close
Sayahna Sayahna
Search

Difference between revisions of "ഐതിഹ്യമാല-59"


 
Line 1: Line 1:
 
__NOTITLE____NOTOC__←  [[കൊട്ടാരത്തിൽ ശങ്കുണ്ണി]]
 
__NOTITLE____NOTOC__←  [[കൊട്ടാരത്തിൽ ശങ്കുണ്ണി]]
 
{{SFN/Aim}}{{SFN/AimBox}}{{DISPLAYTITLE:തൃപ്പൂണിത്തുറക്ഷേത്രത്തിലെ ഉത്സവങ്ങൾ}}
 
{{SFN/Aim}}{{SFN/AimBox}}{{DISPLAYTITLE:തൃപ്പൂണിത്തുറക്ഷേത്രത്തിലെ ഉത്സവങ്ങൾ}}
സന്താനഗോപാലമൂർത്തിയായ തൃപ്പൂണിത്തുറയപ്പന്റെ ക്ഷേത്രത്തിൽ ചിങ്ങം, വൃശ്ചികം, കുംഭം ഈ മാസങ്ങളിലായി ആണ്ടുതോറും മൂന്നു് ഉത്സവങ്ങൾ വീതമാണു് നടത്തിവരുന്നതു്. ഇവയിൽ പ്രസിദ്ധിയും പ്രാധാന്യവും കേമത്തവുമെല്ലാം വൃശ്ചികമാസത്തിലെ ഉത്സവത്തിനാണു്. “തൃപ്പൂണിത്തുറയപ്പന്റെ ഉത്സവം” എന്നുള്ള പേരും ആ ഉത്സവത്തിനു മാത്രമേ ഉള്ളു. ആ ഉത്സവം മുമ്പിനാലേ ഉള്ളതാണു്.  മറ്റുള്ള ഉത്സവങ്ങൾ രണ്ടും മുമ്പിനാലേ ഉള്ളവയല്ല. അവ ഇടക്കാലത്തു് ചില കാരണങ്ങളാൽ ഉണ്ടായിട്ടുള്ളവയാണു്.
+
{{Dropinitial|സ|font-size=4.3em|margin-bottom=-.5em}}ന്താനഗോപാലമൂർത്തിയായ തൃപ്പൂണിത്തുറയപ്പന്റെ ക്ഷേത്രത്തിൽ ചിങ്ങം, വൃശ്ചികം, കുംഭം ഈ മാസങ്ങളിലായി ആണ്ടുതോറും മൂന്നു് ഉത്സവങ്ങൾ വീതമാണു് നടത്തിവരുന്നതു്. ഇവയിൽ പ്രസിദ്ധിയും പ്രാധാന്യവും കേമത്തവുമെല്ലാം വൃശ്ചികമാസത്തിലെ ഉത്സവത്തിനാണു്. “തൃപ്പൂണിത്തുറയപ്പന്റെ ഉത്സവം” എന്നുള്ള പേരും ആ ഉത്സവത്തിനു മാത്രമേ ഉള്ളു. ആ ഉത്സവം മുമ്പിനാലേ ഉള്ളതാണു്.  മറ്റുള്ള ഉത്സവങ്ങൾ രണ്ടും മുമ്പിനാലേ ഉള്ളവയല്ല. അവ ഇടക്കാലത്തു് ചില കാരണങ്ങളാൽ ഉണ്ടായിട്ടുള്ളവയാണു്.
  
 
ചിങ്ങമാസത്തിലെ ഉത്സവത്തിനു് “മൂശാരിയുടെ ഉത്സവം” എന്നാണു് പേരു പറയുന്നതു്. അ ഉത്സവത്തിനു് അങ്ങനെ പേരുവാരാനുള്ള കാരണം താഴെപ്പറയുന്നു.
 
ചിങ്ങമാസത്തിലെ ഉത്സവത്തിനു് “മൂശാരിയുടെ ഉത്സവം” എന്നാണു് പേരു പറയുന്നതു്. അ ഉത്സവത്തിനു് അങ്ങനെ പേരുവാരാനുള്ള കാരണം താഴെപ്പറയുന്നു.

Latest revision as of 10:11, 2 September 2017

കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ന്താനഗോപാലമൂർത്തിയായ തൃപ്പൂണിത്തുറയപ്പന്റെ ക്ഷേത്രത്തിൽ ചിങ്ങം, വൃശ്ചികം, കുംഭം ഈ മാസങ്ങളിലായി ആണ്ടുതോറും മൂന്നു് ഉത്സവങ്ങൾ വീതമാണു് നടത്തിവരുന്നതു്. ഇവയിൽ പ്രസിദ്ധിയും പ്രാധാന്യവും കേമത്തവുമെല്ലാം വൃശ്ചികമാസത്തിലെ ഉത്സവത്തിനാണു്. “തൃപ്പൂണിത്തുറയപ്പന്റെ ഉത്സവം” എന്നുള്ള പേരും ആ ഉത്സവത്തിനു മാത്രമേ ഉള്ളു. ആ ഉത്സവം മുമ്പിനാലേ ഉള്ളതാണു്. മറ്റുള്ള ഉത്സവങ്ങൾ രണ്ടും മുമ്പിനാലേ ഉള്ളവയല്ല. അവ ഇടക്കാലത്തു് ചില കാരണങ്ങളാൽ ഉണ്ടായിട്ടുള്ളവയാണു്.

ചിങ്ങമാസത്തിലെ ഉത്സവത്തിനു് “മൂശാരിയുടെ ഉത്സവം” എന്നാണു് പേരു പറയുന്നതു്. അ ഉത്സവത്തിനു് അങ്ങനെ പേരുവാരാനുള്ള കാരണം താഴെപ്പറയുന്നു.

പണ്ടൊരിക്കൽ തൃപ്പൂണിത്തുറയപ്പന്റെ ബിംബത്തിനു കേടു സംഭവിക്കുകയാൽ ബിംബം മാറി പ്രതിഷ്ഠിക്കേണ്ടതായിവന്നു. അതിലേക്കു് ഒരു ബിംബം വാർക്കുന്നതിനായി ഒരു മൂശാരിയെ ഏല്പിച്ചു. പഞ്ചലോഹങ്ങൾ (സ്വർണ്ണം, വെള്ളി, ചെമ്പു്, പിച്ചള, ഇരുമ്പു്) ചേർത്താണു് ബിംബം വാർക്കുവാൻ ഏർപ്പാടു് ചെയ്തതു്. മൂശാരി ലോഹങ്ങളെല്ലാം കൂട്ടിയുരുക്കി വാർത്തിട്ടു് എല്ലാ ലോഹങ്ങളും ഒരുപോലെ ഉരുകിച്ചേർന്നില്ല. രണ്ടുമൂന്നു പ്രാവശ്യം ഉരുക്കി വാർത്തിട്ടും ശരിയാകായ്കയാൽ മൂശാരി വല്ലാതെ വി‌ഷണ്ണനായിത്തീർന്നു. ഒടുക്കം അദ്ദേഹം ഭക്തിപൂർവ്വം ഭഗവാനെ ദൃഢമായി സ്മരിച്ചു്, “കൂടുകൂടെന്റെ തൃപ്പൂണിതുറയപ്പാ!” എന്നു പറഞ്ഞുകൊണ്ടു് വാർത്തപ്പോൾ എല്ലാം ശരിയായി കൂടിചേരുകയും ആ ബിംബത്തിൽ ആ മൂശാരിയും കൂടിച്ചേർന്നു പോവുകയും ചെയ്തു. അങ്ങനെ ഭഗവത്ഭക്തനായ ആ മൂശാരിക്കു് സായൂജ്യം സിദ്ധിച്ചതിന്റെ സ്മാരകമായി ഒരുത്സവം കൂടിത്തുടങ്ങി. അതിനാൽ ആ ഉത്സവത്തെ “മൂശാരിയുടെ ഉത്സവം” എന്നു് ഇപ്പോൾ പറഞ്ഞുപോരുന്നു.

ഇനി കുംഭമാസത്തിൽ ഉത്സവുമുണ്ടായതിന്റെ കാരണം പറയാം.

കുംഭമാസത്തിലെ ഉത്സവത്തിനു “നങ്ങ(കന്യ)പ്പെണ്ണിന്റെ ഉത്സവം” എന്നാണു് പേരു പറഞ്ഞുവരുന്നതു്. പണ്ടൊരിക്കൽ ഏകാദശി (ഉദയമ്പേരൂർ) വടക്കേടത്തു നമ്പൂരിയുടെ ഇല്ലത്തു് അന്തർജനം പ്രസവിച്ചു് ഒരു പെൺകുട്ടിയുണ്ടായി. ആദ്യമായിട്ടുണ്ടായ ആ കുട്ടിയിൽ അതിന്റെ മാതാപിതാക്കന്മാർക്കു് അപരിമിതമായ വാത്സല്യമുണ്ടായിരുന്നു. ചില നമ്പൂരിമാർക്കു് പെൺകുട്ടികളെക്കുറിച്ചു് വാത്സല്യമുണ്ടായിരിക്കാറില്ല. അവരെ വിവാഹം കഴിച്ചുകൊടുക്കാനുള്ള ബുദ്ധുമുട്ടു വിചാരിച്ചിട്ടോ എന്തോ, “കന്യാപിതൃത്വം ബഹു ദുഃഖഹേതുഃ” എന്നാണു് അവർ വിചാരിക്കുകയും പറയുകയും ചെയ്യുന്നു. അതു മനു‌ഷ്യത്വമല്ലെന്നാണു് ചിലരുടെ അഭിപ്രായം. ചിലർക്കു് ആൺകുട്ടികളെക്കുറിച്ചുള്ളതിലധികം വാത്സല്യം പെൺകുട്ടികളെക്കുറിച്ചായിട്ടും കാണുന്നുണ്ടു്. “പ്രായശോ മാനവാനാം മകളരിൽ മുകളേറും പക്ഷപാതാതിരേകം” എന്നുണ്ടല്ലോ. വടക്കേടത്തു നമ്പൂരിയും ഇക്കൂട്ടത്തിലുള്ള ആളായിരുന്നു.

ആ പെൺകുട്ടിക്കു് ജാതകവശാൽ പന്ത്രണ്ടു വയസ്സു കഴിയുന്നതു വരെ വലിയ ഗ്രഹപ്പിഴയാണെന്നും തദ്ദോ‌ഷപരിഹാരാർത്ഥം ആ കാലം കഴിയുന്നതുവരെ കുട്ടിയെ പതിവായി തൃപൂണിത്തുറ ക്ഷേത്രത്തിൽ കൊണ്ടുപോയി സ്വാമിദർശനം കഴിപ്പിക്കണമെന്നുമുണ്ടായ ജ്യോൽസ്യവിധിപ്രകാരം ആ കുട്ടിയെ ആറാം മാസത്തിൽ അതിന്റെ അന്നപ്രാശനം കഴിഞ്ഞപ്പോൾ മുതൽ പതിവായി തൃപ്പുണിത്തുറെക്കൊണ്ടു പോയി തൊഴീച്ചിരുന്നു. അങ്ങനെ ശൈശവകാലം മുതൽ ശീലിച്ചുവന്നതിനാൽ കൗമാരക്കാലമായപ്പോൾ ആ കുട്ടിക്കു് തൃപ്പൂണിത്തുറെ സ്വാമിദർശനത്തിനു പോകുന്ന കാര്യത്തിൽ വളരെ സന്തോ‌ഷവും ശ്രദ്ധയും നിർബന്ധവുമുണ്ടായിത്തീർന്നു. ഒടുക്കം ആ കന്യക തൃപ്പൂണിത്തുറയപ്പനെത്തൊഴാതെ ജലപാനം കഴിക്കയില്ലെന്നു് തീർച്ചപ്പെടുത്തുകയും നിർവിഘ്നം അതു് അങ്ങനെതന്നെ നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു.

അങ്ങനെ ആ കന്യകയ്ക്കു് പന്ത്രണ്ടു വയസ്സു കഴിഞ്ഞു. അതുവരെ ആ ബ്രാഹ്മണകുമാരിക്കു് യാതൊരു സുഖക്കേടുമുണ്ടായിരുന്നില്ല. ഇതിനിടയ്ക്കു് അച്ഛൻനമ്പൂരിക്കു് ആണായിട്ടും പെണ്ണായിട്ടും മൂന്നുനാലു കുട്ടികൾ കൂടിയുണ്ടാവുകയും എലാം തൃപ്പൂണിത്തുറയപ്പന്റെ കാരുണ്യംകൊണ്ടെന്നു് വിശ്വസിച്ചു് ആ ബ്രാഹ്മണകുടുംബക്കാർ സന്തോ‌ഷിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ജ്യോത്സ്യന്മാർ പറഞ്ഞിരുന്ന കാലാവധി കഴിഞ്ഞുകൂടിയതിനാൽ ഇനി ഈ കന്യകയ്ക്കു് ആപത്തൊന്നുമുണ്ടാവുകയില്ലെന്നു് അവിടെയെല്ലാവരും തീർച്ചയാക്കി. എങ്കിലും കന്യക തന്റെ സ്വാമിദർശനം പിന്നെയും വിഘ്നം കൂടാതെ നടത്തിക്കൊണ്ടുതന്നെയിരുന്നു.

അങ്ങനെയിരിക്കുന്ന കാലത്തു് കന്യകയെ വിവാഹം കഴിച്ചുകൊടുക്കണമെന്നു് ആവശ്യപ്പെടുകൊണ്ടു് ഒരു നമ്പൂരി വന്നുചേർന്നു. അദ്ദേഹം സമ്പത്തുകൊണ്ടും സന്ദൗര്യംകൊണ്ടും ആഭിജാത്യംകൊണ്ടും എന്നു വേണ്ടാ, എല്ലാംകൊണ്ടും ഈ കന്യകയ്ക്കു് അനുരൂപനായിരുന്നതിനാൽ അച്ഛൻനമ്പൂരി ജ്യോത്സ്യന്മാരെ വരുത്തി, വധുവരന്മാരുടെ ജാതകങ്ങൾ നോക്കിക്കുകയും ജാതകം ചേരുമെന്നു ജ്യോത്സ്യന്മാർ സമ്മതിക്കുകയും കാര്യം തീർച്ചപ്പെടുത്തി വിവാഹത്തിനു മുഹൂർത്തം നിശ്ചയിക്കുകയും ചെയ്തു.

ഈ വർത്തമാനമറിഞ്ഞപ്പോൾ ആ കന്യകയ്ക്കുണ്ടായ വ്യസനം അതിദുസ്സഹമായിരുന്നു. വേളി കഴിക്കാൻ വന്ന നമ്പൂരി ദൂരസ്ഥനാകയാൽ തന്റെ മാതാപിതാക്കന്മാരെ പിരിഞ്ഞുപോകണമല്ലോ എന്നു വിചാരിച്ചല്ല ആ പെൺകിടാവു ദുഃഖിച്ചതു്. അതിനെക്കുറിച്ചു് ആ സാധുശീല ഓർത്തോ എന്നുതന്നെ സംശയമാണു്. വേളി നിശ്ചയിച്ചു എന്നറിഞ്ഞപ്പോൾതന്നെ തന്റെ സ്വാമിദർശനം മുടങ്ങുമല്ലോ എന്നുള്ള വിചാരമാണു് ആ പെൺകുട്ടിക്കുണ്ടായതു്. അതു നിമിത്തമുണ്ടായ ദുസ്സഹദുഃഖം മനസ്സിലൊതുക്കിക്കൊണ്ടു് ആ കന്യക തന്റെ പതിവു പിന്നെയും മുട്ടിക്കാതെ നടത്തിക്കൊണ്ടിരുന്നു.

Chap59pge455.png

ആ കന്യക വേളിയുടെ തലേ ദിവസം തൊഴാനായി നടയിൽ ചെന്ന സമയം വ്യസനം സഹിക്കവയാതെ പൊട്ടിക്കരഞ്ഞുകൊണ്ടു്, “എന്റെ തൃപ്പൂണിത്തുറയപ്പാ, ഞാനിനി എന്നാണു് എന്റെ സ്വാമിയെക്കണ്ടു തൊഴുന്നതു്? നാളെക്കാലത്തു് എന്റെ വേളിയായി. അതു കഴിഞ്ഞാലുടനെ എന്നെക്കൊണ്ടുപോവുകയും ചെയ്യും. എന്റെ തൊഴലും മുട്ടും. പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതെന്തിനാണു്? എന്റെ സ്വാമിദർശനം മുടങ്ങീട്ടു ജീവിച്ചിരിക്കുന്നതിനെക്കാൾ നല്ലതു മരിക്കുകതന്നെയാണു്. എന്റെ ഭഗവാനേ, ഇതിനൊരു നിവൃത്തിയുണ്ടാക്കിത്തരണേ” എന്നിങ്ങനെ മനസ്സിൽ വിചാരിച്ചു ഭക്തിയോടുകൂടി തൊഴുതുംകൊണ്ടു നിന്നു. ആ സമയം തൃപ്പൂണിത്തുറെയപ്പൻ കൈനീട്ടി തന്നെ ശ്രീകോവിലകത്തേക്കു വിളിക്കുന്നതായി നങ്ങയ്ക്കു (കന്യകയ്ക്കു) തോന്നി. ഉടനെ ആ പെൺകിടാവു് അകത്തേക്കു കയറിചെലുകയും ആ വിഗ്രഹം കൈനീട്ടി ആ കന്യകയെപ്പിടിച്ചു് തന്റെ മാറോടണയ്ക്കുകയും ആ സമയമുണ്ടായ പരമാനന്ദത്തോടുകൂടി കന്യക ആ ബിംബത്തെ മുറുകെ കെട്ടിപ്പിടിക്കുകയും ആ ബിംബത്തോടുച്ചേർന്നു് അദൃശ്യയായി ഭവിക്കുകയും ചെയ്തു. ദേവസായൂജ്യം സിദ്ധിച്ച ആ കന്യകയുടെ വളകൾ, മോതിരങ്ങൾ മുതലായ ആഭരണങ്ങൾ ബിംബത്തിന്റെ പീഠത്തിന്മേൽ കിടന്നിരുന്നതു ശാന്തിക്കാരൻ എടുത്തു ദേവസ്വത്തിലേല്പിച്ചു. അവ ഇപ്പോഴും അവിടെ ഭണ്ഡാരത്തിലിരിക്കുന്നുണ്ടെന്നാണു് അറിയുന്നതു്.

ആ കന്യകയുടെ (നങ്ങപ്പെണ്ണിന്റെ) സ്മാരകമായി നടത്തിവരുന്നതാകയാലാണു് കുംഭമാസത്തിലെ ഉത്സവത്തിനു “നങ്ങപ്പെണ്ണിന്റെ ഉത്സവം” എന്നു നാമം സിദ്ധിച്ചതു്. ഈ ഉത്സവകാല ഒരു ദിവസം വടക്കേടത്തു നമ്പൂരിയുടെ ഇല്ലത്തു തൃപ്പൂണിത്തുറയപ്പനെ എഴുന്നള്ളിച്ചുകൊണ്ടു് പോവുക ഇപ്പോഴും പതിവുണ്ടു്. ആ ദിവസം ആ ഇല്ലത്തു കേമമായി സദ്യ നടത്തുകയും ഇല്ലത്തുള്ളവർ തൃപ്പൂണിത്തുറയപ്പനെ മോതിരമിടുവിക്കുക, തൃപ്പൂണിത്തുറയപ്പന്റെ വകയായി ആ ഇല്ലത്തുള്ളവർക്കൊക്കെ ഓണപ്പുടവ കൊടുക്കുക മുതലായി അനേകം ചടങ്ങുകൾ ഈ ഉത്സവം സംബന്ധിച്ചു ഇപ്പോഴും നടന്നുവരുന്ന സ്ഥിതിക്കു് ഈ ഐതിഹ്യം കേവലം അടിസ്ഥാനരഹിതമാണെന്നു വിചാരിക്കാൻ പാടില്ലല്ലോ.