അക്കാദമിയിലെ സുജനങ്ങൾ
← വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും | |
---|---|
ഗ്രന്ഥകർത്താവ് | ഐൻസ്റ്റീൻ വാലത്ത് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവചരിത്രം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2019 |
മാദ്ധ്യമം | ഡിജിറ്റൽ |
പുറങ്ങള്‍ | 200 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
തൃശൂർ, പാലക്കാട് ജില്ലകളുടെ പഠനം നടത്തുമ്പോൾ പൂർണ്ണമായും എറണാകുളം, തിരുവനന്തപുരം ജില്ലാചരിത്രം തിരയുന്ന കാലത്ത് ഭാഗികമായും അദ്ദേഹം കേരളസാഹിത്യ അക്കാദമിയുടെ ഗസ്റ്റ് റൂമിലായിരുന്നു താമസം. 1978 മേയ് 27 ശനിയാഴ്ച മഹാകവി പി. കുഞ്ഞിരാമൻ നായരുടെ മൃതദേഹത്തിൽ അക്കാദമി റിസർച്ച് സ്റ്റാഫിനു വേണ്ടി റീത്ത് സമർപ്പിച്ചു.
പോൾ, കൃഷ്ണൻകുട്ടി, ആനന്ദൻ പിള്ള, ദാശ, ലീല, മാധവിക്കുട്ടി എന്നീ ഉദ്യോഗസ്ഥർ നൽകിയ നിസ്വാർത്ഥ സേവനങ്ങൾക്ക് വാലത്തിന്റെ ജീവിതത്തിൽ വലിയ സ്ഥാനമുണ്ട്. അവിടെ താമസിക്കുമ്പോൾ വാർധക്യ സഹജമായ പല അസുഖങ്ങൾ അദ്ദേഹത്തെ വിഷമിപ്പിച്ചപ്പോഴെല്ലാം മക്കളുടെ സ്ഥാനത്തു നിന്ന് വാലത്തിനെ പരിചരിച്ചവരായിരുന്നു അക്കാദമി ജീവനക്കാർ. ലാളിത്യം കൈമുതലായുള്ള സത്യസന്ധനായ ഒരു പഠിതാവ് എന്ന നിലക്കുള്ള ആദരം സർവ്വരിൽ നിന്നും അദ്ദേഹത്തിന് ലഭിച്ചിരുന്നു. അതുകൊണ്ട് ആ സുജനങ്ങൾ ഒരർത്ഥത്തിൽ വാലത്തിനു സ്വജനങ്ങൾ തന്നെ ആയിരുന്നു.
|