close
Sayahna Sayahna
Search

Difference between revisions of "VVK Valath 43"


(Created page with "<!--%43-->__NOTITLE____NOTOC__← വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും {{SFN/Valath}}{{SFN/Valat...")
 
(No difference)

Latest revision as of 09:10, 7 August 2019

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

അദ്ധ്യാത്മവിദ്യാലയത്തിലേക്ക്‌.

താൻ മരിക്കുമ്പോൾ പൂജാദി കർമ്മങ്ങൾ കൂടാതെ പൊതുശ്മശാനത്തിൽ സംസ്കരിക്കണമെന്ന വാലത്തിന്റെ അഭിലാഷം അപ്രകാരം തന്നെ നിറവേറ്റപ്പെട്ടു.

കേട്ടറിവും പരിചയവുമുള്ള ഒട്ടേറെപ്പേർ അവസാനമായി വാലത്ത് മാഷിനെ ഒരു നോക്ക് കാണുവാനെത്തി. പൊതുദർശനത്തിന് ശേഷം ഭൌതികശരീരം പുഷ്പാർച്ചനയോടെ പറവൂരിൽ തോന്നിയകാവ് എന്ന സ്ഥലത്ത് ‘അദ്ധ്യാത്മവിദ്യാലയം’ എന്ന പേരിലുള്ള പൊതുശ്മശാനത്തിൽ വെച്ച് പ്രകൃതിയ്ക്ക് തിരികെ നൽകി.

ഒരു നിമിഷം. കവിയും ചരിത്രകാരനും സ്ഥലനാമ ഗവേഷകനുമായിരുന്ന വി. വി. കെ. വാലത്ത് അഗ്നിച്ചിറകുകളിലേയ്ക്ക്.

പുകക്കുഴലിലൂടെ വെളുത്ത പുക ആകാശത്തേയ്ക്ക് കുതിച്ചു. ഉയർന്നുയർന്നു പൊങ്ങിയ ആ ധൂമപടലങ്ങൾ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു,

“ഞാൻ ഇനിയും വരും.
കൈ നിറയെ വിജയവും കാൽ നിറയെ ചോരയും കൊണ്ട്
ഞാൻ കയറി വരും.
അന്ന് നീ
ഈ നെറ്റിയിലെ വിയർപ്പു തുടക്കുമോ…?
ഈ കവിളിലെ കണ്ണീരൊപ്പുമോ…?”

ശുഭം