നടിച്ചിരുന്നുകൊള്ളട്ടെ എന്നും മറ്റും തീർച്ചപ്പെടുത്തി. അപ്പോൾ തന്റെ പുത്രനെ അടുക്കൽ ഇരുത്തി കോഴിക്കോട്ടു ചെന്നാൽ ചോദിക്കേണ്ടതായ “മയാ കിം കർത്തവ്യം” എന്ന ഒരു വാക്യം ഉരുവിടുവിച്ചുതുടങ്ങി. അങ്ങനെ മൂന്നു് അഹോരാത്രം ഉരുവിട്ടപ്പോഴേക്കും അതു രാജകുമാരനു് ഒരു വിധം പാഠമായി. പിന്നെയും അധികം താമസിച്ചാൽ പുല കഴിയുന്നതിനു മുമ്പായി അവിടെ ചെന്നു കാണുന്നതിനു ദിവസം മതിയാകാതെ ഇരുന്നതിനാൽ അവിടെ എത്തുന്നതുവരെ ഈ വാക്യം ഉരുവിട്ടു കൊള്ളുന്നതിനു് തന്റെ പുത്രനോടും ശേ‌ഷം വേണ്ടുന്ന കാര്യങ്ങളെല്ലാം മറ്റു ചില വിദ്വാന്മാരോടും പറഞ്ഞുറപ്പിച്ചു് രാജ്ഞി യാത്ര അയയ്ക്കുകയും ചെയ്തു.
  
[[File:chap1pge3.png|right|500px]]
+
പരിവാരസമേതം രാജകുമാരനെയും കൊണ്ടു് അതിവിദ്വാന്മാരായ ചില യോഗ്യന്മാർ പുറപ്പെട്ടു. കോഴിക്കോട്ടെത്തുന്നതുവരെ ഇവർ ഈ വാക്യം ഇടവിടാതെ പറഞ്ഞുകൊടുക്കുകയും രാജകുമാരൻ ഉരുവിടുകയും ചെയ്തു. അവിടെ എത്തിയ ഉടൻ തന്നെ സാമൂതിരിസ്ഥാനം ഏറ്റു നാടുവാഴാനിരിക്കുന്ന ആളായ ഇളംകൂറു രാജാവു് വന്നു് യഥോചിതം എതിരേറ്റുകൊണ്ടുപോയി സൽക്കരിച്ചിരുത്തി. ഉടനെ രാജകുമാരൻ തന്റെ അമ്മ ഉപദേശിച്ചിരുന്നതും താൻ അതുവരെ ഉരുവിട്ടുകൊണ്ടിരുന്നതുമായ ആ വാക്യം പോലും ശരിയായി പറയാൻ കഴിയാതെ “മയ കിം കർത്തവ്യം” എന്നു ചോദിച്ചു. രാജകുമാരൻ മയാ എന്നുള്ളതിന്റെ ദീർഘം കൂടാതെ അബദ്ധമായി പറഞ്ഞതുകൊണ്ടു് ഇദ്ദേഹം ഒരു മൂടന്മനാണെന്നും മയാ (എന്നാൽ) കിം (എന്തു്) കർത്തവ്യം (ചെയപ്പെടേണ്ടതു്) എന്നാണു് ഇദ്ദേഹത്തിന്റെ ചോദ്യത്തിന്റെ താല്പര്യമെന്നും മനസ്സിലാവുകയാൽ കോഴിക്കോട്ടു് രാജാവു് പരിഹാസമായിട്ടു് “ദീർഘോച്ചാരണം കർത്തവ്യം” എന്നു മറുപടി പറഞ്ഞു. ബന്ധുക്കളായിട്ടുള്ളവർ അടിയന്തിരം അന്വേ‌ഷിക്കാനായി ചെല്ലുന്ന സമയം “ഞാനിപ്പോൾ ഇവിടെ എന്തു സഹായമാണു് ചെയ്യേണ്ടതു്? ആവശ്യമുള്ളതിനെ പറഞ്ഞാൽ എന്തും ചെയ്യാൻ തയ്യാറാണു്” എന്നു വേണമല്ലോ പറയാൻ എന്നു വിചാരിച്ചാണു് രാജ്ഞി ആ അർത്ഥം വരത്തക്കതായ ഈ ചെറിയ വാക്യം പഠിപ്പിച്ചുവിട്ടതു്. പക്ഷേ, അതിങ്ങനെ പരിണമിച്ചു.
  
പുളിക്കൽച്ചെമ്പകശ്ശേരിയിലെ ഉണ്ണി ഒരു ദിവസം അക്കാലത്തു് ഈ ദേശങ്ങളുടെ അധിപതിയായിരുന്ന തെക്കുംകൂർ രാജാവിന്റെ അടുക്കൽച്ചെന്നു്, തനിക്കു താമസിക്കുന്നതിനു സ്വന്തമായി ഒരു സ്ഥലമില്ലെന്നും വില കൊടുത്തു വാങ്ങാൻ തനിക്കു സ്വത്തില്ലെന്നും താനൊരു ദരിദ്രനാണെന്നും ഇല്ലത്തു താനും തന്റെ മാതാവുമല്ലാതെ വേറെ ആരുമില്ലെന്നും അതിനാൽ ഒരു പുരയിടം ദാനമായിട്ടു തരണമെന്നു് അറിയിച്ചു. രാജാവു് ഇതുകേട്ടു് “ഉണ്ണിക്കു് ഒരു ദിവസം കൊണ്ടു് വെട്ടിയെടുക്കാവുന്നിടത്തോളം വിസ്താരത്തിൽ ഒരു പുരയിടം നമ്മുടെ രാജ്യത്തിനകത്തു് എവിടെയെങ്കിലും വെട്ടിവളച്ചെടുത്തുകൊള്ളുന്നതിനു് നാം അനുവദിച്ചിരിക്കുന്നു” എന്നു പറഞ്ഞു. ഉടനെ ഉണ്ണി “എന്നാൽ അപ്രകാരം ഒരു പ്രമാണം കൂടി തരണം. അല്ലാഞ്ഞാൽ എനിക്കൊരുറപ്പില്ലല്ലോ” എന്നറിയിച്ചു. രാജാവു് ഇതുകേട്ടു് ഉടനെ തന്റെ മന്ത്രിയായ പുതിയിടത്തിൽ ഉണ്യാതിരിയെ വരുത്തി മേൽപറഞ്ഞ പ്രകാരം അനുവദിച്ചതായി ഒരു നീട്ടെഴുതിക്കൊണ്ടു വരുവാൻ ആജ്ഞാപിച്ചു. ബുദ്ധിമാനായ മന്ത്രി ഇതു കേട്ടു രാജാവിനോടു സ്വകാര്യമായിട്ടു് “ഇതിൽ എന്തോ ചതിയുണ്ടെന്നാണു് തോന്നുന്നതു്. ഈ ഉണ്ണിക്കു് ഇപ്രകാരം ഒരു പുരയിടം കൊടുക്കാനനുവദിച്ചാൽ വാമനമൂർത്തിക്കു മൂന്നടി ഭൂമി കൊടുത്ത മഹാബലിക്കു പറ്റിയതുപോലെ, പറ്റിയേക്കും. ഈ ഉണ്ണി ഒട്ടും കുറഞ്ഞവനല്ലെന്നു് അദ്ദേഹത്തിന്റെ മുഖലക്ഷണങ്ങൾ കൊണ്ടു തന്നെ സ്പഷ്ടമാകുന്നുണ്ടു്” എന്നറിയിച്ചു. രാജാവു് മന്ത്രിയുടെ ഉപദേശത്തെ അത്ര സാരമുള്ളതായി ഗണിച്ചില്ല. ഉടനെ മന്ത്രി നീട്ടെഴുതിക്കൊണ്ടുവരികയും രാജാവു് ഒപ്പും മുദ്രയുംവെച്ചു നീട്ടു് ഉണ്ണിക്കു കൊടുത്തയയ്ക്കുകയും ചെയ്തു. അതിന്റെ പിറ്റേദിവസം രാവിലെ ആ ബ്രഹ്മചാരി ഒരു ഉടവാളുമായി പുറപ്പെട്ടു് അക്കാലത്തു കുമാരനല്ലൂർ പടിഞ്ഞാറ്റുംഭാഗമെന്നു പറഞ്ഞുവന്നിരുന്ന പ്രദേശത്തിനു ചുറ്റും ആ വാളുകളുകൊണ്ടു് ഓരോന്നു് വെട്ടിക്കൊണ്ടു് ഒരു പ്രദക്ഷിണമായിട്ടു വന്നു. ഒരു ദിവസം കൊണ്ടു വെട്ടിയെടുക്കാവുന്ന സ്ഥലം എടുത്തുകൊള്ളാനാണല്ലോ തെക്കുംകൂർ രാജാവു് പ്രമാണം കൊടുത്തിരിക്കുന്നതു്. അതിനാൽ മേൽപ്പറഞ്ഞ പ്രകാരം വെട്ടിയെടുത്ത ഊരു് (ദേശം) ആകയാൽ ആ ദേശത്തിനു് ‘ഉടവാളൂരു്’ എന്ന പേരിടുകയും ചെയ്തു. ഉടവാളൂരു് എന്നുള്ളതു് കാലക്രമേണ ‘കുടമാളൂരു്’ എന്നായിത്തീർന്നു. ഇപ്പോഴും ആ പ്രദേശത്തിനു കുടമാളൂർ എന്നുതന്നെ പേർ വിളിച്ചു വരുന്നു. പിന്നെ അവിടെ ഒരു ഭവനം പണിയിക്കുകയും ആ പ്രദേശത്തിനു ചുറ്റും ഒരു കോട്ടകെട്ടിക്കുകയും ചെയ്തു് ആ ഉണ്ണി തന്റെ മാതാവോടുകൂടി സ്ഥിരതാമസം അവിടെ ആക്കുകയും ചെയ്തു. ഭടന്മാർ ഓരോ സ്ഥലങ്ങളിൽക്കേറി കൊള്ളചെയ്തു കൊണ്ടുവന്ന അളവറ്റ ധനംകൊണ്ടു് അദ്ദേഹത്തിനു സമ്പാദ്യവും ധാരാളമായി. അങ്ങനെ ആ ദേശത്തിന്റെ ആധിപത്യത്തോടും രാജപദവിയോടും കൂടി ആ ഉണ്ണി സൈന്യസമേതം അവിടെ താമസിച്ചു തുടങ്ങിയ കാലം മുതൽ അദ്ദേഹത്തെ എല്ലാവരും പുളിക്കൽച്ചെമ്പകശ്ശേരിയിലെ കൊച്ചുതമ്പുരാൻ എന്നു വിളിച്ചുതുടങ്ങി. അനന്തരം അദ്ദേഹത്തിന്റെ സമാവർത്തനം കഴിയുകയും ഇല്ലപ്പേരിൽ ‘പുളിക്കൽ’ എന്നുണ്ടായിരുന്നതു് ലോപിച്ചുപോവുകയും അദ്ദേഹത്തെ എല്ലാവരും ‘ചെമ്പകശ്ശേരിത്തമ്പുരാൻ’ എന്നും ‘ചെമ്പകശ്ശേരിരാജാവു്’ എന്നും പറഞ്ഞുതുടങ്ങുകയും ചെയ്തു. ഇങ്ങനെ ചെമ്പകശ്ശേരിനമ്പൂരി ചെമ്പകശ്ശേരി രാജാവായിത്തീർന്നു.
+
കോഴിക്കോട്ടുരാജാവിന്റെ പരിഹാസവചനം കേട്ടു് കൂടെയുണ്ടായിരുന്ന വിദ്വാന്മാർ വളരെ ലജ്ജിച്ചു് രാജകുമാരനെയും കൂട്ടിക്കൊണ്ടു തിരിച്ചുപോന്നു കോട്ടയത്തെത്തി വിവരം രാജ്ഞിയെ അറിയിച്ചു. ഇതുകേട്ടപ്പോൾ രാജ്ഞിക്കുണ്ടായ വ്യസനവും ലജ്ജയും ഇത്രമാത്രമാണെന്നു പറയേണ്ടതില്ലല്ലോ. ഞാനെന്താണു് ചെയ്യേണ്ടതെന്നു ചോദിച്ചതിനു് താൻ ദീർഘം കൂട്ടി ഉച്ചരിച്ചാൽ മതി എന്നുള്ള ആ മറുപടി എത്രയോ ഹാസ്യസൂചകമായിരിക്കുന്നു. ഇതിലധികം അവമാനം ഇനി വംശത്തിലുള്ളവർക്കു് സിദ്ധിച്ചിട്ടില്ല. ഇപ്പോൾ കുമാരൻ നിമിത്തമാണല്ലോ ഇതിനു സംഗതിയായതു്. ഇങ്ങനെയുള്ള പുത്രൻ ഉണ്ടായിരുന്നിട്ടു യാതൊരു പ്രയോജനവുമില്ല എന്നിങ്ങനെ വിചാചിച്ചു് വ്യസനാകുലയായ രാജ്ഞി തന്റെ പുത്രനെ പിടിച്ചുകെട്ടി കുമാരധാരയിൽ കൊണ്ടുപോയി ഇടുന്നതിനു് ഉടനെ രാജഭടന്മാർക്കു കല്പന കൊടുത്തു. അവർ തൽക്ഷണം അപ്രകാരം ചെയ്കയും ചെയ്തു.
  
അനന്തരം ആ ഭടന്മാർ വേമ്പനാട്ടുകായലിന്റെ പടിഞ്ഞാറെക്കര ‘വേമ്പനാട്ടു’ രാജാവിന്റെ അധീനത്തിലിരുന്ന അമ്പലപ്പുഴനാട്ടുമ്പുറം, ആ രാജാവിനെ ജയിച്ചു കൈവശപ്പെടുത്തുകയും ചെമ്പകശ്ശേരിരാജാവിന്റെ സ്ഥിരതാമസവും രാജധാനിയും അവിടെയാക്കുകയും ചെയ്തു. അതിനാൽ ആ പ്രദേശത്തിനു ‘ചെമ്പകശ്ശേരി രാജ്യം’ എന്നു നാമം സിദ്ധിച്ചു.
+
[[File:chap2pge7.png|left|500px]]
  
ചെമ്പകശ്ശേരിരാജാവായിത്തീർന്ന നമ്പൂരി വിവാഹം കഴിച്ചു കുടി വെച്ചതു കുടമാളൂർ മഠത്തിൽത്തന്നെയാണു് (ചെമ്പകശ്ശേരിരാജാവിന്റെ ഭവനത്തിനു ‘മഠം’ എന്നാണു പറഞ്ഞുവന്നിരുന്നതു്).
+
കുമാരധാര എന്നു പറയുന്നതു് കോട്ടയത്തു തന്നെയുള്ള ഒരു അരുവിയുടെ വെള്ളച്ചാട്ടമുള്ള പുണ്യസ്ഥലത്തിന്റെ പേരാണു്. അവിടെ ഒരു മലയുടെ മുകളിൽ നിന്നും തുമ്പിക്കെവണ്ണത്തിൽ സദാ, യാതൊരു പ്രതിബന്ധവും കൂടാതെ, ഒരു വെള്ളച്ചാട്ടമുണ്ടു്. അതിന്റെ ഉദ്ഭവസ്ഥാനത്തുനിന്നു് ഉദ്ദേശം പതിറ്റാൾ താഴ്ചയിലാണു് അതു് ചെന്നു വീഴുന്നതു്. അവിടെ മാത്രനേരം കിടന്നാൽ ഏതു പ്രാണിയും മരംപോലെ ആയിപ്പോകും. നേരത്തോടു നേരം അവിടെ കിടന്നിട്ടു് മരിക്കാതെ ജീവിച്ചു കേറുന്നതിനു് സംഗതിയായാൽ എത്ര മൂടന്മാരായ മനു‌ഷ്യനും അതിവിദ്വാനും ഒരു നല്ല കവിയുമായിത്തീരും. അങ്ങനെയാണു് സ്ഥലത്തിന്റെ മാഹാത്മ്യം. പക്ഷേ, നാഴിക തികചു കിടന്നാൽ ഏതൊരുത്തനായാലും മരിച്ചുപോകുമെന്നുള്ളതും തീർച്ചയാണു്.
  
പുളിക്കൽച്ചെമ്പകശ്ശേരിനമ്പൂരി കുമാരനല്ലൂർ ക്ഷേത്രത്തിൽ ഒരു ഊരാൺമക്കാരനായിരുന്നു. അദ്ദേഹം തന്റെ ഭടന്മാരെക്കൊണ്ടു് കൊള്ളയും ഹിംസയും ചെയ്യിച്ച ഇല്ലങ്ങളിലെ നമ്പൂരിമാരും ക്ഷേത്രത്തിൽ ഊരാൺമക്കാരനായിരുന്നു. ഊരാൺമക്കാരായ നമ്പൂരിമാരെ അദ്ദേഹം ഇപ്രകാരം ദ്രോഹിക്കുക നിമിത്തം ശേഷമുള്ള ഊരാളരായ നമ്പൂരിമാർകൂടി ഇദ്ദേഹത്തിന്റെ ഊരാൺമസ്ഥാനം വേണ്ടെന്നു വയ്ക്കുകയും അദ്ദേഹത്തെ മേലാൽ ക്ഷേത്രത്തിൽ കടത്തിക്കൂടാ എന്നു നിശ്ചയിക്കുകയും ചെയ്തു. എന്നുമാത്രവുമല്ല, പുളിക്കൽച്ചെമ്പകശ്ശേരി നമ്പൂരിക്കു കുമാരനല്ലൂർക്ഷേത്രത്തിന്റെ വടക്കെനടയിൽ മതിൽപു\-റത്തു് മതിലിനോടു ചേർന്നു് ഒരു മഠമുണ്ടായിരുന്നതു് ശേഷമുള്ള നമ്പൂരിമാർ തീവയ്പിച്ചു ഭസ്മമാക്കിക്കളയുകയും ചെയ്തു. ആ മഠമിരുന്ന പുരയിടത്തിനു് ഇന്നും ‘പുളിക്കൽമഠത്തിൽ പുരയിടം’ എന്നാണു പേരു് പറഞ്ഞുവരുന്നതു്. ചെമ്പകശ്ശേരിത്തമ്പുരാൻ ബ്രഹ്മചാരിയായിരുന്ന കാലത്തു കുമാരനല്ലൂർ ക്ഷേത്രത്തിലെ ഊരാൺമക്കാരായ നമ്പൂരിമാരെ ദ്രോഹിക്കുകയാൽ കുമാരനല്ലൂർ ഭഗവതിയുടെ അനിഷ്ടം നിമിത്തം കാലാന്തരത്തിൽ അദ്ദേഹത്തിനു പലവിധത്തിലുള്ള അനർത്ഥങ്ങളുണ്ടായിത്തുടങ്ങി. അനർത്ഥഹേതു അനിഷ്ടമാണെന്നും അതിനു കുമാരനല്ലൂർ നടയിൽ വിളിച്ചുചൊല്ലിപ്രായശ്ചിത്തം ചെയ്യുകയും ഒരാനയെ നടയ്ക്കിരുത്തുകയും ചെയ്താലല്ലാതെ നിവൃത്തിയുണ്ടാതല്ലെന്നും പ്രശ്നക്കാർ വിധിക്കുകയാൽ തമ്പുരാൻ അപ്രകാരം ചെയ്യുന്നതിനായി കുമാരനല്ലൂർ ചെന്നു എങ്കിലും അദ്ദേഹം മതിൽക്കകത്തു കടക്കുന്നതിനു് ഊരാൺമക്കാരായ നമ്പൂരിമാർ അനുവദിച്ചില്ല. ഒടുക്കം ചെമ്പകശ്ശേരിത്തമ്പുരാൻ മതിൽക്കു പുറത്തുനിന്നു പ്രായശ്ചിത്തം ചെയ്യുകയും നടയ്ക്കിരുത്താനായി കൊണ്ടുചെന്നിരുന്ന ആനയെ ഒരു പൊന്നുന്തലേക്കെട്ടു് കെട്ടിച്ചു മതിൽക്കകത്തേക്കു് അഴിച്ചുവിടുകയും ചെയ്തിട്ടു കുടമാളൂർക്കു് പോവുകയും ചെയ്തു. ആ തലേക്കെട്ടു് ഇന്നും കുമാരനല്ലൂർ ഭണ്ഡാരത്തിലിരിക്കുന്നുണ്ടു്. വിഷുവിനു് കണിവയ്ക്കാനും ഉത്സവകാലത്തും അതു് പുറത്തെടുത്തു് ഉപയോഗിക്കാറുണ്ടു്. അതിൽ ‘ചെമ്പകശ്ശേരിവക’ എന്നു പേരു വെട്ടിയിട്ടുമുണ്ടു്.
+
നമ്മുടെ കഥാനായകനായ രാജകുമാരനെ കുമാരധാരയിൽ കെട്ടിയിട്ടതിന്റെ പിറ്റേദിവസം സമയത്തു ചെന്നെടുത്തു നോക്കിയപ്പോൾ അദ്ദേഹം ദേഹം ആസകലം മരവിച്ചു മിണ്ടാൻപോലും വഹിയാതെ നിശ്ചഷ്ടേനായിരുന്നു എങ്കിലും ശ്വാസം പോയിട്ടില്ലെന്നു് അറികയാൽ രാജഭടന്മാർ എടുത്തു തൽക്ഷണം രാജ്ഞിയുടെ അടുക്കൽ കൊണ്ടുചെന്നു. ഉടനെ രാജ്ഞിയുടെ കല്പനപ്രകാരം അദ്ദേഹത്തിന്റെ തണുപ്പുമാറ്റുന്നതിനു തക്കതായ പ്രതിവിധികൾ ചെയ്തുതുടങ്ങി, എന്തിനു വളരെ പറയുന്നു. കുറച്ചു സമയം തികഞ്ഞപ്പോഴേക്കും രാജകുമാരനു പൂർണ്ണമായും സുഖം സിദ്ധിച്ചു. അതോടുകൂടി ബുദ്ധിയുടെ മാന്ദ്യവും തീർന്നു. അക്ഷരജ്ഞാനംപോലും ഇല്ലാത്ത അദ്ദേഹത്തിനു ബോധം വീണു് നാക്കെടുത്തു സംസാരിക്കാറായപ്പോൾ അദ്ദേഹത്തിന്റെ വചനനദികൾ അമൃതിനെ അതിശയിപ്പിക്കുന്ന മാധുര്യത്തോടുകൂടി കവിതാരൂപേണ പ്രവഹിച്ചുതുടങ്ങി. അപ്പോൾ മാതാവായ രാജ്ഞിക്കും മറ്റുള്ള സകലജനങ്ങൾക്കും ഉണ്ടായ സന്തോ‌ഷവും അത്ഭുതവും ഒക്കെ എന്തു പറയുന്നു!
  
ഇപ്രകാരം ആദ്യം അമ്പലപ്പുഴ രാജാവായിത്തീർന്ന മഹാന്റെ സീമന്തപുത്രനായിരുന്നു അമ്പലപ്പുഴെ ‘പൂരാടം പിറന്ന തമ്പുരാൻ’ എന്നു പ്രസിദ്ധനും സർവജ്ഞനുമായിരുന്ന ഗംഭീരമാനസൻ. അങ്ങനെ നാലോ അഞ്ചോ തലമുറ കഴിഞ്ഞപ്പോഴേക്കും അമ്പഴപ്പുഴരാജ്യം തിരുവിതാംകൂറിലേക്കായി. ഒടുക്കം ആ വംശത്തിൽ ഒരു തമ്പുരാട്ടി മാത്രം ശേഷിക്കുകയും ആ തമ്പുരാട്ടി പത്തുപതിനഞ്ചു കൊല്ലം മുമ്പേ കുടമാളൂർ മഠത്തിൽവെച്ചു് തീപ്പെട്ടുപോവുകയും ചെയ്തു. ഇപ്പോൾ അവിടെയുള്ളവർ ‘വേലിയാംകോൽ’ എന്നൊരു നമ്പൂരിയുടെ ഇല്ലത്തു നിന്നു് ഇവിടെ ദത്തുകേറിയവരും അവരുടെ സന്താനങ്ങളുമാണു്. അമ്പലപ്പുഴരാജാവിന്റെ സ്ഥാനം ഇപ്പോൾ വഹിച്ചുപോരുന്നതു് (ക്ഷേത്രകാര്യങ്ങൾക്കു മാത്രം) തിരുവിതാംകൂർ മഹാരാജാവുതിരുമനസ്സിലെ പ്രതിനിധിയായിട്ടു കുടമാളൂർ തെക്കേടത്തു ഭടതിരിപ്പാടവർകളാണു്.
+
പിന്നെ അതിയോഗ്യനായ ഒരു ശാസ്ത്രികൾ ആ രാജകുമാരനെ യഥാക്രമം വിദ്യാഭ്യാസം ചെയ്യിക്കുകയും കുറഞ്ഞൊരു കാലംകൊണ്ടു് അദ്ദേഹം സകലശാസ്ത്ര പാരദൃശ്വാവും ഒരു പ്രസിദ്ധ കവിയുമായി ത്തീരുകയും ചെയ്തു. ഇദ്ദേഹമാണു് കോട്ടയം കഥകൾ എന്നു പ്രസിദ്ധമായ നാലാട്ടക്കഥകളുടെ നിർമ്മാതാവു്.
 +
<poem>
 +
മന്ദോത്കണ്ഠാഃ കൃതാസ്തേന ഗുണാധികതയാ ഗുര
 +
: ഫലേന സഹകാരസ്യ പു‌ഷ്പോദ്ഗമ ഇവ പ്രജാഃ
 +
</poem>
 +
എന്നു പറഞ്ഞതുപോലെ കോട്ടയത്തു രാജകുടുംബത്തിൽ അതിനുമുമ്പു് ഉണ്ടായിരുന്ന രാജാക്കൻമാരെയെല്ലാരെയുംകാൾ കീർത്തിയോടും പ്രതാപത്തോടുംകൂടി വേണ്ടുംവണ്ണം രാജ്യപരിപാലനവും ചെയ്തു് ഇദ്ദേഹം സുഖമാകുംവണ്ണം വസിച്ചു. ഈ കോട്ടയത്തു തമ്പുരാൻ ഒറ്റശ്ലോകങ്ങളായിട്ടും മറ്റും അനേകം കൃതികൾ ഉണ്ടാക്കീട്ടുണ്ടെങ്കിലും മേൽപ്പറഞ്ഞ നാലാട്ടക്കഥകളോളം പ്രസിദ്ധിയും പ്രചാരവും മറ്റൊന്നിനുമില്ല.
 +
 
 +
ഇദ്ദേഹം ഒന്നാമതുണ്ടാക്കിയ ആട്ടക്കഥ ബകവധമാണു്. ഇതു് ഉണ്ടാക്കിത്തീർത്ത ഉടനെ ഗുരുനാഥനെ കാണിച്ചു. അപ്പോൾ അദ്ദേഹം മുഴുവൻ വായിച്ചു നോക്കീട്ടു് &ldquo;ഇതു സ്ത്രീകൾക്കു കൈകൊട്ടിക്കളിക്കു് വളരെ നന്നായിരിക്കുന്നു&rdquo; എന്നു പറഞ്ഞു. ഇതുകേട്ടപ്പോൾ തന്റെ കവിതയ്ക്കു ഗാംഭീര്യവും അർത്ഥപുഷ്ടിയും മതിയായില്ലെന്നാണു് ഗുരുനാഥന്റെ അഭിപ്രായമെന്നു തമ്പുരാനു മനസ്സിലായി. ഇനി അങ്ങനെ പോരാ എന്നു വിചാരിച്ചു് പിന്നെ ഉണ്ടാക്കിയതാണു് &ldquo;കിർമ്മീരവധം&rdquo;. അതും തീർന്ന ഉടനെ ഗുരുനാഥനെ കാണിച്ചു. ഗുരുനാഥൻ അതു നോക്കീട്ടു് ഇതു മുമ്പിലത്തെപ്പോലെയല്ല. ഒരു വ്യാഖ്യാനം കൂടെ വേണം. എന്നാൽ പഠിക്കുന്നവർക്കു് വ്യുത്പത്തിയുണ്ടാകാൻ നല്ലതാണു് എന്നു പറഞ്ഞു. ഈ വാക്കിന്റെ സാരം കാഠിന്യം അധികമായിപ്പോയി എന്നാണല്ലോ. അദ്യത്തേതിനു പോരാതെയും പോയി. ഇതിന് അധികമായി. എന്നാൽ ഇനി ഇടമട്ടിലൊന്നു് ഉണ്ടാക്കിനോക്കാം എന്നു വിചാരിച്ചു് മൂന്നാമതു് അദ്ദേഹം ഉണ്ടാക്കിയതാണു് &ldquo;കല്യാണസഗൗന്ധികം&rdquo; ആട്ടകഥ. അതു ഗുരുനാഥൻ കണ്ടിട്ടു് &ldquo;കഥ ഇതായതുകൊണ്ടു് കവി ഒരു സ്ത്രീജിതനാണെന്നു ജനങ്ങൾ പറയും&rdquo; എന്നു പറഞ്ഞു. പാഞ്ചാലിയുടെ വാക്കു കേട്ടു ഭീമസേനൻ കല്യാണസഗൗന്ധികം കൊണ്ടുവരാൻ പോയ കഥയായതുകൊണ്ടാണല്ലോ ഇങ്ങനെ പറഞ്ഞതു്. എന്നാൽ ഇനി ഉർവ്വശിയുടെ അപേക്ഷയെ അർജുനൻ നിരാകരിച്ച കഥ ആയിക്കളയാം എന്നു വിചാരിച്ചു തമ്പുരാൻ നാലാമതു് &ldquo;നിവാതകവചകാലകേയവധം&rdquo; കഥയുണ്ടാക്കിക്കാണിച്ചു. അപ്പോൾ ഗുരുനാഥൻ &ldquo;അതു് ആട്ടക്കാർക്കു് ആടാൻ കൊള്ളാം. ആട്ടം കണ്ടു കൊണ്ടിരിക്കുമ്പോൾ മുറുക്കുള്ളവർക്കു മുറുക്കാനും മൂത്രമൊഴിക്കാൻ പോകേണ്ടവർക്കു് അതിനും സമയം വേണമല്ലോ എന്നു വിചാരിച്ചിട്ടായിരിക്കും വജ്രബാഹുവജ്രകേതുക്കളെക്കൂടെ സൃഷ്ടിച്ചതു്&rdquo; എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ ഈ കവിത ഗുരുനാഥനെ നന്നേ ബോധിച്ചു എന്നു മനസ്സിലാകയാൽ തമ്പുരാനു വളരെ സന്തോ‌ഷമുണ്ടായി.
 +
 
 +
കല്യാണസഗൗന്ധികം ആട്ടകഥയിൽ &ldquo;പഞ്ചസായകനിലയേ&rdquo; എന്നുള്ളതു് അബദ്ധ പ്രയോഗമാണെന്നു ഗുരുനാഥൻ പറയുകയും എന്നാൽ അതു് അവിടുന്നു തന്നെ മാറ്റിതരണമെന്നു തമ്പുരാൻ അപേക്ഷിക്കുകയും ഗുരുനാഥൻ വളരെക്കാലം വിചാരിച്ചിട്ടും അത്രയും ഭംഗിയുള്ള ഒരു പദം അതിനു പകരം അവിടെ ചേർക്കാൻ കഴിയായ്കയാൽ ഒടുക്കം അതുതന്നെ മതിയെന്നു സമ്മതിക്കുകയും ചെയ്തതായി കേട്ടിട്ടുണ്ടു്. പിന്നെ &ldquo;ബകവധം&rdquo; ആട്ടകഥയിൽ &ldquo;കാടേ ഗതി നമുക്കു്&rdquo; എന്നുള്ള പ്രയോഗത്തിൽ അറം വരികയാലാണു് ടിപ്പുസുൽത്താനെ ഭയപ്പെട്ടു നാടുവിട്ടു കാടുകേറുന്നതിനും രാജ്യം കൈവിട്ടുപോകുന്നതിനും സംഗതിയായതെന്നും കേൾവിയുണ്ടു്. ഇങ്ങനെ തമ്പുരാനെപ്പറ്റി അനേകം സംഗതികൾ പറയാനുണ്ടു്. വിസ്തരഭയത്താൽ ചുരുക്കുന്നു.
 +
 
 +
പ്രസിദ്ധനായ കോട്ടയത്തു തമ്പുരാൻ മഹാകവിയായ മേൽപ്പത്തൂർ നാരായണഭട്ടതിരിയുടെ കാലത്തു ജീവിച്ചിരുന്നതായി പറയപ്പെടുന്നു.
 +
 
 +
രാജാധിപത്യം ഇല്ലെങ്കിലും കോട്ടയത്തു രാജകുടുംബവംശക്കാർ ഇന്നും ഉണ്ടു്. ബ്രിട്ടീ‌ഷ് ഗവർമ്മേണ്ടിൽനിന്നു് മാലിഖാനും പറ്റി പൂർവ്വസ്ഥാനമായ കോട്ടയത്തുതന്നെ താമസിച്ചുവരുന്നു.
 
{{SFN/Aim}}
 
{{SFN/Aim}}

Revision as of 05:23, 14 August 2017

കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

കോട്ടയത്തു് രാജാവു്

കോട്ടയത്തുരാജകുടുംബം ബ്രിട്ടീ‌ഷുമലബാറിന്റെ വടക്കേ അറ്റത്തുള്ള താലൂക്കുകളിൽ ഒന്നാ­യ കോട്ടയം താലൂക്കിലാകുന്നു. ഈ കുടുംബത്തിലുള്ള സ്ത്രീപുരു‌ഷന്മാർ യഥാകാലം വിദ്യാഭ്യാസം ചെയ്തുകൊണ്ടിരുന്നതിനാൽ മുൻകാലങ്ങളിൽ അവിടെ വിദ്വാന്മാരല്ലാതെ ഉണ്ടായിരിക്ക പതിവില്ല. എങ്കിലും ഒരുകാലത്തു് ആ രാജകുടുംബത്തിൽ കേവലം മന്ദബുദ്ധിയായ ഒരു രാജകുമാരൻ അഭൂതപൂർവമായി സംഭവിക്കുന്നതിനിടയായി. അദ്ദേഹത്തിന്റെ ചരിത്രത്തെക്കുറിച്ചാണു് കുറഞ്ഞൊന്നു് ഇവിടെ പ്രസ്താവിക്കാൻ പോകുന്നതു്.

അക്കാലത്തു് ആ രാജകുടുംബത്തിൽ രാജാധിപത്യം ഉണ്ടായിരുന്നതിനാലും വേറെ പുരു‌ഷ­ന്മാർ അവിടെ ഇദ്ദേഹത്തെക്കാൾ മൂത്തവരായി ഇല്ലാതെയിരുന്നതുകൊണ്ടും ഈ രാജകുമാരനെ ബാല്യകാലത്തിൽ സാധാരണയായി അധികം താല്പര്യത്തോടുകൂടി വിദ്യാഭ്യാസം ചെയ്യിച്ചു എങ്കിലും തന്നിമിത്തം യാതൊരു ഫലവുമുണ്ടായില്ല. രാജ്യഭാരം വഹിക്കേണ്ട ചുമതലക്കാരനായ നമ്മുടെ കഥാനായകൻ കേവലം മൃതപ്രായമായിത്തന്നെ വളർന്നുവന്നു. അത്യന്തം വിദു‌ഷിയായ ഒരു രാജ്ഞിയുടെ പുത്രനും ആ മാതാവിനാൽ യഥോചിതം വളർത്തപ്പെട്ടയാളും സകലശാസ്ത്രപാരംഗതന്മാരായ പണ്ഡിതവര്യന്മാരാൽ യഥാകാലം അതിശ്രദ്ധയോടുകൂടി ശിക്ഷിക്കപ്പെട്ടയാളുമായ ഈ രാജകുമാരൻ, മന്ദബുദ്ധികളെ എത്രതന്നെ ജാഗ്രതയോടുകൂടി വിദ്യാഭ്യാസം ചെയ്യിച്ചാലും യാതൊരു പ്രയോജനവും ഉണ്ടാകുന്നതല്ലെന്നുള്ളതിലേയ്ക്കു് നല്ലൊരു ദൃഷ്ടാന്തമായിരുന്നു.

ഈ രാജകുമാരനു് ഏകദേശം പതിനാറു വയസ്സു പ്രായമായ സമയം അയൽരാജ്യാധിപൻ ആയ അന്നത്തെ കോഴിക്കോട്ടു് സാമൂതിരിപ്പാടുതമ്പുരാൻ തീപ്പെട്ടു. ഈ രണ്ടു രാജകുടുംബാംഗങ്ങളും തമ്മിൽ മുമ്പിനാലെ വളരെ ബന്ധുത്വത്തോടുകൂടിയ സ്ഥിതിയാകയാൽ ഇങ്ങനെയുള്ള അവസരങ്ങളിൽ അടിയന്തിരം അന്വേ‌ഷിക്കാനായി പരസ്പരം പോവുക പതിവുണ്ടു്. അങ്ങനെ പോവുകയോ വരികയോ ചെയ്താൽ രണ്ടു സ്ഥലത്തുള്ള രാജാക്കന്മാരും നല്ല വ്യുത്പന്നന്മാരായിരിക്കുന്നതിനാൽ അവരുടെ പരസ്പര സംഭാ‌ഷണം ഗീർവാണ­ഭാ‌ഷ­യി­ലാണു് പതിവു്. അതിനാൽ സാമൂതിരിപ്പാടുതമ്പുരാൻ തീപ്പെട്ടുപോയി എന്നുള്ള വർത്തമാനം കേട്ടപ്പോഴേക്കും ഈ രാജകുമാരന്റെ അമ്മയായ രാജ്ഞിക്കു് അപരിമിതമായ മനസ്താപം സംഭവിച്ചു. സാമൂതിരിപ്പാടു് തീപ്പെട്ടിരിക്കുന്ന സ്ഥിതിക്കു് അടിയന്തിരം അന്വേ‌ഷിക്കു­ന്നതിനു് കീഴ്മര്യാദപ്രകാരം ഒരാൾ പോകാതെയിരുന്നാൽ അതു് ലൗകികത്തിനും വേഴ്ചയുടെ സ്ഥിതിക്കും വളരെ പോരാത്തതാണു്. പോവുകയെന്നുവെച്ചാൽ ഏകദേശം പുരു‌ഷ പ്രായം തികഞ്ഞിട്ടു് ഈ മൂടന്മാഗ്രസരനായ കുമാരനല്ലാതെ ആരുമില്ലതാനും. ഇയ്യാൾ അവിടെ ചെന്നാൽ വല്ലതുമൊരു വാക്കു് ഗീർവാണത്തിൽ സംസാരിക്കണമെങ്കിൽ അറിഞ്ഞുകൂടാ. അവർ വല്ലതും പറഞ്ഞെങ്കിൽ അതു മനസ്സിലാവുകയുമില്ല. ഈശ്വരാ! ഞാൻഎന്താണു വേണ്ടതു്? വലിയ കഷ്ടമായിത്തീർന്നുവല്ലോ എന്നിങ്ങനെ വിചാരിച്ചു രാജ്ഞി വ്യസനിച്ചു. ഒടുക്കം ഒരു വാക്കു് ചോദിച്ചാൽ മതിയെന്നും പിന്നെ വേണ്ടുന്നതൊക്കെ പറയുന്നതിനു നല്ല വിദ്വാന്മാരായ ചില ആളുകളെ കൂടെ അയയ്ക്കാമെന്നും രാജകുമാരൻ ഗാംഭീര്യം നടിച്ചിരുന്നുകൊള്ളട്ടെ എന്നും മറ്റും തീർച്ചപ്പെടുത്തി. അപ്പോൾ തന്റെ പുത്രനെ അടുക്കൽ ഇരുത്തി കോഴിക്കോട്ടു ചെന്നാൽ ചോദിക്കേണ്ടതായ “മയാ കിം കർത്തവ്യം” എന്ന ഒരു വാക്യം ഉരുവിടുവിച്ചുതുടങ്ങി. അങ്ങനെ മൂന്നു് അഹോരാത്രം ഉരുവിട്ടപ്പോഴേക്കും അതു രാജകുമാരനു് ഒരു വിധം പാഠമായി. പിന്നെയും അധികം താമസിച്ചാൽ പുല കഴിയുന്നതിനു മുമ്പായി അവിടെ ചെന്നു കാണുന്നതിനു ദിവസം മതിയാകാതെ ഇരുന്നതിനാൽ അവിടെ എത്തുന്നതുവരെ ഈ വാക്യം ഉരുവിട്ടു കൊള്ളുന്നതിനു് തന്റെ പുത്രനോടും ശേ‌ഷം വേണ്ടുന്ന കാര്യങ്ങളെല്ലാം മറ്റു ചില വിദ്വാന്മാരോടും പറഞ്ഞുറപ്പിച്ചു് രാജ്ഞി യാത്ര അയയ്ക്കുകയും ചെയ്തു.

പരിവാരസമേതം രാജകുമാരനെയും കൊണ്ടു് അതിവിദ്വാന്മാരായ ചില യോഗ്യന്മാർ പുറപ്പെട്ടു. കോഴിക്കോട്ടെത്തുന്നതുവരെ ഇവർ ഈ വാക്യം ഇടവിടാതെ പറഞ്ഞുകൊടുക്കുകയും രാജകുമാരൻ ഉരുവിടുകയും ചെയ്തു. അവിടെ എത്തിയ ഉടൻ തന്നെ സാമൂതിരിസ്ഥാനം ഏറ്റു നാടുവാഴാനിരിക്കുന്ന ആളായ ഇളംകൂറു രാജാവു് വന്നു് യഥോചിതം എതിരേറ്റുകൊണ്ടുപോയി സൽക്കരിച്ചിരുത്തി. ഉടനെ രാജകുമാരൻ തന്റെ അമ്മ ഉപദേശിച്ചിരുന്നതും താൻ അതുവരെ ഉരുവിട്ടുകൊണ്ടിരുന്നതുമായ ആ വാക്യം പോലും ശരിയായി പറയാൻ കഴിയാതെ “മയ കിം കർത്തവ്യം” എന്നു ചോദിച്ചു. രാജകുമാരൻ മയാ എന്നുള്ളതിന്റെ ദീർഘം കൂടാതെ അബദ്ധമായി പറഞ്ഞതുകൊണ്ടു് ഇദ്ദേഹം ഒരു മൂടന്മനാണെന്നും മയാ (എന്നാൽ) കിം (എന്തു്) കർത്തവ്യം (ചെയപ്പെടേണ്ടതു്) എന്നാണു് ഇദ്ദേഹത്തിന്റെ ചോദ്യത്തിന്റെ താല്പര്യമെന്നും മനസ്സിലാവുകയാൽ കോഴിക്കോട്ടു് രാജാവു് പരിഹാസമായിട്ടു് “ദീർഘോച്ചാരണം കർത്തവ്യം” എന്നു മറുപടി പറഞ്ഞു. ബന്ധുക്കളായിട്ടുള്ളവർ അടിയന്തിരം അന്വേ‌ഷിക്കാനായി ചെല്ലുന്ന സമയം “ഞാനിപ്പോൾ ഇവിടെ എന്തു സഹായമാണു് ചെയ്യേണ്ടതു്? ആവശ്യമുള്ളതിനെ പറഞ്ഞാൽ എന്തും ചെയ്യാൻ തയ്യാറാണു്” എന്നു വേണമല്ലോ പറയാൻ എന്നു വിചാരിച്ചാണു് രാജ്ഞി ആ അർത്ഥം വരത്തക്കതായ ഈ ചെറിയ വാക്യം പഠിപ്പിച്ചുവിട്ടതു്. പക്ഷേ, അതിങ്ങനെ പരിണമിച്ചു.

കോഴിക്കോട്ടുരാജാവിന്റെ പരിഹാസവചനം കേട്ടു് കൂടെയുണ്ടായിരുന്ന വിദ്വാന്മാർ വളരെ ലജ്ജിച്ചു് രാജകുമാരനെയും കൂട്ടിക്കൊണ്ടു തിരിച്ചുപോന്നു കോട്ടയത്തെത്തി വിവരം രാജ്ഞിയെ അറിയിച്ചു. ഇതുകേട്ടപ്പോൾ രാജ്ഞിക്കുണ്ടായ വ്യസനവും ലജ്ജയും ഇത്രമാത്രമാണെന്നു പറയേണ്ടതില്ലല്ലോ. ഞാനെന്താണു് ചെയ്യേണ്ടതെന്നു ചോദിച്ചതിനു് താൻ ദീർഘം കൂട്ടി ഉച്ചരിച്ചാൽ മതി എന്നുള്ള ആ മറുപടി എത്രയോ ഹാസ്യസൂചകമായിരിക്കുന്നു. ഇതിലധികം അവമാനം ഇനി ഈ വംശത്തിലുള്ളവർക്കു് സിദ്ധിച്ചിട്ടില്ല. ഇപ്പോൾ ഈ കുമാരൻ നിമിത്തമാണല്ലോ ഇതിനു സംഗതിയായതു്. ഇങ്ങനെയുള്ള പുത്രൻ ഉണ്ടായിരുന്നിട്ടു യാതൊരു പ്രയോജനവുമില്ല എന്നിങ്ങനെ വിചാചിച്ചു് വ്യസനാകുലയായ രാജ്ഞി തന്റെ പുത്രനെ പിടിച്ചുകെട്ടി കുമാരധാരയിൽ കൊണ്ടുപോയി ഇടുന്നതിനു് ഉടനെ രാജഭടന്മാർക്കു കല്പന കൊടുത്തു. അവർ തൽക്ഷണം അപ്രകാരം ചെയ്കയും ചെയ്തു.

Chap2pge7.png

കുമാരധാര എന്നു പറയുന്നതു് കോട്ടയത്തു തന്നെയുള്ള ഒരു അരുവിയുടെ വെള്ളച്ചാട്ടമുള്ള പുണ്യസ്ഥലത്തിന്റെ പേരാണു്. അവിടെ ഒരു മലയുടെ മുകളിൽ നിന്നും തുമ്പിക്കെവണ്ണത്തിൽ സദാ, യാതൊരു പ്രതിബന്ധവും കൂടാതെ, ഒരു വെള്ളച്ചാട്ടമുണ്ടു്. അതിന്റെ ഉദ്ഭവസ്ഥാനത്തുനിന്നു് ഉദ്ദേശം പതിറ്റാൾ താഴ്ചയിലാണു് അതു് ചെന്നു വീഴുന്നതു്. അവിടെ മാത്രനേരം കിടന്നാൽ ഏതു പ്രാണിയും മരംപോലെ ആയിപ്പോകും. നേരത്തോടു നേരം അവിടെ കിടന്നിട്ടു് മരിക്കാതെ ജീവിച്ചു കേറുന്നതിനു് സംഗതിയായാൽ എത്ര മൂടന്മാരായ മനു‌ഷ്യനും അതിവിദ്വാനും ഒരു നല്ല കവിയുമായിത്തീരും. അങ്ങനെയാണു് ആ സ്ഥലത്തിന്റെ മാഹാത്മ്യം. പക്ഷേ, നാഴിക തികചു കിടന്നാൽ ഏതൊരുത്തനായാലും മരിച്ചുപോകുമെന്നുള്ളതും തീർച്ചയാണു്.

നമ്മുടെ കഥാനായകനായ രാജകുമാരനെ കുമാരധാരയിൽ കെട്ടിയിട്ടതിന്റെ പിറ്റേദിവസം ആ സമയത്തു ചെന്നെടുത്തു നോക്കിയപ്പോൾ അദ്ദേഹം ദേഹം ആസകലം മരവിച്ചു മിണ്ടാൻപോലും വഹിയാതെ നിശ്ചഷ്ടേനായിരുന്നു എങ്കിലും ശ്വാസം പോയിട്ടില്ലെന്നു് അറികയാൽ രാജഭടന്മാർ എടുത്തു തൽക്ഷണം രാജ്ഞിയുടെ അടുക്കൽ കൊണ്ടുചെന്നു. ഉടനെ രാജ്ഞിയുടെ കല്പനപ്രകാരം അദ്ദേഹത്തിന്റെ തണുപ്പുമാറ്റുന്നതിനു തക്കതായ പ്രതിവിധികൾ ചെയ്തുതുടങ്ങി, എന്തിനു വളരെ പറയുന്നു. കുറച്ചു സമയം തികഞ്ഞപ്പോഴേക്കും രാജകുമാരനു പൂർണ്ണമായും സുഖം സിദ്ധിച്ചു. അതോടുകൂടി ബുദ്ധിയുടെ മാന്ദ്യവും തീർന്നു. അക്ഷരജ്ഞാനംപോലും ഇല്ലാത്ത അദ്ദേഹത്തിനു ബോധം വീണു് നാക്കെടുത്തു സംസാരിക്കാറായപ്പോൾ അദ്ദേഹത്തിന്റെ വചനനദികൾ അമൃതിനെ അതിശയിപ്പിക്കുന്ന മാധുര്യത്തോടുകൂടി കവിതാരൂപേണ പ്രവഹിച്ചുതുടങ്ങി. അപ്പോൾ മാതാവായ രാജ്ഞിക്കും മറ്റുള്ള സകലജനങ്ങൾക്കും ഉണ്ടായ സന്തോ‌ഷവും അത്ഭുതവും ഒക്കെ എന്തു പറയുന്നു!

പിന്നെ അതിയോഗ്യനായ ഒരു ശാസ്ത്രികൾ ആ രാജകുമാരനെ യഥാക്രമം വിദ്യാഭ്യാസം ചെയ്യിക്കുകയും കുറഞ്ഞൊരു കാലംകൊണ്ടു് അദ്ദേഹം സകലശാസ്ത്ര പാരദൃശ്വാവും ഒരു പ്രസിദ്ധ കവിയുമായി ത്തീരുകയും ചെയ്തു. ഇദ്ദേഹമാണു് കോട്ടയം കഥകൾ എന്നു പ്രസിദ്ധമായ നാലാട്ടക്കഥകളുടെ നിർമ്മാതാവു്.

മന്ദോത്കണ്ഠാഃ കൃതാസ്തേന ഗുണാധികതയാ ഗുര
ഫലേന സഹകാരസ്യ പു‌ഷ്പോദ്ഗമ ഇവ പ്രജാഃ

എന്നു പറഞ്ഞതുപോലെ കോട്ടയത്തു രാജകുടുംബത്തിൽ അതിനുമുമ്പു് ഉണ്ടായിരുന്ന രാജാക്കൻമാരെയെല്ലാരെയുംകാൾ കീർത്തിയോടും പ്രതാപത്തോടുംകൂടി വേണ്ടുംവണ്ണം രാജ്യപരിപാലനവും ചെയ്തു് ഇദ്ദേഹം സുഖമാകുംവണ്ണം വസിച്ചു. ഈ കോട്ടയത്തു തമ്പുരാൻ ഒറ്റശ്ലോകങ്ങളായിട്ടും മറ്റും അനേകം കൃതികൾ ഉണ്ടാക്കീട്ടുണ്ടെങ്കിലും മേൽപ്പറഞ്ഞ നാലാട്ടക്കഥകളോളം പ്രസിദ്ധിയും പ്രചാരവും മറ്റൊന്നിനുമില്ല.

ഇദ്ദേഹം ഒന്നാമതുണ്ടാക്കിയ ആട്ടക്കഥ ബകവധമാണു്. ഇതു് ഉണ്ടാക്കിത്തീർത്ത ഉടനെ ഗുരുനാഥനെ കാണിച്ചു. അപ്പോൾ അദ്ദേഹം മുഴുവൻ വായിച്ചു നോക്കീട്ടു് “ഇതു സ്ത്രീകൾക്കു കൈകൊട്ടിക്കളിക്കു് വളരെ നന്നായിരിക്കുന്നു” എന്നു പറഞ്ഞു. ഇതുകേട്ടപ്പോൾ തന്റെ കവിതയ്ക്കു ഗാംഭീര്യവും അർത്ഥപുഷ്ടിയും മതിയായില്ലെന്നാണു് ഗുരുനാഥന്റെ അഭിപ്രായമെന്നു തമ്പുരാനു മനസ്സിലായി. ഇനി അങ്ങനെ പോരാ എന്നു വിചാരിച്ചു് പിന്നെ ഉണ്ടാക്കിയതാണു് “കിർമ്മീരവധം”. അതും തീർന്ന ഉടനെ ഗുരുനാഥനെ കാണിച്ചു. ഗുരുനാഥൻ അതു നോക്കീട്ടു് ഇതു മുമ്പിലത്തെപ്പോലെയല്ല. ഒരു വ്യാഖ്യാനം കൂടെ വേണം. എന്നാൽ പഠിക്കുന്നവർക്കു് വ്യുത്പത്തിയുണ്ടാകാൻ നല്ലതാണു് എന്നു പറഞ്ഞു. ഈ വാക്കിന്റെ സാരം കാഠിന്യം അധികമായിപ്പോയി എന്നാണല്ലോ. അദ്യത്തേതിനു പോരാതെയും പോയി. ഇതിന് അധികമായി. എന്നാൽ ഇനി ഇടമട്ടിലൊന്നു് ഉണ്ടാക്കിനോക്കാം എന്നു വിചാരിച്ചു് മൂന്നാമതു് അദ്ദേഹം ഉണ്ടാക്കിയതാണു് “കല്യാണസഗൗന്ധികം” ആട്ടകഥ. അതു ഗുരുനാഥൻ കണ്ടിട്ടു് “കഥ ഇതായതുകൊണ്ടു് കവി ഒരു സ്ത്രീജിതനാണെന്നു ജനങ്ങൾ പറയും” എന്നു പറഞ്ഞു. പാഞ്ചാലിയുടെ വാക്കു കേട്ടു ഭീമസേനൻ കല്യാണസഗൗന്ധികം കൊണ്ടുവരാൻ പോയ കഥയായതുകൊണ്ടാണല്ലോ ഇങ്ങനെ പറഞ്ഞതു്. എന്നാൽ ഇനി ഉർവ്വശിയുടെ അപേക്ഷയെ അർജുനൻ നിരാകരിച്ച കഥ ആയിക്കളയാം എന്നു വിചാരിച്ചു തമ്പുരാൻ നാലാമതു് “നിവാതകവചകാലകേയവധം” കഥയുണ്ടാക്കിക്കാണിച്ചു. അപ്പോൾ ഗുരുനാഥൻ “അതു് ആട്ടക്കാർക്കു് ആടാൻ കൊള്ളാം. ആട്ടം കണ്ടു കൊണ്ടിരിക്കുമ്പോൾ മുറുക്കുള്ളവർക്കു മുറുക്കാനും മൂത്രമൊഴിക്കാൻ പോകേണ്ടവർക്കു് അതിനും സമയം വേണമല്ലോ എന്നു വിചാരിച്ചിട്ടായിരിക്കും വജ്രബാഹുവജ്രകേതുക്കളെക്കൂടെ സൃഷ്ടിച്ചതു്” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ ഈ കവിത ഗുരുനാഥനെ നന്നേ ബോധിച്ചു എന്നു മനസ്സിലാകയാൽ തമ്പുരാനു വളരെ സന്തോ‌ഷമുണ്ടായി.

കല്യാണസഗൗന്ധികം ആട്ടകഥയിൽ “പഞ്ചസായകനിലയേ” എന്നുള്ളതു് അബദ്ധ പ്രയോഗമാണെന്നു ഗുരുനാഥൻ പറയുകയും എന്നാൽ അതു് അവിടുന്നു തന്നെ മാറ്റിതരണമെന്നു തമ്പുരാൻ അപേക്ഷിക്കുകയും ഗുരുനാഥൻ വളരെക്കാലം വിചാരിച്ചിട്ടും അത്രയും ഭംഗിയുള്ള ഒരു പദം അതിനു പകരം അവിടെ ചേർക്കാൻ കഴിയായ്കയാൽ ഒടുക്കം അതുതന്നെ മതിയെന്നു സമ്മതിക്കുകയും ചെയ്തതായി കേട്ടിട്ടുണ്ടു്. പിന്നെ “ബകവധം” ആട്ടകഥയിൽ “കാടേ ഗതി നമുക്കു്” എന്നുള്ള പ്രയോഗത്തിൽ അറം വരികയാലാണു് ടിപ്പുസുൽത്താനെ ഭയപ്പെട്ടു നാടുവിട്ടു കാടുകേറുന്നതിനും രാജ്യം കൈവിട്ടുപോകുന്നതിനും സംഗതിയായതെന്നും കേൾവിയുണ്ടു്. ഇങ്ങനെ തമ്പുരാനെപ്പറ്റി അനേകം സംഗതികൾ പറയാനുണ്ടു്. വിസ്തരഭയത്താൽ ചുരുക്കുന്നു.

പ്രസിദ്ധനായ കോട്ടയത്തു തമ്പുരാൻ മഹാകവിയായ മേൽപ്പത്തൂർ നാരായണഭട്ടതിരിയുടെ കാലത്തു ജീവിച്ചിരുന്നതായി പറയപ്പെടുന്നു.

രാജാധിപത്യം ഇല്ലെങ്കിലും കോട്ടയത്തു രാജകുടുംബവംശക്കാർ ഇന്നും ഉണ്ടു്. ബ്രിട്ടീ‌ഷ് ഗവർമ്മേണ്ടിൽനിന്നു് മാലിഖാനും പറ്റി പൂർവ്വസ്ഥാനമായ കോട്ടയത്തുതന്നെ താമസിച്ചുവരുന്നു.