close
Sayahna Sayahna
Search

Difference between revisions of "ഐതിഹ്യമാല-101"


(Created page with "__NOTITLE____NOTOC__← കൊട്ടാരത്തിൽ ശങ്കുണ്ണി {{SFN/Aim}}{{SFN/AimBox}} ==പുല്ലങ്കോട്ടു് നമ...")
 
 
(4 intermediate revisions by 2 users not shown)
Line 1: Line 1:
 
__NOTITLE____NOTOC__←  [[കൊട്ടാരത്തിൽ ശങ്കുണ്ണി]]
 
__NOTITLE____NOTOC__←  [[കൊട്ടാരത്തിൽ ശങ്കുണ്ണി]]
{{SFN/Aim}}{{SFN/AimBox}}
+
{{SFN/Aim}}{{SFN/AimBox}}{{DISPLAYTITLE:പനച്ചിക്കാട്ടു സരസ്വതി}}
==പുല്ലങ്കോട്ടു് നമ്പൂരി==
+
{{Dropinitial|പ|font-size=4.3em|margin-bottom=-.5em}}നച്ചിക്കാടെന്നു പറയപ്പെടുന്നതു് ഉത്തരതിരുവിതാംകൂറിൽ കോട്ടയം താലൂക്കിൽ ചേർന്നതും കാടമുറി ഗ്രാമത്തിലുൾപ്പെട്ടതുമായ ഒരു പ്രദേശമാണു്. അവിടെയുള്ള കിഴുപ്പുറത്തു നമ്പൂരിയുടെ ഇല്ലത്തു പണ്ടൊരു കാലത്തു് (കൊല്ലവർഷം ആറാം ശതാബ്ദത്തിലെന്നാണു് കേൾവി) ഒരു നമ്പൂരിയും അദ്ദേഹത്തിന്റെ ധർമ്മപത്നിയും മാത്രമായിത്തീർന്നു. നമ്പൂരിക്കു് ഷഷ്ടിപൂർത്തി കഴിഞ്ഞിട്ടും പുരുഷസന്താനമുണ്ടായില്ല. അതിനാൽ നമ്പൂരി “അപുത്രസ്യോ കുതോ മുക്തിഃ” എന്നു വിചാരിച്ചു വിഷാദിച്ചു ഗംഗാസ്നാനത്തിനായിപ്പുറപ്പെട്ടു. അങ്ങനെ പോയ വഴിക്കു് അദ്ദേഹം മൂകാംബിയിൽ ചെന്നുചേരുകയും അവിടെ ഏതാനും ദിവസം ഭഗവതിയെ ഭജിച്ചിട്ടു പോകാമെന്നു നിശ്ചയിച്ചു ഭജനമാരംഭിക്കുകയും ചെയ്തു.
  
പണ്ടു് ബ്രിട്ടീ‌ഷു് മലബാറിൽ തളിപ്പറമ്പിനു സമീപം (എന്നാണു് കേട്ടിട്ടുള്ളതു്) പുല്ലങ്കോട്ടെന്നു പ്രസിദ്ധമായിട്ടു് ഒരില്ലമുണ്ടായിരുന്നു. ആ ഇല്ലത്തു് ഒരുകാലത്തു് ഒരു നമ്പൂരിയും അദ്ദേഹത്തിന്റെ ധർമ്മപത്നിയും മാത്രമായിത്തീർന്നു. നമ്പൂരിക്കു ഷഷ്ടിപൂർത്തിയായിട്ടും പുരു‌ഷസന്താനമുണ്ടാകാതെയിരുന്നതിനാൽ അദ്ദേഹം സന്താനാർത്ഥകമായി സേതു സ്നാനം, ഗംഗാസ്നാനം മുതലായി അനേകം സത്കർമ്മങ്ങൾ നടത്തി. അവയുടെയെല്ലാം ഫലമായിട്ടു നമ്പൂരിയുടെ അറുപത്തഞ്ചാമത്തെ വയസ്സിൽ അന്തർജനം ഗർഭം ധരിച്ചു. അപ്പോൾ ആ ദമ്പതിമാർക്കുണ്ടായ സന്തോ‌ഷം സീമാതീതമായിരുന്നു എന്നുള്ളതു പറയണമെന്നില്ലല്ലോ.
+
നമ്പൂരി ദൃഢഭക്തിയോടുകൂടി ഒരു സംവത്സരം ഭജിച്ചു. അതിനിടയ്ക്കു് ഒരു ദിവസം രാത്രിയിൽ അദ്ദേഹം കിടന്നു് ഉറങ്ങിയിരുന്നപ്പോൾ സർവ്വാംഗസുന്ദരിയായ ഒരു സ്ത്രീ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്നു് “അങ്ങു് ഇനി ഗംഗാസ്നാനം ചെയ്താലും, അങ്ങേക്കു് ഈ ജന്മത്തിൽ സന്തതികളുണ്ടാവുക അസാദ്ധ്യമാണു്. അതിനാൽ അതിനായി കഷ്ടപ്പെടണമെന്നില്ല. നാളെത്തന്നെ സ്വദേശത്തേക്കു മടങ്ങിപ്പൊയ്ക്കൊള്ളൂ. അങ്ങയുടെ ഇല്ലത്തിനടുത്തുള്ള കരുനാട്ടില്ലത്തു് ഇപ്പോൾ ഒരന്തർജ്ജനത്തിനു ഗർഭമുണ്ടായിട്ടുണ്ടു്. അവിടെച്ചെന്നു് ഇല്ലത്തെ ഗൃഹസ്ഥനോടു് അദ്ദേഹത്തിന്റെ അന്തർജ്ജനം പ്രസവിച്ചു രണ്ടുണ്ണികളുണ്ടാകുമെന്നും അതിലൊരുണ്ണിയെ അങ്ങേക്കു തരണമെന്നും പറയുക. അദ്ദേഹം സമ്മതിച്ചു സസന്തോഷം ഒരുണ്ണിയെ അങ്ങേക്കു തരും. ആ ഉണ്ണിയെ മുലകുടി മാറിയാലുടനെ വാങ്ങി അങ്ങയുടെ ഔരസപുത്രനെപ്പോലെ വളർത്തുകയും ചൌളം, ഉപനയനം മുതലായവ യഥാകാലം നടത്തുകയും ആ പുത്രനെക്കൊണ്ടു് കാലമാകുമ്പോൾ വിവാഹം ചെയ്യിക്കുകയും വേണം. അദ്ദേഹത്തിനു പത്തു പുത്രന്മാരുണ്ടാകും. പിന്നെ എന്നും അങ്ങയുടെ ഇല്ലത്തു പുരുഷന്മാർ പത്തുപേരിൽ കുറയാതെ ഉണ്ടായിരിക്കും. അങ്ങു് ഒട്ടും സംശയിക്കേണ്ട. സകല കാര്യങ്ങളും സാധിപ്പിച്ചു തരുന്നതിനായി ഞാനും അങ്ങയുടെ കൂടെപ്പോരാം”എന്നു പറഞ്ഞതായി തോന്നി. ഉടനെ അദ്ദേഹമുണർന്നു കണ്ണു തുറന്നുനോക്കീട്ടു് അവിടെയെങ്ങും ആരെയും കണ്ടില്ല. എങ്കിലും ഇതു മൂകാംബികാദേവിയുടെ അരുളപ്പാടാണെന്നു വിശ്വസിച്ചു് നമ്പൂരി പിറ്റേ ദിവസം തന്നെ രാവിലെ കുളിച്ചു് ദേവിയെ വന്ദിച്ചിട്ടു് ഊണും കഴിച്ചു് മടങ്ങിപ്പോന്നു.
  
[[File:chap100pge897.png|right|500px]]
+
അദ്ദേഹം സ്വദേശത്തെത്തിയ ക്ഷണത്തിൽത്തന്നെ കരുനാട്ടില്ലത്തു ചെന്നു് അവിടത്തെ ഗൃഹസ്ഥൻ നമ്പൂരിയെക്കണ്ടു് അദ്ദേഹത്തിന്റെ അന്തർജ്ജനത്തിനു ഗർഭമുണ്ടെന്നും ആ അന്തർജ്ജനം ഇരട്ട പ്രസവിച്ചു രണ്ടുണ്ണികളുണ്ടാകുമെന്നും അതിലൊരുണ്ണിയെ തനിക്കു തരണമെന്നും പറഞ്ഞു. അവിടെ അപ്പോൾ അന്തർജ്ജനത്തിനു ഗർഭമുണ്ടോ ഇല്ലയോ എന്നു സംശയിച്ചിരിക്കുകയായിരുന്നു. കിഴുപ്പുറത്തു നമ്പൂരിയുടെ വാക്കു കേട്ടപ്പോൾ കരുനാട്ടു നമ്പൂരി ഏറ്റവും സന്തോഷിക്കുകയും രണ്ടുണ്ണികൾ ഒരുമിച്ചുണ്ടാകുന്നപക്ഷം ഒരുണ്ണിയെ കൊടുത്തേക്കാമെന്നു സമ്മതിക്കുകയും ചെയ്തു.
  
പിന്നെ നമ്പൂരി, അന്തർജനം പ്രസവിച്ചുണ്ടാകുന്നതു് ഉത്കൃഷ്ട പുരു‌ഷസന്താനം തന്നെയായിരിക്കുന്നതിനു് വെണ്ണ മുതലായവ സ്വയമേവ സന്മന്ത്രങ്ങൾ ജപിച്ചും അനേകംപേരെക്കൊണ്ടു ജപിപ്പിച്ചും കൊടുത്തു കൊണ്ടിരിക്കുകയും അന്തർജനം യഥാകാലം പ്രസവിച്ചു പുരു‌ഷപ്രജ തന്നെ ജനിക്കുകയും ചെയ്തു. നമ്പൂരി അന്നും അനേകം ദാനധർമ്മാദികൾ ചെയ്യുകയും കുളിച്ചുവന്നു പുത്രന്റെ ജാതകർമ്മം നടത്തുകയും ചെയ്തു.
+
[[File:chap101pge906.png|left|500px]]
  
പിന്നെ നമ്പൂരി പുത്രന്റെ നാമകരണം, അന്നപ്രാശനം, ചവുളം, ഉപനയനം, സമാവർത്തനം എന്നീ ക്രിയകൾ യഥാകാലം വേണ്ടപോലെ നടത്തുകയും അതിനിടയ്ക്കു വിദ്യാഭ്യാസത്തിനും വേദാദ്ധ്യായത്തിനും വേണ്ടുന്ന ഏർപ്പാടുകൾ ചെയ്തുകൊടുക്കുകയും ചെയ്തു. എന്നാൽ മകൻ നമ്പൂരിയുടെ മനസ്സു് അച്ഛൻനമ്പൂരി വിചാരിച്ച വഴിക്കെങ്ങുമല്ല പോയതു്. അദ്ദേഹത്തിനു് ഏകദേശം പുരു‌ഷപ്രായമായപ്പോൾ മുതൽ ചില കൂട്ടുകാരോടുകൂടി ചീട്ടു്, ചേക്കു, പാശി മുതലായ കളികൾ തുടങ്ങി. കളികളിൽ മകൻ നമ്പൂരിക്കു മിക്കപ്പോഴും തോൽവി തന്നെയാണു് ഉണ്ടായിക്കൊണ്ടിരുന്നതു്. എങ്കിലും അവയിലുള്ള ഭ്രമം അദ്ദേഹത്തിനു പ്രതിദിനം വർദ്ധിച്ചുകൊണ്ടുതന്നെയിരുന്നു. അതിനാൽ ഒട്ടുവളരെ കടം വന്നു കൂടി. കടം കൊടുത്തവർ പണത്തിനായി ഇല്ലത്തു ചെന്നു മുട്ടിക്കൂടി. പുത്ര വാത്സല്യത്തിന്റെ ആധിക്യം കൊണ്ടു് അച്ഛൻനമ്പൂരി വിരോധമൊന്നും പറയാതെ മകന്റെ കടമെല്ലാം തീർത്തു. പിന്നെയും മകൻ നമ്പൂരിക്കു് കളിയിലുള്ള ഭ്രമം നിലച്ചില്ല. അദ്ദേഹം പണം കടം വാങ്ങി കളി മുറയ്ക്കു നടത്തിക്കൊണ്ടിരുന്നു. കടംകൊടുക്കുന്നവർ വന്നു മകനെ ഞെരുക്കിത്തുടങ്ങുമ്പോൾ അച്ഛൻനമ്പൂരി പണം കൊടുത്തു കടം വീട്ടിക്കൊണ്ടുമിരുന്നു.
+
അനന്തരം കിഴുപ്പുറത്തു നമ്പൂരി കുളിച്ചു ക്ഷേത്രത്തിൽ ചെന്നു സ്വാമിദർശനം കഴിച്ചിട്ടു് ഇല്ലത്തേക്കു പോകാമെന്നു വിചാരിച്ചു കുളിക്കാൻ പോയി. അവിടെ ആ ദേശത്തുള്ള ചില നമ്പൂരിമാരുടെ വകയായി പണ്ടേ തന്നെയുള്ള വിഷ്ണുക്ഷേത്രത്തിന്റെ തെക്കുവശത്തു സ്വല്പം കിഴക്കോട്ടുമാറിയുള്ള കുളത്തിലാണു് കിഴുപ്പുറത്തു നമ്പൂരി കുളിക്കാൻ പോയതു്. നമ്പൂരി തന്റെ കയ്യിലുണ്ടായിരുന്ന ഓലക്കുട കുളത്തിന്റെ പടിഞ്ഞാറേ കരയിൽ വെച്ചിട്ടു് കുളത്തിലിറങ്ങി കുളിച്ചു. കുളി കഴിഞ്ഞു് വന്നു് അദ്ദേഹം കുടയെടുക്കുവാൻ നോക്കിയപ്പോൾ കുട നിലത്തു നിന്നു് ഇളകാത്ത വിധത്തിൽ അവിടെ ഉറച്ചു പോയിരുന്നു. “ഇതെന്തൊരത്ഭുതം!” എന്നു വിചാരിച്ചു് അദ്ദേഹം ഇതികർത്തവ്യതാമൂഢനായി അങ്ങനെ അവിടെ നിന്ന സമയം എവിടെ നിന്നോ ഒരു ദിവ്യപുരുഷൻ അവിടെ ചെന്നു് അദ്ദേഹത്തോടു് “മൂകാംബികാദേവി അങ്ങയുടെ കൂടെപ്പോന്നു് ഈ കുടയിൽ ഇളകൊണ്ടിരിക്കുകയാണു്. ദേവിയെ ഈ കുടയിൽ നിന്നു് ആവാഹിച്ചു് ഒരു വിഗ്രഹത്തിന്മേലാക്കി കുടിയിരുത്തിയാലല്ലാതെ കുട ഇവിടെനിന്നു് ഇളകിപ്പോകയില്ല. ഈ കുളത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള മലയുടെ മുകളിൽ സ്വല്പം തെക്കുമാറി കാട്ടിനകത്തു് ഒരു ശിലാവിഗ്രഹം കിടക്കുന്നുണ്ടു്. അതെടുത്തുകൊണ്ടുവന്നു് ദേവിയെ അതിന്മേലാവാഹിച്ചു കുടിയിരുത്തിയാൽ മതി. എന്നാൽ ആ വിഗ്രഹം പണ്ടു് ഈ വനത്തിൽ തപസ്സുചെയ്തു താമസിച്ചിരുന്ന ചില ദിവ്യന്മാർ വെച്ചു പൂജിച്ചിരുന്നതാകയാൽ ആ ബിംബത്തിങ്കൽ പൂജ കഴിക്കുവാൻ തക്കവണ്ണം തപശ്ശക്തിയുള്ളവർ ഇപ്പോൾ ഭൂലോകത്തിലുണ്ടെന്നു തോന്നുന്നില്ല. അതിനാൽ ആ ബിംബത്തിന്മേൽ ദേവിയെ ആവാഹിച്ചു് ഇവിടെ കിഴക്കോട്ടു് ദർശനമായി കുടിയിരുത്തുക മാത്രം ചെയ്താൽ മതി. പതിവായി പൂജിക്കുന്നതിനു് ആ ബിംബത്തിന്റെ നേരേ പടിഞ്ഞാട്ടു ദർശനമായി ഒരു അർച്ചനാബിംബം കൂടി സ്ഥാപിച്ചുകൊള്ളണം. പൂജാനിവേദ്യാദികളെല്ലാം ആ അർച്ചനാബിംബത്തിങ്കൽ മാത്രം മതി. മറ്റേ ബിംബത്തിങ്കൽ വന്ദിക്കുകയും ചെയ്താൽ മതി. ഇങ്ങനെയൊക്കെ ചെയ്താൽ ദേവി പ്രസാദിക്കും. എന്നാൽ കാട്ടിൽ കിടക്കുന്ന ആ ബിംബം എടുത്തുകൊണ്ടു പോരുന്നതിനു സ്വല്പമൊരു പ്രതിബന്ധമുണ്ടു്. അതും പറഞ്ഞേക്കാം. ആ ബിംബത്തിനു കാവലായി അവിടെ ഒരു യക്ഷിയുടെ വാസമുണ്ടു്. ആ യക്ഷിയെ സന്തോഷിപ്പിച്ചു സമ്മതിപ്പിക്കാതെ ബിംബമെടുത്തുകൊണ്ടു പോന്നാൽ ആ യക്ഷി എന്തെങ്കിലും ആപത്തുണ്ടാക്കിത്തീർക്കും. എന്നാൽ ആ യക്ഷിയെ പ്രസാദിപ്പിക്കാൻ വലിയ പ്രയാസമൊന്നുമില്ല. “കുറച്ചു തരിപ്പണ(വറപൊടി)വും ശർക്കരയും ഒരു കരിക്കും കൂടി കൊണ്ടുപോയി ഒരു നിവേദ്യം കഴിച്ചാൽ മതി. പിന്നെ യാതൊരുപദ്രവുമുണ്ടാവുകയുമില്ല” എന്നു പറഞ്ഞിട്ടു് ആ ദിവ്യൻ അപ്പോൾത്തന്നെ മറയുകയും ചെയ്തു.
  
അങ്ങനെ കുറച്ചുകാലം കഴിഞ്ഞതിന്റെശേ‌ഷം ഒരുദിവസം അച്ഛൻ നമ്പൂരി മകനെ അടുക്കൽ വിളിച്ചു്, “ഉണ്ണീ, നിന്റെ നടപടി ഒട്ടും നന്നായിരിക്കുന്നില്ല. നിന്നോടഹിതം പറയാതെ കഴിച്ചുകൂട്ടണമെന്നു വിചാരിച്ചു ഞാനിതുവരെ ക്ഷമിച്ചു. ഇപ്പോൾ നിവൃത്തിയില്ലാതായിട്ടാണു് പറയുന്നതു്. ഇപ്പോൾ നീ ഇഹലോകത്തിലും പരലോകത്തിലും യാതൊരു ഗുണത്തിനും വകയില്ലാത്ത കളികൾക്കായി അസംഖ്യം പണം നശിപ്പിച്ചു. ഇങ്ങനെയായാൽ ഇതിന്റെ അവസാനമെവിടെയാണു്? ഞാനിതു നിനക്കു വേണ്ടിപ്പറയുന്നതാണു്. എന്റെ കാര്യത്തെക്കുറിച്ചു് ഇനി അധികമൊന്നും വിചാരിക്കാനില്ല. എനിക്കു വയസ്സിപ്പോൾ എൺപത്തഞ്ചു കഴിഞ്ഞിരിക്കുന്നു. ഇനി ജീവിച്ചിരുന്നാൽ എത്രനാളിരിക്കും? നിനക്കു ചെറുപ്പമാണല്ലോ. കുടുംബഹാനി സംഭവിക്കാതെയിരിക്കാനായിട്ടെങ്കിലും നിനക്കിനിയൊന്നു വേളി കഴിക്കാതിരിക്കാൻ നിവൃത്തിയില്ല. ഈശ്വര കാരുണ്യത്താൽ അതിൽ ചില സന്താനങ്ങളും ഉണ്ടാകുമെന്നുതന്നെ വിചാരിക്കാം. അപ്പോൾ അവരെയൊക്കെ സംരക്ഷിക്കാനുള്ള ചുമതല നിനക്കായിത്തീരും. കുടുംബത്തിലുള്ള സ്വത്തെല്ലാം ഇപ്രകാരം നീ നശിപ്പിച്ചാൽ അക്കാലത്തു നീ കഷ്ടപ്പെടുമല്ലോ എന്നു വിചാരിച്ചാണു് ഞാൻ പറയുന്നതു്. എന്റെ ഓമനക്കുട്ടൻ ഇനിയെങ്കിലും നാശകരമായ കളിയിൽ ചേർന്നു കുടുംബസ്വത്തു നശിപ്പിക്കാതെയിരുന്നാൽക്കൊള്ളാമെന്നു് എനിക്കു വളരെ ആഗ്രഹമുണ്ടു്” എന്നു പറഞ്ഞു. അതിനുത്തരമായി മകൻനമ്പൂരി “അച്ഛൻ ഇതിനെക്കുറിച്ചു് ഇനി വിചാരിച്ചു വ്യസനിക്കാനും പറയാനും ഞാൻ ഇടയക്കില്ല . വന്നതൊക്കെ വന്നു. ഇനി ഞാൻ നിമിത്തം ഈ കുടുംബത്തേക്കു് കാൽകാശിനുപോലും കടം വരികയില്ല , നിശ്ചയം തന്നെ” എന്നു പറഞ്ഞിട്ടു് അവിടെ നിന്നു് ഇറങ്ങിപ്പോയി. മകന്റെ മറുപടി കേട്ടു് അച്ഛൻനമ്പൂരി വളരെ സന്തോ‌ഷിക്കുകയും “എന്റെ ഉണ്ണി നന്നായി വരട്ടെ” എന്നു മനസ്സുകൊണ്ടു് അനുഗ്രഹിക്കുകയും ചെയ്തു.
+
പിന്നെ കിഴുപ്പുറത്തു നമ്പൂരി ആ ദിവ്യൻ പറഞ്ഞതുപോലെയെല്ലാം ചെയ്യുകയും അവിടെ സരസ്വതീദേവിയുടെ സാന്നിദ്ധ്യവും ചൈതന്യവും വേണ്ടതുപോലെ ഉണ്ടായിത്തീരുകയും അപ്പോൾ നമ്പൂരിയുടെ ഓലക്കുട വെച്ച സ്ഥലത്തുനിന്നു് എടുക്കാറാവുകയും ചെയ്തു. ഇപ്രകാരമാണു് പനച്ചിക്കാട്ടു സരസ്വതിയുടെ ആഗമം. അവിടെ ദേവിയെ ആവാഹിച്ചു് ആദ്യം കുടിയിരുത്തിയ ബിംബത്തിനു മാത്രമേ സ്വരൂപം കാണുന്നുള്ളൂ. അർച്ചനാബിംബമായി സ്ഥാപിച്ചിരുന്നതു് മൈൽകുറ്റി (നാഴികക്കല്ലു്) പോലെയുള്ള ഒരു ശില മാത്രമാണു്. ഈ ബിംബങ്ങൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തു ചുറ്റും മതിലുണ്ടെന്നല്ലാതെ മേൽ‌പ്പുരയും മറ്റുമില്ല. ആ സ്ഥലത്തിന്റെ നാലുപുറവും ഉയർന്ന സ്ഥലങ്ങളാകയാൽ അവിടെ ചെന്നു നോക്കിയാൽ സരസ്വതീദേവിയിരിക്കുന്നതു് ഒരു കുളത്തിലാണെന്നു തോന്നും. തെക്കും പടിഞ്ഞാറുമുള്ള മലകളിൽ നിന്നു സദാ വെള്ളം ഊറിക്കൊണ്ടിരിക്കുന്നതിനാൽ ദേവിയെ കുടിയിരുത്തിയിരിക്കുന്ന സ്ഥലത്തു വെള്ളമില്ലാത്ത കാലം ചുരുക്കമാണു്. ബിംബത്തിന്റെ പീഠത്തിന്മേൽനിന്നു മുളച്ച കാടും വള്ളികളും പടർന്നുപിടിച്ചു വന്നിട്ടു മിക്കപ്പോഴും ബിംബം സ്പഷ്ടമായിക്കാണാൻ വയ്യാതെയുമിരിക്കും. അവിടെച്ചെന്നുനോക്കിയാൽ ആകപ്പാടെ അവിടം ഒരു പുണ്യസ്ഥലമാണെന്നു് ആർക്കും തോന്നുകയും കേവലം നാസ്തികന്മാർക്കു പോലും ഈശ്വരഭക്തി മനസ്സിൽ അങ്കുരിക്കുകയും ചെയ്യുമെന്നുള്ളതു് നിശ്ചയമാണു്.
  
അച്ഛൻനമ്പൂരിയുടെ സന്തോ‌ഷം അധികം നീണ്ടുനിന്നില്ല. നമ്പൂരി ഇല്ലത്തു നിന്നു് ഇറങ്ങിപ്പോയിട്ടു പിന്നെ മടങ്ങിവന്നില്ല. അപ്പോൾ അച്ഛൻ നമ്പൂരിക്കു ദുസ്സഹമായ ദുഖമുണ്ടായിത്തീർന്നു. ഒരു ദിവസം കഴിഞ്ഞു, ഒരാഴ്ചവട്ടം കഴിഞ്ഞു, ഒരു മാസം കഴിഞ്ഞു; എന്നിട്ടും മകൻ നമ്പൂരി തിരിച്ചുവന്നില്ല. അപ്പോൾ അച്ഛൻനമ്പൂരിക്കു സർവ്വസ്വവും നശിച്ചാലും വേണ്ടില്ല, തന്റെ മകനെ ഒന്നു കണ്ടാൽമതി എന്നു തോന്നിത്തുടങ്ങി. ഒടുക്കം വ്യസനം ദുസ്സഹമായിത്തീരുകയാൽ അച്ഛൻനമ്പൂരി കുടയും വടിയുമെടുത്തുകൊണ്ടു് മകനെ അന്വേ‌ഷിച്ചു പുറപ്പെട്ടു. അച്ഛൻ നമ്പൂരിക്കു പ്രായാധിക്യം നിമിത്തമുള്ള ക്ഷീണം കൊണ്ടു നടക്കാൻ വളരെ പ്രയാസമുണ്ടായിരുന്നു. എങ്കിലും പുത്രവാത്സല്യത്തിന്റെ ശക്തി കൊണ്ടു് അദ്ദേഹത്തിനു് ഒരു ദിക്കിൽ അടങ്ങിപ്പാർക്കാൻ ധൈര്യമുണ്ടായില്ല. അതിനാലദ്ദേഹം മകനെ അന്വേ‌ഷിച്ചു പലദേശങ്ങളിലും അലഞ്ഞുനടന്നു.
+
അവിടെ ദേവിക്കു രാവിലെ അഭിഷേകം കഴിഞ്ഞാലുടനേയുള്ള നിവേദ്യം ത്രിമധുരമാണു് പതിവു്. ആ വകയ്ക്കും പതിവായി മുന്നാഴി അരി പൂജാനിവേദ്യം വകയ്ക്കും ആദ്യം തന്നെ കിഴുപ്പുറത്തു നമ്പൂരി വകവെച്ചിട്ടുണ്ടു്. ആ വകയ്ക്കായി നിശ്ചയിച്ചിട്ടുള്ള വസ്തുവിൽ നിന്നുള്ള ആദായംകൊണ്ടു് അതു് ഇപ്പോഴും പതിവായി നടന്നുവരുന്നുണ്ടു്. ഇതുകൂടാതെ പതിവായി എന്നും ത്രിമധുരനിവേദ്യം നടത്തുന്നതിനു് അനേകമാളുകൾ ദേവസ്വത്തിൽ ഏൽ‌പ്പിച്ചിട്ടുള്ള മുതലിന്റെ പലിശ കൊണ്ടും അനേകം ത്രിമധുരനിവേദ്യം അവിടെ പതിവായി നടന്നുവരുന്നുണ്ടു്. ഇവിടെ ദ്വാദശി തോറും ഒരു പന്തിരുനാഴി (പന്ത്രണ്ടേ കാലിടങ്ങഴി) അരി വെച്ചു ദേവിക്കു നിവേദ്യം കഴിച്ചു് അതിനു വേണ്ടുന്ന വിഭവങ്ങളോടുകൂടി വിളമ്പിക്കൊടുത്തു ബ്രാഹ്മണഭോജനം നടത്തുക പതിവാണു്. ഇപ്രകാരം തന്നെ നവരാത്രികാലത്തു പ്രതിദിനം ഇരുപത്തഞ്ചേകാലിടങ്ങഴി അരിവീതം വെച്ചു ദേവിക്കു നിവേദിച്ചു ബ്രാഹ്മണർ മുതലായ ഭജനക്കാർക്കു വിളമ്പിക്കൊടുത്തു് ഊട്ടുകയും പതിവാണു്. ഈ രണ്ടു് ഊട്ടുകളും കോട്ടയം താലൂക്കിൽച്ചേർന്ന ചാന്നാനിക്കാട്ടു ദേശത്തുള്ള ‘കേളപ്പ’ വീട്ടുകാരുടെ വകയായിട്ടാണു് നടന്നുവരുന്നതു്. ഇതുകൾക്കു വേണ്ടുന്ന മുതൽ ആ വീട്ടുകാർ വസ്തുക്കളിന്മേൽ സ്ഥാപിച്ചു ദേവസ്വത്തിലേൽ‌പ്പിച്ചിരിക്കുകയാണു്. ഇങ്ങനെ അനേകം പേർ ദേവസ്വത്തിൽ മുതലേൽ‌പ്പിച്ചു പലയടിയന്തിരങ്ങൾ ഇവിടെ പതിവായി നടത്തിപ്പോരുന്നുണ്ടു്.
  
മകൻനമ്പൂരി ഇല്ലത്തുനിന്നു് ഇറങ്ങീട്ടു നേരെ തെക്കോട്ടാണു് നടന്നതു്. ഏതാനും ദിവസം കൊണ്ടു് അദ്ദേഹം തിരുവനന്തപുരത്തു ചെന്നു ചേർന്നു. തിരുവനന്തപുരം വേദമോ ശാസ്ത്രമോ സംഗീതമോ സാഹിത്യമോ ചൂതുകളിയോ മദ്യപാനമോ മോ‌ഷണമോ എന്തു് വേണമെങ്കിലും പഠിക്കാനും പഠിപ്പിക്കാനും ശീലിക്കാനും പ്രവർത്തിക്കാനും സൗകര്യമുള്ള ഒരു സ്ഥലമാണല്ലോ. മലയാള ബ്രാഹ്മണർക്കു് ഇത്രയും സുഖപ്രദമായ മറ്റൊരു സ്ഥലം കേരളത്തിലുണ്ടോ എന്നുതന്നെ സംശയമാണു്. മണ്ഡപത്തിൽ ജപം ചാർത്തിച്ചാൽ അതിനു പ്രതിദിനം ഒരു പണം വീതം ദക്ഷിണ നിശ്ചയമാക്കിക്കിട്ടും. പിന്നെ ഭാഗ്യമുണ്ടെങ്കിൽ ഇടയ്ക്കു തിരുവോണം, തിരുനാൾ, ദ്വാദശി, അമാവാസി മുതലായ വിശേ‌ഷ ദിവസങ്ങളിൽ വല്ല ഗോമൂല്യമോ പത്തുമഞ്ഞൂറും ആയിരവും അതിലധികവും പണമുള്ള വലിയ ദാനങ്ങളോ കിട്ടിയേക്കാം. അന്നു് നാടുനീങ്ങിയ സ്വാതിതിരുനാൾ രാമവർമ്മ ഇരുപത്തിരണ്ടാമാണ്ടു മഹാരാജാവുതിരുമനസ്സിലെ കാലമായിരുന്നതിനാൽ വലിയ കൊട്ടാരത്തിൽ വലിയ വലിയ ദാനങ്ങൾ കൂടെക്കൂടെ ഉണ്ടാകുമായിരുന്നു. രണ്ടു നേരവും അഗ്രശാലയിൽ ഭക്ഷണവും കിട്ടുമല്ലോ. ഇതെല്ലാം വിചാരിച്ചായിരിക്കണം പുല്ലങ്കോട്ടു മകൻ നമ്പൂരി തിരുവനന്തപുരത്തു ചെന്നു ചേർന്നതു്.
+
973-മാണ്ടു നാടുനീങ്ങിയ കാർത്തികതിരുനാൾ രാമവർമ്മമഹാ­രാജാവു തിരുമനസ്സുകൊണ്ടു് ഈ സ്ഥലത്തിന്റെയും ദേവിയുടെയും മാഹാത്മ്യത്തെക്കുറിച്ചു കേട്ടറിയുകയാൽ ഒരിക്കലവിടെ എഴുന്നള്ളുകയുണ്ടായി. ദർശനത്തിനായി നടയിൽ എഴുന്നള്ളിയ സമയം സരസ്വതീദേവിക്കു് അഞ്ചിഴയിലുള്ള ഒരു ശരപ്പൊളിമാലയും വിഷ്ണുവിനു സ്വർണ്ണം കെട്ടിയ ഒരു പവിഴമാലയും കല്പിച്ചു നടയ്ക്കൽ വെയ്ക്കുകയും സരസ്വതിക്കു് പ്രതിദിനം ആറിടങ്ങഴി പാൽകൊണ്ടു് പഞ്ചസാരപ്പായസം വെച്ചു നിവേദിച്ചു ബ്രാഹ്മണർക്കു വിളമ്പിയൂട്ടുന്നതിനും വിഷ്ണുവിനു പ്രതിദിനം ഇരുനാഴിയരികൊണ്ടു കൂട്ടുപായസവും ഇരുനാഴിയരികൊണ്ടു വെള്ളനിവേദ്യവും വെച്ചുനിവേദിക്കുന്നതിനും കൂട്ടുപായസം ബ്രാഹ്മണർക്കു വിളമ്പിയൂട്ടുന്നതിനും വെള്ളനിവേദ്യച്ചോറു ബ്രാഹ്മണരുണ്ണുന്ന ഇലയെടുത്തു തളിക്കുന്ന കഴകക്കാർക്കു കൊടുക്കുന്നതിനും കൽ‌പ്പിച്ചു് ഏർപ്പാടു് ചെയ്തു. കൽ‌പ്പിച്ചു നിശ്ചയിച്ച ഈ പതിവുകൾ ദേവസ്വക്കാർ കോട്ടയം താലൂക്കിൽനിന്നും പണം കെട്ടി വാങ്ങി ഇപ്പോഴും നടത്തിവരുന്നുണ്ടെന്നുമാത്രമല്ല, അന്നു കല്പിച്ചു നടയ്ക്കുവെച്ച മാലകൾ ഇപ്പോഴുമവിടെ കാണുന്നുമുണ്ടു്.
  
അദ്ദേഹം തിരുവനന്തപുരത്തു ചെന്നിട്ടും അദ്ദേഹത്തിന്റെ പതിവിനു യാതൊരു വ്യത്യാസവും വരുത്തിയില്ല. ചീട്ടുകളിയോ പാശി കളിയോ എന്തെങ്കിലും ഒരു കളി പതിവായി നടത്തിക്കൊണ്ടിരുന്നു. ചിലപ്പോൾ കൈവശം പണമിലാതെയും കടം കിട്ടാതെയും വന്നിട്ടു് അദ്ദേഹം വളരെ വി‌ഷമിക്കാറുണ്ടായിരുന്നു. അദ്ദേഹമൊരു സരസനും സുമുഖനും സമർത്ഥനുമായിരുന്നതിനാൽ സാമാന്യക്കാരൊക്കെ അദ്ദേഹം ചോദിച്ചാൽ കടം കൊടുക്കുമായിരുന്നു. അദ്ദേഹത്തിന്റെ കൈവശം പണം വരുന്ന സമയം ചെന്നു മുട്ടിക്കൂടിയാൽ കൊടുക്കാനുള്ളതു കുറേശ്ശെ അദ്ദേഹം കൊടുക്കാറുമുണ്ടു്. പക്ഷെ അദ്ദേഹത്തിന്റെ കൈവശം പണമുണ്ടായിരിക്കുന്ന സമയം വളരെ ചുരുക്കമായിരിക്കും.
+
കിഴുപ്പുറത്തു നമ്പൂരിയോടു മൂകാംബികാദേവി അരുളിച്ചെയ്തതുപോലെ കരുനാട്ടില്ലത്തെ അന്തർജ്ജനം ഇരട്ട പ്രസവിച്ചു രണ്ടുണ്ണികളുണ്ടാവുകയും ആ ഉണ്ണികളുടെ അച്ഛനായ നമ്പൂരി മുമ്പു സമ്മതിച്ചിരുന്നതുപോലെ ഒരുണ്ണിയെ കിഴുപ്പുറത്തു നമ്പൂരിക്കു കൊടുക്കുകയും കിഴുപ്പുറത്തു നമ്പൂരി ആ ഉണ്ണിയെ ഉപനയനം, സമാവർത്തനം മുതലായവ കഴിച്ചു തന്റെ പുത്രനാക്കി വളർത്തിക്കൊണ്ടുവരികയും യഥാകാലം അദ്ദേഹത്തെക്കൊണ്ടു വിവാഹം കഴിപ്പിക്കുകയും അതിൽ അദ്ദേഹത്തിനു മുറയ്ക്കു പത്തു പുത്രന്മാരുണ്ടാവുകയും ചെയ്തു. അക്കാലം മുതൽ കിഴുപ്പുറത്തില്ലത്തു പത്തുപേരിൽ കുറയാതെ പുരുഷന്മാരുണ്ടായിരിക്കുക പതിവാണു്. ഇപ്പോൾ ആ ഇല്ലത്തു കുട്ടികളുൾപ്പെടെ പതിനാലു പുരുഷന്മാരുണ്ടെന്നാണറിയുന്നതു്. ആ ഇല്ലക്കാരിപ്പോഴും ദേവിയെ ഭക്തിയോടുകൂടി സേവിച്ചു പോരുന്നതുകൊണ്ടു് അവിടെ ഇനിയും പുരുഷസന്താനങ്ങൾ വർദ്ധിച്ചുവരാനല്ലാതെ കുറഞ്ഞുപോകാൻ കാരണം കാണുന്നില്ല.
  
പുല്ലങ്കോട്ടു മകൻനമ്പൂരി തിരുവനന്തപുരത്തു ചെന്നു് ഏതാനും ദിവസം കഴിഞ്ഞപ്പോഴേക്കും അവിടെയുള്ള പു‌ഷ്പാഞ്ജലി സ്വാമിയാരുടെ വലിയ സേവകനായിത്തീർന്നു. അപ്പോൾ മിക്ക ദിവസവും ഊണു സ്വാമിയാർമഠത്തിൽ തന്നെയായി. മകൻ നമ്പൂരി പിന്നെ അധികം അഗ്രശാലയിൽ പോകാറില്ല.
+
പനച്ചിക്കാട്ടു സരസ്വതീദേവിയെ ഭക്തിപൂർവ്വം ഭജിക്കുന്നവർക്കു സകലാഭീഷ്ടങ്ങളും സിദ്ധിക്കുമെന്നുള്ളതു തീർച്ചയാണു്. അതിനാലിവിടെ നവരാത്രിക്കാലത്തും മറ്റും ഭജനത്തിനായി പ്രതിവത്സരം അസംഖ്യമാളുകൾ വരുന്നുണ്ടു്. അവിടെ എന്തു ഭജിച്ചാലും ഫലം സിദ്ധിക്കുമെന്നുള്ളതിനു സംശയമില്ല. എങ്കിലും നവരാത്രിയുൾപ്പെടെ പന്ത്രണ്ടു ദിവസം വീതം മൂന്നു കൊല്ലം അടുപ്പിച്ചു മുടങ്ങാതെ ഭജിക്കുകയാണു് വിശേഷം. അങ്ങനെ മൂന്നു കൊല്ലം പന്ത്രണ്ടു ദിവസം വീതം മുടങ്ങാതെ ഭജിക്കാൻ സാധിക്കുന്നവർക്കു സകലാഭീഷ്ടങ്ങളും സിദ്ധിക്കുമെന്നുള്ളതിനു യാതൊരു സംശയവുമില്ല. പക്ഷേ അതു സാധിക്കുന്നതു മിക്കവാറും അസാധ്യമാണു്. അവിടെ ഭജിക്കുന്നവരിൽ നൂറ്റിനു് അഞ്ചുവീതമാളുകൾക്കുപോലും വിചാരിക്കുന്നിടത്തോളം ദിവസം ഭജനം നിർവിഘ്നമായി നടത്താൻ സാധിക്കാറില്ല. പന്ത്രണ്ടു ദിവസമെന്നു വിചാരിച്ചു ഭജനം തുടങ്ങിയാൽ അഞ്ചോ ആറോ ദിവസം കഴിയുമ്പോൾ മുടങ്ങും. അങ്ങനെയാണു പ്രായേണ പതിവു്. പുരുഷപ്രായമായവരാണു ഭജിക്കുന്നതെങ്കിൽ രാത്രിയിൽ കിടന്നുറങ്ങുമ്പോൾ സ്വപ്നം കണ്ടു ശരീരം ശുദ്ധം മാറും. കുട്ടികളാണെങ്കിൽ പനിയോ മറ്റോ ബാധിച്ചു് കുളിക്കാൻ വയ്യാതെയാകും. ഇങ്ങനെയൊക്കെയാണു് കണ്ടുവരുന്നതു്. സ്വപ്നം കാണിച്ചു് ശരീരം ശുദ്ധം മാറ്റുന്നതു് അവിടെയുള്ള യക്ഷിയാണു്. അവിടെ അടുത്തുള്ള മലയിൽ ഒരു യക്ഷിയുടെ വാസമുണ്ടെന്നു് മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ദേവിയുടെ വിഗ്രഹം കാത്തുകൊണ്ടു് മലയിൽ വസിച്ചിരുന്ന യക്ഷി സർവ്വാംഗസുന്ദരിയായ ഒരു സ്ത്രീയുടെ വേഷമായി വന്നാണു ഭജനത്തിനു വിഘ്നമുണ്ടാക്കിത്തീർക്കുന്നതു്. അതിനാൽ അവിടെ ഭജനത്തിനായി ചെല്ലുന്നവർ ആദ്യം തന്നെ ആ യക്ഷിക്കു് ഒരു വറനിവേദ്യം കഴിപ്പിച്ചിട്ടാണു് ഭജനം തുടങ്ങുക പതിവു്. എന്നാലും മനസ്സിനു നല്ല ധൈര്യവും ദേവിയെക്കുറിച്ചു നല്ലപോലെ ഭയഭക്തിവിശ്വാസവുമുള്ളവർക്കു മാത്രമേ അവിടെ ഭജനം നിർവിഘ്നമായി നടത്താൻ സാധിക്കയുള്ളൂ. അങ്ങനെ സാധിച്ചിട്ടുള്ള ചില ഭക്തന്മാർ സംഗീതത്തിലും സാഹിത്യത്തിലും അതിവിദഗ്ദ്ധന്മാരും പ്രസിദ്ധന്മാരുമായിത്തീരുകയും മറ്റു ചില ഉദ്ദിഷ്ടകാര്യങ്ങൾ സാധിക്കുകയും ചെയ്തിട്ടുണ്ടു്. ഇപ്പോഴും ചിലർ ആ ദേവിയെ ഭക്തിവിശ്വാസങ്ങളോടുകൂടി ഭജിച്ചു് അഭീഷ്ടങ്ങൾ ലഭിച്ചുപോരുന്നുമുണ്ടു്. അതിനാൽ ദേവിയുടെ ചൈതന്യവും സാന്നിദ്ധ്യവും ഇപ്പോഴും അവിടെ ഒട്ടും കുറഞ്ഞിട്ടില്ലെന്നുതന്നെ വിശ്വസിക്കാം.
 
+
<poem>
മകൻ നമ്പൂരിയുടെ താമസം മിക്കവാറും സ്വാമിയാരു മഠത്തിലായെങ്കിലും അദ്ദേഹം പതിവുള്ള കളി വേണ്ടെന്നുവെച്ചില്ല. അതു മുടങ്ങാതെ നടത്തിക്കൊണ്ടുതന്നെയിരുന്നു. അങ്ങനെയിരുന്നപ്പോൾ സ്വാമിയാരുടെ പെട്ടിയിലിരുന്ന കുറെ പണം കാണാതെയായി. അതു് ഈ മകൻ നമ്പൂരി എടുത്തുകൊണ്ടുപോയി പാശികളിച്ചു കളഞ്ഞതാണെന്നു സ്വാമിയാരും മഠത്തിലുണ്ടായിരുന്ന മറ്റെല്ലാവരും ഊഹിക്കാതെയിരുന്നില്ല. എങ്കിലും പ്രത്യക്ഷമായിക്കാണാതെ ഒരു ബ്രാഹ്മണൻ ഒരു കളവു ചെയ്തുവെന്നു പറയുന്നതു യുക്തമല്ലല്ലോ എന്നു വിചാരിച്ചു് അതിനെക്കുറിച്ചു് ആരുമൊന്നും പറഞ്ഞുമില്ല. സ്വാമിയാർമഠത്തിലുള്ളവർ ഇതിനെക്കുറിച്ചൊന്നും പറഞ്ഞില്ലെങ്കിലും ഈ സംഗതി മഹാരാജാവു തിരുമനസ്സുകൊണ്ടറിയുകയും ഈ നമ്പൂരി മേലാൽസ്വാമിയാരു മഠത്തിൽ കയറുന്നതിനനുവദിക്കാതെയിരിക്കുന്നതിനും അദ്ദേഹത്തിനു് അഗ്രശാലയിൽ ചോറു് കൊടുക്കാതെയിരിക്കുന്നതിനും കല്പിച്ചു ചട്ടം കെട്ടി. അതുനിമിത്തം നമ്പൂരിക്കു തിരുവനന്തപുരത്തു താമസിച്ചാൽ ഭക്ഷണം കിട്ടാൻ മാർഗ്ഗമില്ലാതെയായിത്തീർന്നു. അതിനാലദ്ദേഹം പിന്നെ അവിടെ താമസിക്കാതെ ശുചീന്ദ്രത്തേക്കു പോയി. അവിടെ നമ്പൂരിക്കു നല്ല തരം കിട്ടി. അദ്ദേഹം അവിടെ എത്തിയപ്പോൾ അവിടെ കീഴ്ശാന്തിക്കു് ഒരാൾ പോരാതെയായിരിക്കുന്നു. അതിനാൽ കീഴ്ശാന്തിക്കാരനായി താമസിക്കാമോ എന്നു് അദ്ദേഹത്തോടു് ചോദിക്കുകയും അദ്ദേഹം സമ്മതിക്കുകയും അദ്ദേഹത്തെ അവിടെ ഒരു കീഴ്ശാന്തിക്കാരനായി നിയമിക്കുകയും ചെയ്തു. അതിനാലദ്ദേഹത്തിനവിടെ ശാന്തിക്കാരുടെ കൂട്ടത്തിൽ സുഖമായി ഭക്ഷണം കഴിക്കുന്നതിനും കുറേശ്ശെ പണം കിട്ടുന്നതിനും തരമായി. എന്നു മാത്രമല്ല, അക്കാലത്തു് അവിടെയുണ്ടായിരുന്ന ശാന്തിക്കാർ മിക്കവാറും ചീട്ടുകളിക്കാരായിരുന്നതിനാൽ അതിനും അദ്ദേഹത്തിനവിടെ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. ക്ഷേത്രത്തിലെ ജോലി കഴിഞ്ഞാൽ പിന്നെ മിക്ക സമയത്തും കളി തന്നെയായിരുന്നു. കളിക്കാൻ കൂട്ടുകാർ ശാന്തിക്കാരും കളിസ്ഥലം ശാന്തിക്കാരുടെ മഠവുമായിരുന്നതിനാൽ വളരെ സൗകര്യമുണ്ടായി. കളിക്കാരെയും കളിസ്ഥലവുമന്വേ‌ഷിച്ചു ദൂരെയെങ്ങും പോകേണ്ടല്ലോ.
+
:      ഇന്ദുകാന്താനനേ! ദേവി! തിന്ദുകാരണ്യവാസിനി!
 
+
:      എന്നുമെൻ നാവിൽ വന്നമ്മേ! നിന്നു നർത്തനമാടുക!
ഇങ്ങനെയിരുന്ന കാലത്തു് ഒരു ദിവസം രാത്രിയിൽ ക്ഷേത്രത്തിലെ ജോലികളും അത്താഴവും കഴിഞ്ഞു കളിക്കാരെല്ലാവരും ശാന്തിക്കാരുടെ മഠത്തിൽകൂടി മുറയ്ക്കു ചീട്ടുകളി തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അതികഠിനമായ കാറ്റും മഴയുമാരംഭിച്ചു. കാറ്റിന്റെ ശക്തികൊണ്ടു് വിളക്കു കെട്ടുപോകുമെന്നു തോന്നുകയാൽ വാതിലടച്ചു മുറിക്കകത്തിരുന്നാണു് കളിച്ചതു്. അക്കാലത്തു നിലവിളക്കു്, മാടമ്പിവിളക്കു് മുതലായവയല്ലാതെ ചിമ്മിനിയുള്ള വിളക്കുകളധികമുണ്ടായിരുന്നില്ലല്ലോ.
+
</poem>
 
 
പുല്ലങ്കോട്ടു മകൻനമ്പൂരിക്കു് വെറ്റിലമുറുക്കു കലശലായിട്ടുണ്ടായിരുന്നതിനാൽ അദ്ദേഹം മുറുക്കിക്കൊണ്ടാണു് കളിച്ചിരുന്നതു്. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിനു തുപ്പാൻ വൈകി. വാതിൽ തുറന്നാൽ വിളക്കു് കേട്ടുപോയെങ്കിലോ എന്നു വിചാരിച്ചു് അദ്ദേഹം വളരെ നേരം തുപ്പാതെ കഴിച്ചുകൂട്ടി. അങ്ങനെ കുറെ കഴിഞ്ഞപ്പോൾ തുപ്പൽ വായ്ക്കകത്തു നിറയുകയാൽ തുപ്പാതെയിരിക്കാൻ നിവൃത്തിയില്ലാതെയായി. അപ്പോഴേക്കും കാറ്റും മഴയും സ്വല്പം ശമിക്കുകയും ചെയ്തു. ഉടനെ നമ്പൂരി പെട്ടെന്നു് വാതിൽ തുറന്നു് അകത്തുനിന്നുകൊണ്ടു് മുറ്റത്തേക്കു് നീട്ടിയൊരു തുപ്പു വെച്ചുകൊടുത്തു. അതു കഴിഞ്ഞപ്പോൾ ആ മുറ്റത്തുനിന്നു് &ldquo;ആരാണതു്? ഉണ്ണിയല്ലേ?&rdquo; എന്നൊരു ചോദ്യം കേട്ടു. മുറ്റത്തു വലിയ ഇരുട്ടായിരുന്നതിനാൽ ഒന്നും കാണാൻവയ്യായിരുന്നു. എങ്കിലും ശബ്ദം കേട്ടപ്പോൾ സംശയം തോന്നുകയാൽ മകൻനമ്പൂരി പെട്ടെന്നു വിളക്കെടുത്തു കൊണ്ടുചെന്നു നോക്കിയപ്പോൾ അദ്ദേഹം സംശയിച്ചതുപോലെ തന്നെ മുറ്റത്തു നിന്നിരുന്നതു് അച്ഛൻ നമ്പൂരി തന്നെയായിരുന്നു. മകന്റെ തുപ്പലിൽ അച്ഛന്റെ ദേഹം മുഴുവനും മുഴുകിയിരുന്നു.
 
 
 
അച്ഛൻനമ്പൂരി മകനെ അന്വേ‌ഷിചു പല സ്ഥലങ്ങളിൽ സഞ്ചരിച്ചു് ഒടുവിൽ ഈ ദിക്കിൽ വന്നു ചേർന്നപ്പോൾ ഈ മഠത്തിൽ കാണുമെന്നു് ആരോ പറഞ്ഞറിയുകയാൽ ഇങ്ങോട്ടു പുറപ്പെട്ടു. അപ്പോൾ കാറ്റും മഴയും ഇരുട്ടും വരികയാൽ നനഞ്ഞൊലിച്ചും കിടുകിടാ വിറച്ചും തപ്പിത്തടഞ്ഞും ഒരുവിധത്തിൽ ആ മുറ്റത്തു വന്നു ചേർന്ന സമയത്തായിരുന്നു മകൻ നീട്ടിപ്പിടിച്ചു തുപ്പിയതു്. തുപ്പൽ വായ്ക്കകത്തു നിറച്ചുണ്ടായിരുന്നതിനാൽ അച്ഛൻ നമ്പൂരിയുടെ ദേഹം മുഴുവനും തുപ്പലിൽ കുളിച്ചതുപോലെ ആയിത്തീർന്നു. അതു കണ്ടു് മകൻ സാമാന്യത്തിലധികം വി‌ഷണ്ണനായിത്തീർന്നു. അദ്ദേഹം ക്ഷണത്തിൽപ്പോയി വെള്ളം കോരിക്കൊണ്ടുവന്നു് അച്ഛനെ കുളിപ്പിച്ചു തുവർത്തിച്ചു് ഈറൻമാറ്റിച്ചതിന്റെ ശേ‌ഷം &ldquo;എന്റെ സമസ്താപരാധങ്ങളും അച്ഛൻസദയം ക്ഷമിച്ചു് എന്നെ അനുഗ്രഹിക്കണം&rdquo; എന്നു സഗദ്ഗദം പറഞ്ഞു് പാദത്തിൽ വീണു നമസ്ക്കരിച്ചു. വയോ വൃദ്ധനായ അച്ഛൻ നമ്പൂരി കരഞ്ഞുകൊണ്ടു് മകനെ പിടിച്ചെഴുന്നെല്പിച്ചു മാറിലണച്ചു ഗാഢാശ്ളേഷം ചെയ്തിട്ടു്, &ldquo;എന്റെ ഉണ്ണി എന്തു ചെയ്താലും എന്റെ പോന്നോമനക്കുട്ടനോടു് എനിക്കു് ഒരിക്കലും വിരോധം തോന്നുകയില്ല. എന്റെ തങ്കക്കുട്ടനു് ഇനിയെങ്കിലും ഈശ്വരൻ നല്ലതു തോന്നിക്കട്ടെ&rdquo; എന്നു പറഞ്ഞു തലയിൽ തൊട്ടനുഗ്രഹിച്ചു.
 
 
 
വാർദ്ധക്യം കൊണ്ടും വഴിനടപ്പു കൊണ്ടും വളരെ ക്ഷീണിച്ചിരുന്ന അച്ഛൻ നമ്പൂരിക്കു മകൻ നമ്പൂരി ശയനോപകരണങ്ങൾ കൊടുത്തു വേഗത്തിൽ കിടത്തുകയും അച്ഛൻ നമ്പൂരി കിടന്നിട്ടു ക്ഷണത്തിൽ ഉറങ്ങിത്തുടങ്ങുകയും ചെയ്തു. പിന്നെ മകൻ നമ്പൂരിയും പോയി കിടന്നു. എങ്കിലും അദ്ദേഹത്തിനു മനോവിചാരങ്ങൾ കൊണ്ടു് ഉറക്കം വന്നില്ല. അച്ഛൻ അനേകം സത്കർമ്മങ്ങൾ ചെയ്തതിന്റെ ഫലമായിട്ടാണു് താനുണ്ടായതെന്നും അച്ഛനു തന്നെക്കുറിച്ചു് അളവറ്റ വാത്സല്യമുണ്ടെന്നും അദ്ദേഹത്തിനറിയാമായിരുന്നു. നടക്കാൻ വയ്യാതെയായിരിക്കുന്ന ഈ വാർദ്ധക്യകാലത്തു തന്നെ അന്വേ‌ഷിച്ചു് അനേക ദിവസത്തെ വഴി നടന്നു വന്ന അച്ഛന്റെ സ്നേഹാധിക്യത്തെക്കുറിച്ചും അദ്ദേഹം വിചാരിച്ചു. ഇപ്രകാരം ശുദ്ധാത്മാവായിരിക്കുന്ന അച്ഛന്റെ മുഖത്തു മനപ്പൂർവ്വമായിട്ടല്ലെങ്കിലും തുപ്പാനിടയായതിനെക്കുറിച്ചുള്ള വി‌ഷാദവും അദ്ദേഹത്തിനു സാമാന്യമായിട്ടുണ്ടായി. ഉത്തമ ബ്രാഹ്മണകുലത്തിൽ ജനിച്ച താൻ ബ്രാഹ്മണവൃത്തിയെ വിട്ടു് കേവലം നീചനെപ്പോലെ ചൂതുകളിയിൽ ഭ്രമിച്ചു നടന്നു പോയതിനെക്കുറിച്ചുള്ള പശ്ചാത്താപവും അദ്ദേഹത്തിനു സാമാന്യത്തിലധികമുണ്ടായി. ഇവയെല്ലാം കൊണ്ടുമാണു് അദ്ദേഹത്തിനു് ഉറക്കം വരാഞ്ഞതു്. കഴിഞ്ഞുപോയ ജീവിതകാലം മുഴുവനും നി‌ഷ്ഫലമായിപ്പോയതിനാൽ ആയുശ്ശേ‌ഷത്തെ ഈശ്വരസേവ കൊണ്ടു തന്നെ നയിക്കണമെന്നു് അദ്ദേഹം തീർച്ചയാക്കുകയും ചെയ്തു. അപ്പോഴേക്കും നേരം ഏഴര നാഴിക വെളുപ്പായതിനാൽ അദ്ദേഹമെണീറ്റു കുളിക്കാൻപോയി. കുളിയും നിത്യകർമ്മാനുഷ്ടനവും കഴിച്ചു് അദ്ദേഹം ക്ഷേത്രത്തിൽപ്പോയി ദിവ്യമന്ത്രങ്ങൾ ജപിച്ചു് ഈശ്വരനെ സേവിച്ചുകൊണ്ടിരുന്നു. നേരം വെളുത്തതിന്റെ ശേ‌ഷം അച്ഛൻ നമ്പൂരിയും കുളിച്ചു് നിത്യകർമ്മാദികൾ കഴിചു ക്ഷേത്രത്തിൽ ചെന്നപ്പോൾ മകൻ ഈശ്വരനെ സേവിച്ചുകൊണ്ടിരിക്കുന്നതു് കണ്ടു വളരെ സന്തോ‌ഷിച്ചു.
 
 
 
ക്ഷേത്രത്തിൽ ഉച്ചപൂജ കഴിച്ചതിന്റെ ശേ‌ഷം ശാന്തിക്കാരുടെ കൂട്ടത്തിൽ അച്ഛനും മകനും ഊണു കഴിച്ചു. പിന്നെ അച്ഛൻ നമ്പൂരി മകനെ വിളിച്ചു് &ldquo;ഉണ്ണീ! നമുക്കിനി വടക്കോട്ടു പോവുകയല്ലേ? നിന്റെ അമ്മ നിന്നെക്കാണാഞ്ഞിട്ടു വളരെ വ്യസനിക്കുന്നുണ്ടു്&rdquo; എന്നു പറഞ്ഞു. അപ്പോൾ മകൻ, &ldquo;ഞാനിവിടെ ഇന്നു മുതൽ ഒരു സംവത്സര ഭജനം നടത്തണമെന്നു നിശ്ചയിച്ചിരിക്കുകയാണു്. അതു കഴിയാതെ ഇങ്ങോട്ടും പോകാൻ നിവൃത്തിയില്ല&rdquo; എന്നു പറഞ്ഞു.
 
 
 
അച്ഛൻ നമ്പൂരി: ഈശ്വരനെ സേവിക്കുന്നതു നല്ലതു തന്നെ. നിന്റെ അമ്മയുടെ കഥ വിചാരിച്ചിട്ടാണു് ഞാൻ പറഞ്ഞതു്. നീ ഇങ്ങനെ തീർച്ചപ്പെടുത്തിയിരിക്കുകയാണെങ്കിൽ ഒരു കൊല്ലം ഞാനുമിവിടെ താമസിക്കാം. നമുക്കൊരുമിച്ചുതന്നെ വേണം വടക്കോട്ടു പോകാൻ.
 
 
 
മഹൻ നമ്പൂരി: അച്ഛൻ ഇക്കാര്യത്തിൽ നിർബന്ധം പിടിക്കരുതു്. എന്റെ നിശ്ചയത്തെ ഭേദപ്പെടുത്താൻ നിവൃത്തിയില്ല. ഒരു കൊല്ലം മുഴുവനും അച്ഛനിവിടെ താമസിച്ചു് ബുദ്ധിമുട്ടുന്നതിനെന്താണു്? അച്ഛനെയും കാണാതെയിരുന്നാൽ അമ്മയ്ക്കു വ്യസനമധികമാവുമല്ലോ. അതിനേക്കാൾ നല്ലതു്, അച്ഛൻ ചെന്നു് എന്നെക്കണ്ടുവെന്നും സംവത്സര ഭജനം കഴിഞ്ഞാലങ്ങോട്ടു ചെല്ലുമെന്നും മറ്റും പറഞ്ഞു് അമ്മയെ സമാധാനപ്പെടുത്തുകയല്ലയോ? അച്ഛൻ ഉടനെ വടക്കോട്ടു പോവുകയാണു് നല്ലതു്. ഇനിയും ഞാൻ യഥാപൂർവ്വം നീചവൃത്തി കൈക്കൊണ്ടേക്കുമെന്നു് അച്ഛൻ സംശയിക്കേണ്ട. എന്റെ മനസ്സു് ഈശ്വരസേവയിങ്കൽ ഉറച്ചുപോയി. അതു് ഒരിക്കലും ഇളകുന്നതല്ല.
 
 
 
ഇങ്ങനെയൊക്കെപ്പറഞ്ഞു സമ്മതിപ്പിച്ചു് അച്ഛനെ ഇല്ലത്തേക്കു് മടക്കി അയച്ചിട്ടു മകൻന\-മ്പൂരി ഭഗവാനെ സേവിച്ചുകൊണ്ടു് ശുചീന്ദ്രത്തുതന്നെ താമസിച്ചു. ഒരുനേരം മാത്രം ഉണ്ടുകൊണ്ടാണു് അദ്ദേഹം ഭജനമാരംഭിച്ചതു്. ആറു മാസം കഴിഞ്ഞപ്പോൾ അതും വേണ്ടെന്നുവെച്ചു. നാഴി പാലും രണ്ടോ മൂന്നോ പഴവും മാത്രം ഒരുനേരം കഴിച്ചുകൊണ്ടാണു് പിന്നെ ഭജിച്ചതു്.
 
 
 
ഇങ്ങനെ ശുചീന്ദ്രത്തു് ഒരു സംവത്സരത്തെ ഭജനം നിർവ്വഹിച്ചതിന്റെ ശേ‌ഷം മകൻനമ്പൂരി തിരുവനന്തപുരത്തേക്കു് പോയി. അവിടെച്ചെന്നു പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഭജനം തുടങ്ങി. അതു മൗനവ്രതത്തോടുകൂടിയായിരുന്നു. അന്നും ഭക്ഷണം പ്രതിദിനം മദ്ധ്യാഹ്നമാകുമ്പോൾ മാധ്യന്ദിനകർമ്മം കഴിച്ചതിന്റെ ശേ‌ഷം നാഴി പാലും രണ്ടോ മൂന്നോ കദളിപ്പഴവും മാത്രമായിരുന്നു. അതു് തന്നെ വല്ലവരും കൊണ്ടു ചെന്നു കൊടുത്താൽ കഴിക്കുമെന്നല്ലാതെ വേണമെന്നു നിർബന്ധമില്ലായിരുന്നു.
 
 
 
സ്വാമിയാരുടെ പെട്ടിയിലിരുന്ന പണം തട്ടിയെടുത്തു കൊണ്ടു പോയി പാശി കളിച്ചു കളഞ്ഞു എന്നു കേട്ടപ്പോൾ പെട്ടെന്നുണ്ടായ കോപം നിമിത്തം ആ നമ്പൂതിരിക്കു് അഗ്രശാലയിൽ ചോറു് കൊടുക്കരുതെന്നു കല്പിച്ചു ചട്ടം കെട്ടിയെങ്കിലും പിന്നീടു് തിരുമനസ്സിലേക്കു് അതിനെക്കുറിച്ചു് പശ്ചാതാപമുണ്ടായി. ഒരു ബ്രാഹ്മണകുലത്തിൽ ജനിച്ചയാൾ എങ്ങനെയിരുന്നാലും അദ്ദേഹത്തിനു ചോറു് കൊടുക്കരുതെന്നു താൻ വിരോധിച്ചതു് വലിയ സാഹസവും കഷ്ടവുമായിപ്പോയി എന്നാണു് പിന്നീടു് തിരുമനസ്സിൽ തോന്നിയതു്. അദ്ദേഹത്തെ വരുത്തി മനസ്താപം തീർത്തു സന്തോ‌ഷിപ്പിക്കണമെന്നും തിരുമനസ്സിൽ വിചാരിച്ചു. കാര്യാന്തരങ്ങൾകൊണ്ടു് അതു് സാധിച്ചില്ലെന്നു മാത്രമേ ഉള്ളൂ. അങ്ങനെ ഇരുന്നപ്പോഴാണു് ആ നമ്പൂതിരി സന്യാസവൃത്തി സ്വീകരിച്ചുക്കൊണ്ടു് തിരുവനന്തപുരത്തുവന്നു പത്മനാഭസ്വാമിക്ഷേത്രത്തിൽ ഭജനം തുടങ്ങിയിരിക്കുന്നു എന്നു തിരുമനസ്സിലേക്കു് അറിവുകിട്ടിയതു്.
 
 
 
അടുത്ത ദിവസം കൊവിലെഴുന്നുള്ളത്തു സമയത്തു് അദ്ദേഹം ഒറ്റക്കല്ലുമണ്ഡപത്തിൽ കണ്ണുമടച്ചിരുന്നു ജപിക്കുന്നതു് കല്പിച്ചു കാണുകയും ചെയ്തു. താപസ വേ‌ഷത്തെ ധരിച്ചും ബ്രഹ്മതേജസ്സിൽ മുഴുകിയുമിരുന്ന അദ്ദേഹത്തെക്കണ്ടിട്ടു തിരുമനസ്സിലേക്കു് അസാമാന്യമായ ഭക്തിയും ബഹുമാനവും തോന്നി. തിരുമനസ്സുകൊണ്ടു് അദ്ദേഹത്തെ സൂക്ഷിച്ചു നോക്കിക്കൊണ്ടു് കുറച്ചു നേരം അവിടെ എഴുന്നള്ളി നിന്നു. അതിനിടയ്ക്കു നമ്പൂതിരി കണ്ണുതുറക്കുകയും തിരുമേനിയെ കാണുകയും സ്വല്പമായി മന്ദസ്മിതം ചൊരിയുകയും ചെയ്തു. ഉടനെ തിരുമനസ്സുകൊണ്ടു് മന്ദഹാസത്തോടുകൂടി &ldquo;അവിടേക്കു വല്ലതും ആവശ്യമുണ്ടെങ്കിൽ പറയണം. എന്നാൽ കഴിയുന്നതൊക്കെ ചെയ്‌‌വാൻ ഞാൻ സന്നദ്ധനാണു്&rdquo; എന്നു കല്പിച്ചു. അപ്പോൾ നമ്പൂതിരി, &ldquo;എനിക്കു് ആവശ്യമായിട്ടുള്ളതു് ഈശ്വരനെ കാണുകയാണു്. വേറെ യാതൊന്നും എനിക്കാവശ്യമില്ല&rdquo; എന്നു നിലത്തെഴുതിക്കാണിച്ചു. അതു കണ്ടിട്ടു് തിരുമനസ്സുകൊണ്ടു് &ldquo;അതിനു ഞാനൊന്നും ചെയ്യേണ്ടതായിട്ടില്ലല്ലോ&rdquo; എന്നു കല്പിച്ചിട്ടു കൊട്ടാരത്തിലേയ്ക്കെഴുന്നള്ളി. നമ്പൂരിക്കു പതിവായി നാഴി പാലും മൂന്നു കദളിപ്പഴവും മാത്രമേ ആഹാരമുള്ളൂ എന്നറിയുകയാൽ പതിവായി മദ്ധ്യാഹ്നമാകുമ്പോൾ അത്രയും പാലും പഴവും ഒറ്റക്കല്ലുമണ്ഡപത്തിൽ കൊണ്ടുചെന്നു വെച്ചുകൊടുക്കുന്നതിനു് കല്പിച്ചു ചട്ടം കെട്ടുകയും ഒരു ബ്രാഹ്മണൻ പതിവായി അതു കൊണ്ടുചെന്നു കൊടുക്കുകയും നമ്പൂരി അതെടുത്തു കഴിക്കുകയും ചെയ്തു കൊണ്ടിരുന്നു. നമ്പൂരി ഇപ്രകാരം പത്മനാഭസ്വാമിയെസ്സേവിച്ചുകൊണ്ടിരുന്ന കാലത്തു് ക്ഷേത്രത്തിൽ സ്വാമിദർശനത്തിനായി ചെല്ലുന്നവർ യഥാശക്തി ഒന്നും രണ്ടും നാലും അതിലധികവും പണം വീതം നമ്പൂരിയുടെ മുമ്പിലും വെച്ചു വന്ദിച്ചിരുന്നു. നമ്പൂരി പണമെല്ലാമെടുത്തു ശേഖരിച്ചു വെച്ചു സ്വാമിയാർ പതിവായി പത്മനാഭസ്വാമിക്കു പു‌ഷ്പാഞ്ജലി കഴിക്കാനായി ക്ഷേത്രത്തിൽച്ചെലുമ്പോൾ അതെടുത്തുകൊണ്ടു പൊയ്ക്കൊള്ളുവാൻ കൈകൊണ്ടു ആംഗ്യം കാണിക്കുകയും സ്വാമിയാർ എടുത്തുകൊണ്ടു പോകുകയും പതിവായി. അങ്ങനെ സ്വാമിയാർക്കു മുമ്പു കാണാതെപോയ സംഖ്യ കഴിഞ്ഞു പത്തിരട്ടി അധികമായിട്ടും നമ്പൂരി ആ പതിവിനെ ഭേദപ്പെടുത്തിയില്ല. നമ്പൂരിക്കു പതിവായി വളരെ പണം കിട്ടുകയും കിട്ടുന്നതെല്ലാം സ്വാമിയാർക്കു കൊടുക്കുകയും ചെയ്തു കൊണ്ടിരുന്നു. അങ്ങനെ ഒരു സംവത്സരം കഴിഞ്ഞപ്പോൾ നമ്പൂരി ഭജനവും മൗനവ്രതവും മതിയാക്കീട്ടു സ്വാമിയാരുമഠത്തിൽച്ചെന്നു സ്വാമിയാരെക്കണ്ടു നമസ്ക്കരിച്ചിട്ടു് സന്യാസം കൊടുക്കണമെന്നപേക്ഷിച്ചു. അപ്പോൾ സ്വാമിയാർ &ldquo;അങ്ങേക്കു സന്യാസം തരുവാൻ തക്കവണ്ണ യോഗ്യത എനിക്കില്ല. തപശ്ശക്തികൊണ്ടും ഈശ്വരഭക്തി കൊണ്ടും അങ്ങു് എന്നെ അതിശയിച്ചിരിക്കുന്നു. അതിനാൽ ഇക്കാര്യം എന്നെക്കാൾ യോഗ്യതയുള്ളവരുടെ അടുക്കൽ അപേക്ഷിക്കേണ്ടതാണു്&rdquo; എന്നു പറഞ്ഞു. ഉടനെ നമ്പൂരി &ldquo;അവിടുന്നു് ഇങ്ങനെ അരുളിച്ചെയുന്നതു് സങ്കടമാണു്. അവിടുത്തേ ഞാൻ എന്റെ ശ്രീഗുരുക്കളായി മനസ്സുകൊണ്ടു സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി ഞാൻ ഇക്കാര്യത്തിനായി മറ്റൊരാളുടെ അടുക്കൽ അപേക്ഷിക്കണമെന്നു വിചാരിക്കുന്നില്ല&rdquo; എന്നു പറഞ്ഞു നിർബന്ധപൂർവ്വം മുട്ടിക്കൂടുകയാൽ ഒടുക്കം സ്വാമിയാർ സമ്മതിച്ചു നമ്പൂരിക്കു യഥാവിധി സന്യാസം കൊടുത്തു. അപ്പോൾ മുതൽ അദ്ദേഹത്തിനു &ldquo;പുല്ലങ്കോട്ടു മകൻ നമ്പൂരി &rdquo; എന്നുണ്ടായിരുന്ന പേരു പോയി &ldquo;പുല്ലങ്കോട്ടു സ്വാമിയാർ&rdquo; എന്നു നാമം സിദ്ധിച്ചു.
 
 
 
അനന്തരം പുല്ലങ്കോട്ടു സ്വാമിയാർ തന്റെ ശ്രീഗുരുക്കളായി പു‌ഷ്പാഞ്ജലി സ്വാമിയാരെ വന്ദിച്ചു് അനുവാദം വാങ്ങിക്കൊണ്ടു അവിടെ നിന്നു പോയി. പൂർവ്വാശ്രമമായ പുല്ലങ്കോട്ടില്ലത്തെത്തി മാതാപിതാക്കന്മാരെ കണ്ടു താൻ സന്യസിച്ചിരിക്കുന്നുവെന്നും ഗംഗാസ്നാനത്തിനു പോവുകയാണെന്നുമുള്ള വിവരം അറിയിച്ചു. അപ്പോൾ അച്ഛൻ നമ്പൂരി &ldquo;ഇനി ഞങ്ങളിവിടെ താമസിക്കുന്നതെന്തിനാണു്? കുടുംബം നാമാവശേ‌ഷമാകുക എന്നുള്ളതു് ഇപ്പോൾത്തന്നെ കഴിഞ്ഞിരിക്കുന്നു. ഞങ്ങൾ ഇവിടെക്കിടന്നു മരിച്ചാൽ ശേ‌ഷക്രിയ ചെയ്‌‌വാനും ആരുമില്ലല്ലോ. അതിനാൽ ഞങ്ങളും ഗംഗാസ്നാനത്തിനു തന്നെ പോരികയാണു്&rdquo; എന്നു പറയുകയും സ്വാമിയാർ അതു പൂർണ്ണമായി സമ്മതിക്കുകയും ചെയ്തു.
 
 
 
അവർ മൂന്നുപേരും കൂടി സ്വദേശത്തു നിന്നു പുറപ്പെട്ടു യഥാക്രമം കാശിയിലെത്തി. മുറയ്ക്കു ഗംഗാസ്നാനവും വിശ്വനാഥദർശനവും നടത്തിക്കൊണ്ടു സസുഖം അവിടെ താമസിച്ചു. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ അച്ഛൻ നമ്പൂരിയും തദനന്തരം അദ്ദേഹത്തിന്റെ ധർമ്മപത്നിയും കാലധർമ്മത്തെ പ്രാപിക്കുകയും അവരുടെ മൃതശരീരം സ്വാമിയാർ ചില ബ്രാഹ്മണരെക്കൊണ്ടെടുപ്പിച്ചു ഗംഗയിലിടുവിക്കുകയും ചെയ്തു. പിന്നെ യഥാകാലം സ്വാമിയാരും സ്വർഗ്ഗാരോഹണം ചെയ്തു. പുല്ലങ്കോട്ടു് അച്ഛൻ നമ്പൂരി തന്റെ സഹധർമ്മചാരിണി ഗർഭം ധരിച്ചിരുന്ന കാലത്തു വെണ്ണ മുതലായവ ജപിച്ചും പലരെക്കൊണ്ടു ജപിപ്പിച്ചും കൊടുത്തതുകൊണ്ടാണല്ലോ ഒടുക്കം അദ്ദേഹത്തിന്റെ പുത്രൻ സദ്വൃത്തനും സന്യാസിയുമായിത്തീർന്നതു്. അതിനാൽ ദിവ്യമന്ത്രങ്ങളുടെ ശക്തി എപ്പോഴെങ്കിലും ഫലിക്കുമെന്നുതന്നെ വിശ്വസിക്കാം.
 
 
{{SFN/Aim}}
 
{{SFN/Aim}}

Latest revision as of 10:51, 2 September 2017

കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

നച്ചിക്കാടെന്നു പറയപ്പെടുന്നതു് ഉത്തരതിരുവിതാംകൂറിൽ കോട്ടയം താലൂക്കിൽ ചേർന്നതും കാടമുറി ഗ്രാമത്തിലുൾപ്പെട്ടതുമായ ഒരു പ്രദേശമാണു്. അവിടെയുള്ള കിഴുപ്പുറത്തു നമ്പൂരിയുടെ ഇല്ലത്തു പണ്ടൊരു കാലത്തു് (കൊല്ലവർഷം ആറാം ശതാബ്ദത്തിലെന്നാണു് കേൾവി) ഒരു നമ്പൂരിയും അദ്ദേഹത്തിന്റെ ധർമ്മപത്നിയും മാത്രമായിത്തീർന്നു. നമ്പൂരിക്കു് ഷഷ്ടിപൂർത്തി കഴിഞ്ഞിട്ടും പുരുഷസന്താനമുണ്ടായില്ല. അതിനാൽ നമ്പൂരി “അപുത്രസ്യോ കുതോ മുക്തിഃ” എന്നു വിചാരിച്ചു വിഷാദിച്ചു ഗംഗാസ്നാനത്തിനായിപ്പുറപ്പെട്ടു. അങ്ങനെ പോയ വഴിക്കു് അദ്ദേഹം മൂകാംബിയിൽ ചെന്നുചേരുകയും അവിടെ ഏതാനും ദിവസം ഭഗവതിയെ ഭജിച്ചിട്ടു പോകാമെന്നു നിശ്ചയിച്ചു ഭജനമാരംഭിക്കുകയും ചെയ്തു.

നമ്പൂരി ദൃഢഭക്തിയോടുകൂടി ഒരു സംവത്സരം ഭജിച്ചു. അതിനിടയ്ക്കു് ഒരു ദിവസം രാത്രിയിൽ അദ്ദേഹം കിടന്നു് ഉറങ്ങിയിരുന്നപ്പോൾ സർവ്വാംഗസുന്ദരിയായ ഒരു സ്ത്രീ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്നു് “അങ്ങു് ഇനി ഗംഗാസ്നാനം ചെയ്താലും, അങ്ങേക്കു് ഈ ജന്മത്തിൽ സന്തതികളുണ്ടാവുക അസാദ്ധ്യമാണു്. അതിനാൽ അതിനായി കഷ്ടപ്പെടണമെന്നില്ല. നാളെത്തന്നെ സ്വദേശത്തേക്കു മടങ്ങിപ്പൊയ്ക്കൊള്ളൂ. അങ്ങയുടെ ഇല്ലത്തിനടുത്തുള്ള കരുനാട്ടില്ലത്തു് ഇപ്പോൾ ഒരന്തർജ്ജനത്തിനു ഗർഭമുണ്ടായിട്ടുണ്ടു്. അവിടെച്ചെന്നു് ആ ഇല്ലത്തെ ഗൃഹസ്ഥനോടു് അദ്ദേഹത്തിന്റെ അന്തർജ്ജനം പ്രസവിച്ചു രണ്ടുണ്ണികളുണ്ടാകുമെന്നും അതിലൊരുണ്ണിയെ അങ്ങേക്കു തരണമെന്നും പറയുക. അദ്ദേഹം സമ്മതിച്ചു സസന്തോഷം ഒരുണ്ണിയെ അങ്ങേക്കു തരും. ആ ഉണ്ണിയെ മുലകുടി മാറിയാലുടനെ വാങ്ങി അങ്ങയുടെ ഔരസപുത്രനെപ്പോലെ വളർത്തുകയും ചൌളം, ഉപനയനം മുതലായവ യഥാകാലം നടത്തുകയും ആ പുത്രനെക്കൊണ്ടു് കാലമാകുമ്പോൾ വിവാഹം ചെയ്യിക്കുകയും വേണം. അദ്ദേഹത്തിനു പത്തു പുത്രന്മാരുണ്ടാകും. പിന്നെ എന്നും അങ്ങയുടെ ഇല്ലത്തു പുരുഷന്മാർ പത്തുപേരിൽ കുറയാതെ ഉണ്ടായിരിക്കും. അങ്ങു് ഒട്ടും സംശയിക്കേണ്ട. സകല കാര്യങ്ങളും സാധിപ്പിച്ചു തരുന്നതിനായി ഞാനും അങ്ങയുടെ കൂടെപ്പോരാം”എന്നു പറഞ്ഞതായി തോന്നി. ഉടനെ അദ്ദേഹമുണർന്നു കണ്ണു തുറന്നുനോക്കീട്ടു് അവിടെയെങ്ങും ആരെയും കണ്ടില്ല. എങ്കിലും ഇതു മൂകാംബികാദേവിയുടെ അരുളപ്പാടാണെന്നു വിശ്വസിച്ചു് നമ്പൂരി പിറ്റേ ദിവസം തന്നെ രാവിലെ കുളിച്ചു് ദേവിയെ വന്ദിച്ചിട്ടു് ഊണും കഴിച്ചു് മടങ്ങിപ്പോന്നു.

അദ്ദേഹം സ്വദേശത്തെത്തിയ ക്ഷണത്തിൽത്തന്നെ കരുനാട്ടില്ലത്തു ചെന്നു് അവിടത്തെ ഗൃഹസ്ഥൻ നമ്പൂരിയെക്കണ്ടു് അദ്ദേഹത്തിന്റെ അന്തർജ്ജനത്തിനു ഗർഭമുണ്ടെന്നും ആ അന്തർജ്ജനം ഇരട്ട പ്രസവിച്ചു രണ്ടുണ്ണികളുണ്ടാകുമെന്നും അതിലൊരുണ്ണിയെ തനിക്കു തരണമെന്നും പറഞ്ഞു. അവിടെ അപ്പോൾ അന്തർജ്ജനത്തിനു ഗർഭമുണ്ടോ ഇല്ലയോ എന്നു സംശയിച്ചിരിക്കുകയായിരുന്നു. കിഴുപ്പുറത്തു നമ്പൂരിയുടെ വാക്കു കേട്ടപ്പോൾ കരുനാട്ടു നമ്പൂരി ഏറ്റവും സന്തോഷിക്കുകയും രണ്ടുണ്ണികൾ ഒരുമിച്ചുണ്ടാകുന്നപക്ഷം ഒരുണ്ണിയെ കൊടുത്തേക്കാമെന്നു സമ്മതിക്കുകയും ചെയ്തു.

Chap101pge906.png

അനന്തരം കിഴുപ്പുറത്തു നമ്പൂരി കുളിച്ചു ക്ഷേത്രത്തിൽ ചെന്നു സ്വാമിദർശനം കഴിച്ചിട്ടു് ഇല്ലത്തേക്കു പോകാമെന്നു വിചാരിച്ചു കുളിക്കാൻ പോയി. അവിടെ ആ ദേശത്തുള്ള ചില നമ്പൂരിമാരുടെ വകയായി പണ്ടേ തന്നെയുള്ള വിഷ്ണുക്ഷേത്രത്തിന്റെ തെക്കുവശത്തു സ്വല്പം കിഴക്കോട്ടുമാറിയുള്ള കുളത്തിലാണു് കിഴുപ്പുറത്തു നമ്പൂരി കുളിക്കാൻ പോയതു്. നമ്പൂരി തന്റെ കയ്യിലുണ്ടായിരുന്ന ഓലക്കുട കുളത്തിന്റെ പടിഞ്ഞാറേ കരയിൽ വെച്ചിട്ടു് കുളത്തിലിറങ്ങി കുളിച്ചു. കുളി കഴിഞ്ഞു് വന്നു് അദ്ദേഹം കുടയെടുക്കുവാൻ നോക്കിയപ്പോൾ കുട നിലത്തു നിന്നു് ഇളകാത്ത വിധത്തിൽ അവിടെ ഉറച്ചു പോയിരുന്നു. “ഇതെന്തൊരത്ഭുതം!” എന്നു വിചാരിച്ചു് അദ്ദേഹം ഇതികർത്തവ്യതാമൂഢനായി അങ്ങനെ അവിടെ നിന്ന സമയം എവിടെ നിന്നോ ഒരു ദിവ്യപുരുഷൻ അവിടെ ചെന്നു് അദ്ദേഹത്തോടു് “മൂകാംബികാദേവി അങ്ങയുടെ കൂടെപ്പോന്നു് ഈ കുടയിൽ ഇളകൊണ്ടിരിക്കുകയാണു്. ദേവിയെ ഈ കുടയിൽ നിന്നു് ആവാഹിച്ചു് ഒരു വിഗ്രഹത്തിന്മേലാക്കി കുടിയിരുത്തിയാലല്ലാതെ കുട ഇവിടെനിന്നു് ഇളകിപ്പോകയില്ല. ഈ കുളത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള മലയുടെ മുകളിൽ സ്വല്പം തെക്കുമാറി കാട്ടിനകത്തു് ഒരു ശിലാവിഗ്രഹം കിടക്കുന്നുണ്ടു്. അതെടുത്തുകൊണ്ടുവന്നു് ദേവിയെ അതിന്മേലാവാഹിച്ചു കുടിയിരുത്തിയാൽ മതി. എന്നാൽ ആ വിഗ്രഹം പണ്ടു് ഈ വനത്തിൽ തപസ്സുചെയ്തു താമസിച്ചിരുന്ന ചില ദിവ്യന്മാർ വെച്ചു പൂജിച്ചിരുന്നതാകയാൽ ആ ബിംബത്തിങ്കൽ പൂജ കഴിക്കുവാൻ തക്കവണ്ണം തപശ്ശക്തിയുള്ളവർ ഇപ്പോൾ ഭൂലോകത്തിലുണ്ടെന്നു തോന്നുന്നില്ല. അതിനാൽ ആ ബിംബത്തിന്മേൽ ദേവിയെ ആവാഹിച്ചു് ഇവിടെ കിഴക്കോട്ടു് ദർശനമായി കുടിയിരുത്തുക മാത്രം ചെയ്താൽ മതി. പതിവായി പൂജിക്കുന്നതിനു് ആ ബിംബത്തിന്റെ നേരേ പടിഞ്ഞാട്ടു ദർശനമായി ഒരു അർച്ചനാബിംബം കൂടി സ്ഥാപിച്ചുകൊള്ളണം. പൂജാനിവേദ്യാദികളെല്ലാം ആ അർച്ചനാബിംബത്തിങ്കൽ മാത്രം മതി. മറ്റേ ബിംബത്തിങ്കൽ വന്ദിക്കുകയും ചെയ്താൽ മതി. ഇങ്ങനെയൊക്കെ ചെയ്താൽ ദേവി പ്രസാദിക്കും. എന്നാൽ കാട്ടിൽ കിടക്കുന്ന ആ ബിംബം എടുത്തുകൊണ്ടു പോരുന്നതിനു സ്വല്പമൊരു പ്രതിബന്ധമുണ്ടു്. അതും പറഞ്ഞേക്കാം. ആ ബിംബത്തിനു കാവലായി അവിടെ ഒരു യക്ഷിയുടെ വാസമുണ്ടു്. ആ യക്ഷിയെ സന്തോഷിപ്പിച്ചു സമ്മതിപ്പിക്കാതെ ബിംബമെടുത്തുകൊണ്ടു പോന്നാൽ ആ യക്ഷി എന്തെങ്കിലും ആപത്തുണ്ടാക്കിത്തീർക്കും. എന്നാൽ ആ യക്ഷിയെ പ്രസാദിപ്പിക്കാൻ വലിയ പ്രയാസമൊന്നുമില്ല. “കുറച്ചു തരിപ്പണ(വറപൊടി)വും ശർക്കരയും ഒരു കരിക്കും കൂടി കൊണ്ടുപോയി ഒരു നിവേദ്യം കഴിച്ചാൽ മതി. പിന്നെ യാതൊരുപദ്രവുമുണ്ടാവുകയുമില്ല” എന്നു പറഞ്ഞിട്ടു് ആ ദിവ്യൻ അപ്പോൾത്തന്നെ മറയുകയും ചെയ്തു.

പിന്നെ കിഴുപ്പുറത്തു നമ്പൂരി ആ ദിവ്യൻ പറഞ്ഞതുപോലെയെല്ലാം ചെയ്യുകയും അവിടെ സരസ്വതീദേവിയുടെ സാന്നിദ്ധ്യവും ചൈതന്യവും വേണ്ടതുപോലെ ഉണ്ടായിത്തീരുകയും അപ്പോൾ നമ്പൂരിയുടെ ഓലക്കുട വെച്ച സ്ഥലത്തുനിന്നു് എടുക്കാറാവുകയും ചെയ്തു. ഇപ്രകാരമാണു് പനച്ചിക്കാട്ടു സരസ്വതിയുടെ ആഗമം. അവിടെ ദേവിയെ ആവാഹിച്ചു് ആദ്യം കുടിയിരുത്തിയ ബിംബത്തിനു മാത്രമേ സ്വരൂപം കാണുന്നുള്ളൂ. അർച്ചനാബിംബമായി സ്ഥാപിച്ചിരുന്നതു് മൈൽകുറ്റി (നാഴികക്കല്ലു്) പോലെയുള്ള ഒരു ശില മാത്രമാണു്. ഈ ബിംബങ്ങൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തു ചുറ്റും മതിലുണ്ടെന്നല്ലാതെ മേൽ‌പ്പുരയും മറ്റുമില്ല. ആ സ്ഥലത്തിന്റെ നാലുപുറവും ഉയർന്ന സ്ഥലങ്ങളാകയാൽ അവിടെ ചെന്നു നോക്കിയാൽ സരസ്വതീദേവിയിരിക്കുന്നതു് ഒരു കുളത്തിലാണെന്നു തോന്നും. തെക്കും പടിഞ്ഞാറുമുള്ള മലകളിൽ നിന്നു സദാ വെള്ളം ഊറിക്കൊണ്ടിരിക്കുന്നതിനാൽ ദേവിയെ കുടിയിരുത്തിയിരിക്കുന്ന സ്ഥലത്തു വെള്ളമില്ലാത്ത കാലം ചുരുക്കമാണു്. ബിംബത്തിന്റെ പീഠത്തിന്മേൽനിന്നു മുളച്ച കാടും വള്ളികളും പടർന്നുപിടിച്ചു വന്നിട്ടു മിക്കപ്പോഴും ബിംബം സ്പഷ്ടമായിക്കാണാൻ വയ്യാതെയുമിരിക്കും. അവിടെച്ചെന്നുനോക്കിയാൽ ആകപ്പാടെ അവിടം ഒരു പുണ്യസ്ഥലമാണെന്നു് ആർക്കും തോന്നുകയും കേവലം നാസ്തികന്മാർക്കു പോലും ഈശ്വരഭക്തി മനസ്സിൽ അങ്കുരിക്കുകയും ചെയ്യുമെന്നുള്ളതു് നിശ്ചയമാണു്.

അവിടെ ദേവിക്കു രാവിലെ അഭിഷേകം കഴിഞ്ഞാലുടനേയുള്ള നിവേദ്യം ത്രിമധുരമാണു് പതിവു്. ആ വകയ്ക്കും പതിവായി മുന്നാഴി അരി പൂജാനിവേദ്യം വകയ്ക്കും ആദ്യം തന്നെ കിഴുപ്പുറത്തു നമ്പൂരി വകവെച്ചിട്ടുണ്ടു്. ആ വകയ്ക്കായി നിശ്ചയിച്ചിട്ടുള്ള വസ്തുവിൽ നിന്നുള്ള ആദായംകൊണ്ടു് അതു് ഇപ്പോഴും പതിവായി നടന്നുവരുന്നുണ്ടു്. ഇതുകൂടാതെ പതിവായി എന്നും ത്രിമധുരനിവേദ്യം നടത്തുന്നതിനു് അനേകമാളുകൾ ദേവസ്വത്തിൽ ഏൽ‌പ്പിച്ചിട്ടുള്ള മുതലിന്റെ പലിശ കൊണ്ടും അനേകം ത്രിമധുരനിവേദ്യം അവിടെ പതിവായി നടന്നുവരുന്നുണ്ടു്. ഇവിടെ ദ്വാദശി തോറും ഒരു പന്തിരുനാഴി (പന്ത്രണ്ടേ കാലിടങ്ങഴി) അരി വെച്ചു ദേവിക്കു നിവേദ്യം കഴിച്ചു് അതിനു വേണ്ടുന്ന വിഭവങ്ങളോടുകൂടി വിളമ്പിക്കൊടുത്തു ബ്രാഹ്മണഭോജനം നടത്തുക പതിവാണു്. ഇപ്രകാരം തന്നെ നവരാത്രികാലത്തു പ്രതിദിനം ഇരുപത്തഞ്ചേകാലിടങ്ങഴി അരിവീതം വെച്ചു ദേവിക്കു നിവേദിച്ചു ബ്രാഹ്മണർ മുതലായ ഭജനക്കാർക്കു വിളമ്പിക്കൊടുത്തു് ഊട്ടുകയും പതിവാണു്. ഈ രണ്ടു് ഊട്ടുകളും കോട്ടയം താലൂക്കിൽച്ചേർന്ന ചാന്നാനിക്കാട്ടു ദേശത്തുള്ള ‘കേളപ്പ’ വീട്ടുകാരുടെ വകയായിട്ടാണു് നടന്നുവരുന്നതു്. ഇതുകൾക്കു വേണ്ടുന്ന മുതൽ ആ വീട്ടുകാർ വസ്തുക്കളിന്മേൽ സ്ഥാപിച്ചു ദേവസ്വത്തിലേൽ‌പ്പിച്ചിരിക്കുകയാണു്. ഇങ്ങനെ അനേകം പേർ ദേവസ്വത്തിൽ മുതലേൽ‌പ്പിച്ചു പലയടിയന്തിരങ്ങൾ ഇവിടെ പതിവായി നടത്തിപ്പോരുന്നുണ്ടു്.

973-മാണ്ടു നാടുനീങ്ങിയ കാർത്തികതിരുനാൾ രാമവർമ്മമഹാ­രാജാവു തിരുമനസ്സുകൊണ്ടു് ഈ സ്ഥലത്തിന്റെയും ദേവിയുടെയും മാഹാത്മ്യത്തെക്കുറിച്ചു കേട്ടറിയുകയാൽ ഒരിക്കലവിടെ എഴുന്നള്ളുകയുണ്ടായി. ദർശനത്തിനായി നടയിൽ എഴുന്നള്ളിയ സമയം സരസ്വതീദേവിക്കു് അഞ്ചിഴയിലുള്ള ഒരു ശരപ്പൊളിമാലയും വിഷ്ണുവിനു സ്വർണ്ണം കെട്ടിയ ഒരു പവിഴമാലയും കല്പിച്ചു നടയ്ക്കൽ വെയ്ക്കുകയും സരസ്വതിക്കു് പ്രതിദിനം ആറിടങ്ങഴി പാൽകൊണ്ടു് പഞ്ചസാരപ്പായസം വെച്ചു നിവേദിച്ചു ബ്രാഹ്മണർക്കു വിളമ്പിയൂട്ടുന്നതിനും വിഷ്ണുവിനു പ്രതിദിനം ഇരുനാഴിയരികൊണ്ടു കൂട്ടുപായസവും ഇരുനാഴിയരികൊണ്ടു വെള്ളനിവേദ്യവും വെച്ചുനിവേദിക്കുന്നതിനും കൂട്ടുപായസം ബ്രാഹ്മണർക്കു വിളമ്പിയൂട്ടുന്നതിനും വെള്ളനിവേദ്യച്ചോറു ബ്രാഹ്മണരുണ്ണുന്ന ഇലയെടുത്തു തളിക്കുന്ന കഴകക്കാർക്കു കൊടുക്കുന്നതിനും കൽ‌പ്പിച്ചു് ഏർപ്പാടു് ചെയ്തു. കൽ‌പ്പിച്ചു നിശ്ചയിച്ച ഈ പതിവുകൾ ദേവസ്വക്കാർ കോട്ടയം താലൂക്കിൽനിന്നും പണം കെട്ടി വാങ്ങി ഇപ്പോഴും നടത്തിവരുന്നുണ്ടെന്നുമാത്രമല്ല, അന്നു കല്പിച്ചു നടയ്ക്കുവെച്ച മാലകൾ ഇപ്പോഴുമവിടെ കാണുന്നുമുണ്ടു്.

കിഴുപ്പുറത്തു നമ്പൂരിയോടു മൂകാംബികാദേവി അരുളിച്ചെയ്തതുപോലെ കരുനാട്ടില്ലത്തെ അന്തർജ്ജനം ഇരട്ട പ്രസവിച്ചു രണ്ടുണ്ണികളുണ്ടാവുകയും ആ ഉണ്ണികളുടെ അച്ഛനായ നമ്പൂരി മുമ്പു സമ്മതിച്ചിരുന്നതുപോലെ ഒരുണ്ണിയെ കിഴുപ്പുറത്തു നമ്പൂരിക്കു കൊടുക്കുകയും കിഴുപ്പുറത്തു നമ്പൂരി ആ ഉണ്ണിയെ ഉപനയനം, സമാവർത്തനം മുതലായവ കഴിച്ചു തന്റെ പുത്രനാക്കി വളർത്തിക്കൊണ്ടുവരികയും യഥാകാലം അദ്ദേഹത്തെക്കൊണ്ടു വിവാഹം കഴിപ്പിക്കുകയും അതിൽ അദ്ദേഹത്തിനു മുറയ്ക്കു പത്തു പുത്രന്മാരുണ്ടാവുകയും ചെയ്തു. അക്കാലം മുതൽ കിഴുപ്പുറത്തില്ലത്തു പത്തുപേരിൽ കുറയാതെ പുരുഷന്മാരുണ്ടായിരിക്കുക പതിവാണു്. ഇപ്പോൾ ആ ഇല്ലത്തു കുട്ടികളുൾപ്പെടെ പതിനാലു പുരുഷന്മാരുണ്ടെന്നാണറിയുന്നതു്. ആ ഇല്ലക്കാരിപ്പോഴും ദേവിയെ ഭക്തിയോടുകൂടി സേവിച്ചു പോരുന്നതുകൊണ്ടു് അവിടെ ഇനിയും പുരുഷസന്താനങ്ങൾ വർദ്ധിച്ചുവരാനല്ലാതെ കുറഞ്ഞുപോകാൻ കാരണം കാണുന്നില്ല.

പനച്ചിക്കാട്ടു സരസ്വതീദേവിയെ ഭക്തിപൂർവ്വം ഭജിക്കുന്നവർക്കു സകലാഭീഷ്ടങ്ങളും സിദ്ധിക്കുമെന്നുള്ളതു തീർച്ചയാണു്. അതിനാലിവിടെ നവരാത്രിക്കാലത്തും മറ്റും ഭജനത്തിനായി പ്രതിവത്സരം അസംഖ്യമാളുകൾ വരുന്നുണ്ടു്. അവിടെ എന്തു ഭജിച്ചാലും ഫലം സിദ്ധിക്കുമെന്നുള്ളതിനു സംശയമില്ല. എങ്കിലും നവരാത്രിയുൾപ്പെടെ പന്ത്രണ്ടു ദിവസം വീതം മൂന്നു കൊല്ലം അടുപ്പിച്ചു മുടങ്ങാതെ ഭജിക്കുകയാണു് വിശേഷം. അങ്ങനെ മൂന്നു കൊല്ലം പന്ത്രണ്ടു ദിവസം വീതം മുടങ്ങാതെ ഭജിക്കാൻ സാധിക്കുന്നവർക്കു സകലാഭീഷ്ടങ്ങളും സിദ്ധിക്കുമെന്നുള്ളതിനു യാതൊരു സംശയവുമില്ല. പക്ഷേ അതു സാധിക്കുന്നതു മിക്കവാറും അസാധ്യമാണു്. അവിടെ ഭജിക്കുന്നവരിൽ നൂറ്റിനു് അഞ്ചുവീതമാളുകൾക്കുപോലും വിചാരിക്കുന്നിടത്തോളം ദിവസം ഭജനം നിർവിഘ്നമായി നടത്താൻ സാധിക്കാറില്ല. പന്ത്രണ്ടു ദിവസമെന്നു വിചാരിച്ചു ഭജനം തുടങ്ങിയാൽ അഞ്ചോ ആറോ ദിവസം കഴിയുമ്പോൾ മുടങ്ങും. അങ്ങനെയാണു പ്രായേണ പതിവു്. പുരുഷപ്രായമായവരാണു ഭജിക്കുന്നതെങ്കിൽ രാത്രിയിൽ കിടന്നുറങ്ങുമ്പോൾ സ്വപ്നം കണ്ടു ശരീരം ശുദ്ധം മാറും. കുട്ടികളാണെങ്കിൽ പനിയോ മറ്റോ ബാധിച്ചു് കുളിക്കാൻ വയ്യാതെയാകും. ഇങ്ങനെയൊക്കെയാണു് കണ്ടുവരുന്നതു്. സ്വപ്നം കാണിച്ചു് ശരീരം ശുദ്ധം മാറ്റുന്നതു് അവിടെയുള്ള യക്ഷിയാണു്. അവിടെ അടുത്തുള്ള മലയിൽ ഒരു യക്ഷിയുടെ വാസമുണ്ടെന്നു് മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ദേവിയുടെ വിഗ്രഹം കാത്തുകൊണ്ടു് മലയിൽ വസിച്ചിരുന്ന ആ യക്ഷി സർവ്വാംഗസുന്ദരിയായ ഒരു സ്ത്രീയുടെ വേഷമായി വന്നാണു ഭജനത്തിനു വിഘ്നമുണ്ടാക്കിത്തീർക്കുന്നതു്. അതിനാൽ അവിടെ ഭജനത്തിനായി ചെല്ലുന്നവർ ആദ്യം തന്നെ ആ യക്ഷിക്കു് ഒരു വറനിവേദ്യം കഴിപ്പിച്ചിട്ടാണു് ഭജനം തുടങ്ങുക പതിവു്. എന്നാലും മനസ്സിനു നല്ല ധൈര്യവും ദേവിയെക്കുറിച്ചു നല്ലപോലെ ഭയഭക്തിവിശ്വാസവുമുള്ളവർക്കു മാത്രമേ അവിടെ ഭജനം നിർവിഘ്നമായി നടത്താൻ സാധിക്കയുള്ളൂ. അങ്ങനെ സാധിച്ചിട്ടുള്ള ചില ഭക്തന്മാർ സംഗീതത്തിലും സാഹിത്യത്തിലും അതിവിദഗ്ദ്ധന്മാരും പ്രസിദ്ധന്മാരുമായിത്തീരുകയും മറ്റു ചില ഉദ്ദിഷ്ടകാര്യങ്ങൾ സാധിക്കുകയും ചെയ്തിട്ടുണ്ടു്. ഇപ്പോഴും ചിലർ ആ ദേവിയെ ഭക്തിവിശ്വാസങ്ങളോടുകൂടി ഭജിച്ചു് അഭീഷ്ടങ്ങൾ ലഭിച്ചുപോരുന്നുമുണ്ടു്. അതിനാൽ ദേവിയുടെ ചൈതന്യവും സാന്നിദ്ധ്യവും ഇപ്പോഴും അവിടെ ഒട്ടും കുറഞ്ഞിട്ടില്ലെന്നുതന്നെ വിശ്വസിക്കാം.

ഇന്ദുകാന്താനനേ! ദേവി! തിന്ദുകാരണ്യവാസിനി!
എന്നുമെൻ നാവിൽ വന്നമ്മേ! നിന്നു നർത്തനമാടുക!